'ബഫർ സോൺ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്ത്'

Last Updated:

നേരിട്ട് സ്‌ഥല പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല

പി.സി. ജോർജ്
പി.സി. ജോർജ്
പി.സി ജോര്‍ജ്
ബഫർ സോൺ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി മാറിയിരിക്കുകയാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വിവിധ വാർഡുകളും ബഫർ സോണായി മാറിയിരിക്കുകയാണ്. ആകെ ഭൂവിസ്തൃതിയുടെ 72.44 ശതമാനം വനപ്രദേശമായ ഇടുക്കി ജില്ലയിൽ ഒരു കിലോമീറ്റർ ബഫർ സോണായി മാറിയാൽ 31 വില്ലേജുകളെയാണ് ഇത് ബാധിക്കുന്നത്. ജില്ലയിൽ ജനജീവിതം അസാധ്യമായി തീരുന്ന സ്ഥിതി വിശേഷം ഉണ്ടാകും.
2016-മുതൽ കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകാതെ സംസ്ഥാന സർക്കാർ വരുത്തിയ വീഴ്ചയാണ് ഈ വിഷയത്തിൽ കേരളത്തിന് തിരിച്ചടി ഉണ്ടാക്കിയതെന്ന് വ്യക്തമാണ്. യഥാസമയം ആവശ്യപ്പെട്ട വിവരങ്ങൾ കേന്ദ്രത്തിന് നൽകാതിരുന്നത് മനപ്പൂർവ്വം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ഇതിനെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ വച്ച നടപടി സർക്കാരിന് വൈകി വന്ന വിവേകമാണ്.
advertisement
നേരിട്ട് സ്‌ഥല പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരായ ജന സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കാർഷിക മേഖലകളായ പ്രദേശങ്ങൾ പൂർണ്ണമായും വന ഭൂമിയാണെന്ന കണ്ടെത്തൽ ഉപഗ്രഹ സർവേ റിപ്പോർട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്.
advertisement
ബഫർ സോൺ വിഷയത്തിൽ മലയോര മേഖലയുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകും.
കോട്ടയം ജില്ലയിൽ വനമേഖലയായി ചൂണ്ടിക്കാണിച്ചിരിക്കുന്ന സ്ഥലങ്ങൾ
എരുമേലി ഗ്രാമപഞ്ചായത്ത്
1.വാർഡ് 11 – പമ്പാവാലി
2.വാർഡ് 12 – എയ്ഞ്ചൽ വാലി
എരുമേലി ഗ്രാമപഞ്ചായത്ത് (ബഫർ സോൺ)
1.വാർഡ് 13 – മൂക്കം പെട്ടി 2.വാർഡ് 14 – കണമല
advertisement
കോരുത്തോട് ഗ്രാമപഞ്ചായത്ത് (ബഫർ സോൺ)
1.വാർഡ് 2- മൈനാക്കുളം 2.വാർഡ് 3- കൊമ്പുകുത്തി
3.വാർഡ് 4 -മുണ്ടക്കയം ബ്ലോക്ക്
4.വാർഡ് 5 -ചണ്ണപ്ലാവ് 5.വാർഡ് 6 – കോരുത്തോട് 6. വാർഡ് 7- കുഴിമാവ് 7.വാർഡ് 8- പള്ളിപ്പടി
പെരുവന്താനം പഞ്ചായത്ത്
വാർഡ് 8 – മൂഴിക്കൽ
(കേരള ജനപക്ഷം (സെക്യൂലർ) ചെയർമാനാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ബഫർ സോൺ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്ത്'
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement