പല ബുദ്ധിരാക്ഷസന്മാരും സാമൂഹ്യജീവി എന്ന രീതിയിലും കുടുംബജീവിതത്തിലും പരാജയപ്പെടുന്നത് എന്തുകൊണ്ട്?
- Published by:Rajesh V
- news18-malayalam
Last Updated:
ഇത്തരക്കാരുടെ ഇന്റലിജൻസ് കോഷ്യന്റ് സൂപ്പർ ആണേലും ഇമോഷണൽ കോഷ്യന്റ് പോക്കായിരിക്കും. അവർക്ക് ഒരിക്കലും മറ്റുള്ളവരുടെ ഭാഗത്തു നിന്ന് ചിന്തിക്കാനാവില്ല
ഡോ. ശ്യാംകൃഷ്ണൻ
എംപതി (Empathy) എന്ന ഒരു വാക്കുണ്ട്, സഹതാപം അധവാ Sympathy യെക്കാളും മഹത്തായ ഒന്നാണ് അത്. മറ്റുള്ളവർ എങ്ങനെ ചിന്തിക്കുന്നു, എന്താണ് അവരുടെ മനസ്സിന്റെ അവസ്ഥ എന്ന് തിരിച്ചറിയാനും അതിനനുസരിച്ച് സ്വന്തം പെരുമാറ്റത്തെ പാകപ്പെടുത്താനും ഉള്ള കഴിവാണ് ഇത്. തലച്ചോറിന്റെ ഫ്രോണ്ടൽ ലോബിന്റെ ഏറ്റവും മുൻഭാഗത്തുള്ള “frontal polar area” എന്നറിയപ്പെടുന്ന ഭാഗത്താണ് എംപതിയുടെ അടിസ്ഥാനമായ ന്യൂറൽ സർക്യൂട്ടുകൾ ഇരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും എത്ര പുരോഗമിച്ചാലും എംപതി ഉള്ള ഒരു കമ്പ്യൂട്ടറിനെയോ റോബോട്ടിനെയോ ഒരു കാലത്തും സൃഷ്ടിക്കാൻ മനുഷ്യന് കഴിയും എന്ന് തോന്നുന്നില്ല. പല ബുദ്ധി രാക്ഷസന്മാരും സാമൂഹ്യജീവി എന്ന രീതിയിലും കുടുംബജീവിതത്തിലും പരാജയപ്പെടുന്നത് തലച്ചോറിലെ മറ്റെല്ലാ ഭാഗത്തെയും “വയറിങ്ങ്” സൂപ്പർ ആണേലും ഫ്രോണ്ടൽ പോളാർ ഭാഗം properly wired അല്ലാതെ വരുന്നതു കൊണ്ടാണ്. ഇത്തരക്കാരുടെ ഇന്റലിജൻസ് കോഷ്യന്റ് സൂപ്പർ ആണേലും ഇമോഷണൽ കോഷ്യന്റ് പോക്കായിരിക്കും. അവർക്ക് ഒരിക്കലും മറ്റുള്ളവരുടെ ഭാഗത്തു നിന്ന് ചിന്തിക്കാനാവില്ല – അതായത് putting oneself in other’s shoes , അവരെ കൊണ്ട് ഒരിക്കലും പറ്റാത്ത ഒരു കാര്യമാണ് എന്ന് അർത്ഥം.
advertisement
തലച്ചോറിന്റെ ഫ്രോണ്ടൽ പോളാർ ഭാഗത്ത് നല്ല രീതിയിലുള്ള ന്യൂറൽ സർക്യൂട്ടുകൾ wired ആയിട്ടുള്ള മനുഷ്യരുള്ള ഒരു സമൂഹം ശരിക്കും ഭൂമിയിലെ സ്വർഗം ആയിരിക്കും. കാരണം അവർക്ക് സ്വയം കെയർ ചെയ്യുന്നതുപോലെ തന്നെ മറ്റുള്ളവരെയും കെയർ ചെയ്യാനാവും. തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെയും കാണാനാവും എന്ന് അർത്ഥം.
എല്ലാവർക്കും ഒരു ദിവസം അഡ്വാൻസ് ആയി എംപതിയുടെ പൊന്നുതമ്പുരാന്റെ പിറന്നാൾ ആശംസകൾ നേരുന്നു ….!
(തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കല്‍ സയൻസസിലെ ന്യൂറോളജി വിഭാഗം പ്രൊഫസറാണ് ലേഖകൻ)
Location :
First Published :
December 24, 2022 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
പല ബുദ്ധിരാക്ഷസന്മാരും സാമൂഹ്യജീവി എന്ന രീതിയിലും കുടുംബജീവിതത്തിലും പരാജയപ്പെടുന്നത് എന്തുകൊണ്ട്?