സച്ചിന്‍റെ ടെണ്ടുൽക്കറിന്‍റെ ക്യാപ്റ്റന്‍സിയിലെ ഏക പിഴവ് ചൂണ്ടിക്കാട്ടി മുൻ കോച്ച്

Last Updated:

73 ഏകദിന മത്സരങ്ങളിലും 25 ടെസ്റ്റ് മാച്ചുകളിലുമാണ് സച്ചിൻ ക്യാപ്റ്റനായി ടീമിനെ നയിച്ചത്. എന്നാൽ ഇതിൽ 23 ഏകദിന മത്സരങ്ങളിലും 4 ടെസ്റ്റ് മാച്ചിലും മാത്രമാണ് ടീം വിജയം കണ്ടത്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് സച്ചിന്‍ ടെണ്ടുൽക്കർ എന്ന കാര്യത്തിൽ ആര്‍ക്കും യാതൊരു സംശയവും ഉണ്ടാകാൻ ഇടയില്ല.. ഏകദിനത്തിലും ടെസ്റ്റ് മാച്ചുകളിലും അദ്ദേഹം സൃഷ്ടിച്ചിട്ടുള്ള റെക്കോഡുകൾ ഉടനെയൊന്നും ആരും മറികടക്കുമെന്നും തോന്നുന്നില്ല. എന്നാൽ സച്ചിൻ എന്ന ഇതിഹാസ ക്രിക്കറ്റ് താരവും തന്‍റെ കരിയറിലെ ചില മോശം കാലഘട്ടത്തിലൂടെ കടന്നുപോയിരുന്നു.
അദ്ദേഹം ക്യാപ്നായിരുന്ന സമയത്തുള്ള ടീമിന്‍റെ വിജയക്കണക്കാണ് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. 73 ഏകദിന മത്സരങ്ങളിലും 25 ടെസ്റ്റ് മാച്ചുകളിലുമാണ് സച്ചിൻ ക്യാപ്റ്റനായി ടീമിനെ നയിച്ചത്. എന്നാൽ ഇതിൽ 23 ഏകദിന മത്സരങ്ങളിലും 4 ടെസ്റ്റ് മാച്ചിലും മാത്രമാണ് ടീം വിജയം കണ്ടത്. സച്ചിന്‍റെ ക്യാപ്റ്റന്‍സി എവിടെയാണ് പിഴച്ചതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരവും കോച്ചുമായിരുന്ന മദൻ ലാൽ. ഒരു ഫേസ്ബുക്ക് അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
advertisement
'ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖന്‍റെ 10 മുട്ടകൾ വീട്ടിൽകൊണ്ടുവന്ന് വിരിയിച്ചു'; പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല [NEWS] മകളുടെ മരണത്തിലെ അന്വേഷണം സൽമാൻ ഖാൻ അട്ടിമറിക്കാന്‍ ശ്രമിച്ചു; ആത്മഹത്യ ചെയ്ത ജിയാ ഖാന്‍റെ അമ്മ [NEWS]'സച്ചിൻ ഒരു മികച്ച ക്യാപ്റ്റനായിരുന്നില്ല എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.. പ്രശ്നം വളരെ ലളിതമായിരുന്നു.. അദ്ദേഹം സ്വന്തം പ്രകടനത്തിൽ ഇഴുകിപ്പോയതിനാൽ അക്കാര്യത്തിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ നൽകിയതും.. അതുകൊണ്ട് ചില സമയങ്ങളിൽ ടീമിന്‍റെ കാര്യം ശ്രദ്ധിക്കുക എന്നത് പ്രയാസമാകും.. ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
advertisement
ഒരു ക്യാപ്റ്റൻ എന്ന നിലയ്ക്ക് നിങ്ങൾ നിങ്ങളുടെ പ്രകടനത്തോടൊപ്പം ടീമിന്‍റെ കാര്യത്തിലും ശ്രദ്ധ വക്കണം. അവരുടെ മികച്ച പ്രകടനം ഉറപ്പാക്കണം... ചില സമയങ്ങളിൽ ക്യാപ്റ്റൻ ടീമിനെപ്പോലെ തന്നെ മികച്ചതാണ്.. ക്യാപ്റ്റന് നിർദേശങ്ങൾ മാത്രമെ നൽകാൻ കഴിയു.. നിങ്ങൾ മികച്ച പ്രകടനം പുറത്തെടുത്ത് നിങ്ങളുടെ ക്യാപ്റ്റന്‍റെ ആത്മവിശ്വാസം ഉയർത്തിയാൽ അദ്ദേഹവും ഒരു മടിയും കൂടാതെ നിങ്ങൾക്ക് അവസരം നൽകും.. നിങ്ങളുമായി ഇടപഴകാനും മാച്ചുമായി ബന്ധപ്പെട്ട് പ്ലാനുകൾ തയ്യാറാക്കാനും ഒപ്പം കൂടും.. എന്നാൽ ചില സമയങ്ങളിൽ ഇത് ഇങ്ങനെ തന്നെ ആകണമെന്നില്ല.. സച്ചിന്‍റെ കാര്യത്തിലും ഇത്തരത്തിലാണ് സംഭവിച്ചത്.
advertisement
'കളി എങ്ങനെയെന്നെ ക‍ൃത്യമായി മനസിലാക്കാനും കളിക്കാർക്ക് എവിടെയാണ് പിഴച്ചതെന്ന് പറയാനും എങ്ങനെ ബൗൾ ചെയ്യണമെന്ന് പറയാനുമൊക്കെ സച്ചിന് മികച്ച കഴിവ് തന്നെയുണ്ടായിരുന്നു.. പക്ഷെ ചില സമയങ്ങളിൽ സ്വന്തം പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമ്പോൾ ഇക്കാര്യങ്ങളിലൊക്കെ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകും.. അതിനർഥം അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനായിരുന്നില്ല എന്നല്ല.. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
സച്ചിന്‍റെ ടെണ്ടുൽക്കറിന്‍റെ ക്യാപ്റ്റന്‍സിയിലെ ഏക പിഴവ് ചൂണ്ടിക്കാട്ടി മുൻ കോച്ച്
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement