HOME » NEWS » Film » JIAH KHANS MOTHER ACCUSES SALMAN KHAN OF SABOTAGING INVESTIGATION OF ACTRESS SUICIDE1

Jiah Khan's mother agianst Salman Khan | മകളുടെ മരണത്തിലെ അന്വേഷണം സൽമാൻ ഖാൻ അട്ടിമറിക്കാന്‍ ശ്രമിച്ചു; ആത്മഹത്യ ചെയ്ത ജിയാ ഖാന്‍റെ അമ്മ

Jiah Khan's mother agianst Salman Khan | പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അന്വേഷണം അട്ടി മറിച്ച സല്‍മാൻ ഖാൻ, കേസിൽ പ്രതിയായ സൂരജ് പഞ്ചോളിയെ രക്ഷപ്പെടുത്തിയെന്നാണ് ആരോപണം

News18 Malayalam | news18-malayalam
Updated: June 18, 2020, 8:06 AM IST
Jiah Khan's  mother agianst Salman Khan | മകളുടെ മരണത്തിലെ അന്വേഷണം സൽമാൻ ഖാൻ അട്ടിമറിക്കാന്‍ ശ്രമിച്ചു; ആത്മഹത്യ ചെയ്ത ജിയാ ഖാന്‍റെ അമ്മ
Jiah Khan, Salman Khan
  • Share this:
മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യ ബോളിവുഡിനെ പിടിച്ചുലച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ വാണിജ്യ മേഖലകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ബോളിവുഡിലെ കുടുംബവാഴ്ചയും പുറത്തു നിന്നെത്തിയവരെ അംഗീകരിക്കാനുള്ള മടിയുമെല്ലാം ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. ബോളിവുഡ് ഹിറ്റ് മേക്കറുകളിലൊരാളായ കരൺ ജോഹർ, സൂപ്പർ താരം സൽമാൻ ഖാൻ, ഏക്ത കപൂർ തുടങ്ങിയ പല പ്രമുഖർക്കെതിരെയും വിഷയത്തിൽ വിമർശനം ഉയരുന്നുണ്ട്.

നിലവിലെ ആരോപണ-പ്രത്യാരോപണങ്ങൾക്കിടയിൽ ഏറ്വും കൂടുതൽ വിമർശനങ്ങൾ ഉയർന്നത് സല്‍മാൻ ഖാനെതിരെയാണ്. സല്‍മാനും കുടുംബവും ചേര്‍ന്ന് തന്‍റെ കരിയർ നശിപ്പിച്ചു എന്നാരോപിച്ച് ദബംഗ് എന്ന ചിത്രത്തിന്‍റെ സംവിധായകൻ അഭിനവ് കശ്യപ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് 2015ൽ ആത്മഹത്യ ചെയ്ത ബോളിവുഡ് താരം ജിയാ ഖാന്‍റെ അമ്മ റാബിയ അമീൻ ആണ്.

സുശാന്തിനെപ്പോലെ തന്നെ ഏറെ ചർച്ചകൾക്ക് വഴിവച്ച ആത്മഹത്യയായിരുന്നു ജിയയുടെതും. താര ദമ്പതികളായ ആദിത്യ പഞ്ചോളി-സറീന വഹാബ് എന്നിവരുടെ മകനായ സൂരജ് പഞ്ചോളിയായിരുന്നു ജിയയുടെ ആത്മഹത്യയിൽ പ്രതിസ്ഥാനത്ത്. എന്നാൽ പിന്നീട് കേസിൽ ഇയാൾ കുറ്റവിമുക്തനായിരുന്നു. ഈ കേസ് അന്വേഷണം അട്ടിമറിച്ച് സൂരജിനെ രക്ഷപ്പെടുത്താൻ പ്രവർത്തിച്ചത് സൽമാന്‍ ഖാന്‍ ആണെന്നാണ് റാബിയ ആരോപിക്കുന്നത്.
You may also like:India Elected to UN Security Council | ഇന്ത്യ യുഎൻ സുരക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു; ഇന്ത്യയ്ക്ക് 192ൽ 184 വോട്ടുകൾ ലഭിച്ചു [NEWS]'KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]ഒരു പ്രമുഖ എന്‍റെർടെയ്ൻമെന്‍റെ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് സൂപ്പര്‍ താരത്തിനെതിരെ റാബിയയുടെ വെളിപ്പെടുത്തൽ. സൂരജിനെ കേസിൽ നിന്ന് രക്ഷിക്കാൻ തന്‍റെ പിടിപാടുകൾ ഉപയോഗിച്ച് സൽമാൻ ഇടപെട്ടു എന്നാണ് ആരോപണം. സുശാന്തിന്‍റെ മരണത്തിൽ ദുഃഖം അറിയിച്ച റാബിയ, ഇത് ഹൃദയം തകർക്കുന്നതാണെന്നും ബോളിവുഡ് ഇനിയെങ്കിലും ഉണരണമെന്നും വ്യക്തമാക്കി. സുശാന്തിന്‍റെ മരണം സംബന്ധിച്ച് സംസാരിക്കവൊണ് ജിയാ ഖാന്‍റെ മരണത്തെക്കുറിച്ചും ഇവർ പ്രതികരിച്ചത്.

'ജിയയുടെ മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കവെ ലണ്ടനിലായിരുന്ന എന്നെ ഒരു സിബിഐ ഓഫീസർ വിളിച്ചു വരുത്തി. സുപ്രധാനമായ ഒരു തെളിവ് ലഭിച്ചെന്ന് അറിയിച്ചായിരുന്നു വിളിച്ചത്. എന്നാൽ ഇവിടെയെത്തിയപ്പോൾ അയാൾ പറഞ്ഞത് ആ പയ്യനെ (സൂരജ്) ഉപദ്രവിക്കരുതെന്ന് പറഞ്ഞ് സൽമാൻ ഖാൻ ദിവസവും വിളിക്കാറുണ്ടെന്നായിരുന്നു. ധാരാളം പണം ചിലവാക്കിയിട്ടുണ്ട്. ആ പയ്യനെ ചോദ്യം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് എന്നും പറയുമായിരുന്നു.. ഞങ്ങളെന്താണ് വേണ്ടതെന്നായിരുന്നു തീർത്തും നിരാശനായി അയാളുടെ ചോദ്യം' എന്നാണ് റാബിയയുടെ വാക്കുകൾ.

പണവും അധികാരവും ഉപയോഗപ്പെടുത്തി സമ്മർദ്ദം ചെലുത്തി മരണവും അന്വേഷണവും അട്ടിമറിക്കാൻ കഴിയുമെങ്കിൽ സാധരണ പൗരന്മാരായ നമ്മൾ എവിടെ പോകണമെന്ന് എനിക്കറിയില്ല," എന്നും അവർ കൂട്ടിച്ചേർത്തു.. 2013 ജൂൺ 3നാണ് 25കാരിയായ ജിയയെ മുംബൈ ജുഹുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കാമുകനായിരുന്നു സൂരജ് പഞ്ചോളിയുമായുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെടിത്തിരുന്നു. ആത്മഹത്യ പ്രേരണയ്ക്ക് സൂരജിനെതിരെ കേസെടുത്തെങ്കിലും പിന്നീട് കുറ്റവിമുക്തനായി.

 

 
First published: June 18, 2020, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories