ഇരട്ടപദവി ആരോപണം; ഒടുവില്‍ വിശദീകരണവുമായി ഗാംഗുലി

Last Updated:

താന്‍ ബിസിസിഐയിലെ ഒരു പദവിയും വഹിക്കുന്നില്ല

ന്യൂഡല്‍ഹി: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെയും തന്റെ സ്ഥാനത്തെക്കുറിച്ച ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി സൗരവ് ഗാംഗുലി. ഇരട്ടപദവി വിവാദത്തില്‍ നോട്ടീസ് അയച്ച ബിസിസിഐ ഓംബുഡ്സ്മാന്‍ റിട്ട. ജസ്റ്റിസ് ഡികെ ജെയ്നിനാണ് ഗാംഗുലി വിശദീകരണം നല്‍കിയത്.
വിഷയത്തില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പ്രത്യേക താത്പര്യങ്ങളുമില്ലെന്ന് ഗാംഗുലി ഓംബുഡ്സ്മാന് അയച്ച കത്തില്‍ പറയുന്നു. ബിസിസിഐ ഭരണഘടന മറികടന്നുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉപദേശകനായും പ്രവര്‍ത്തിക്കുന്നുണ്ട്. വിഷയത്തില്‍ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഗാംഗുലിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.
advertisement
എന്നാല്‍ താന്‍ ബിസിസിഐയിലെ ഒരു പദവിയും വഹിക്കുന്നില്ലെന്നും ഉന്നതാധികാര സമിതിയിലോ, ബിസിസിഐക്ക് കീഴിലുള്ള ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റികളിലോ അംഗമല്ലെന്നും ഗാംഗുലി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇരട്ടപദവി ആരോപണം; ഒടുവില്‍ വിശദീകരണവുമായി ഗാംഗുലി
Next Article
advertisement
വിവാഹിതനായ കാമുകൻ ചുംബിക്കാൻ ശ്രമിച്ചു; മുൻ കാമുകി  നാക്ക് കടിച്ചു മുറിച്ചു
വിവാഹിതനായ കാമുകൻ ചുംബിക്കാൻ ശ്രമിച്ചു; മുൻ കാമുകി നാക്ക് കടിച്ചു മുറിച്ചു
  • മുൻ കാമുകി യുവാവിന്റെ നാക്ക് കടിച്ച് മുറിച്ചു, യുവാവ് ലൈംഗിക പീഡനം നടത്താൻ ശ്രമിച്ചപ്പോൾ.

  • പരിക്കേറ്റ യുവാവിനെ കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി, യുവതിയുടെ ശക്തമായ പ്രതിരോധം.

  • യുവാവിനെതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

View All
advertisement