കോവിഡ് 19 മൂലം ലോകത്താകമാനം ക്രിക്കറ്റ് ആരവം നിലച്ചിരിക്കുകയാണ്. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും അടക്കമുള്ളവ പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റ് ആരാധകരെ കോവിഡ് നിരാശരാക്കി. നിലവിലെ സാഹചര്യത്തിൽ വളരെ വേഗത്തിൽ അന്താരാഷ്ട്ര മൽസരങ്ങൾ തുടങ്ങാനുള്ള സാഹചര്യമില്ല. എങ്കിലും സമീപ ഭാവിയിൽ മൽസരങ്ങൾ തുടങ്ങാനാകാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഐസിസിയുടെ മാർഗ നിർദേശം.
ഐസിസിയുടെ ആരോഗ്യ ഉപദേശക സമിതി വിദഗ്ധരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മാർഗരേഖ പുറത്തിറക്കിയത്. ഇതിൽ പ്രധാനമായും ചൂണ്ടിക്കാടുന്നത് പരിശീലനത്തെക്കുറിച്ചാണ്. 14 ദിവസത്തെ സമ്പർക്ക വിലക്കിൽ പരിശീലന ക്യാമ്പുകൾ തുടങ്ങാമെന്ന് ഐസിസി വ്യക്തമാക്കുന്നു. ടീമുകൾ മെഡിക്കൽ ഓഫീസറെ അല്ലെങ്കിൽ ബയോ സേഫ്റ്റി ഓഫീസറെ നിയമിക്കണം. ഓരോ താരത്തിന്റെ ആരോഗ്യ നില, താപനില, കോവിഡ് പരിശോധന അടക്കമുള്ളവ പരിശീലന ക്യാമ്പിന് മുമ്പായി നടത്തണമെന്നും നിർദേശമുണ്ട്. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ഓരോ രാജ്യത്തിനും അവരുടേതായ സുരക്ഷാ മാനദന്ധങ്ങള്‍ നടപ്പാക്കാം. TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്‍ക്കാര്‍ 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS] ഓരോ രാജ്യത്തെയും പ്രാദേശിക, കേന്ദ്ര സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം നല്‍കി വേണം നിർദേശങ്ങൾ നടപ്പാക്കാനെന്നും ഐസിസി വ്യക്തമാക്കി. ആഭ്യന്തര, രാജ്യാന്തര മത്സരങ്ങളും ഐസിസിയുടെ മാനദണ്ഡപ്രകാരമേ നടത്താനാകൂ. അതേസമയം എന്ന് അന്താരാഷ്ട്ര മൽസരങ്ങൾ തുടങ്ങുമെന്ന കാര്യത്തിൽ ഐസിസി നിലപാട് വ്യരക്തമാക്കിയില്ല. ട്വന്റി 20 ലോകകപ്പ് മാറ്റിവെക്കും എന്ന സൂചന തന്നെയാണ് ഐസിസി നൽകുന്നത്. ഫെബ്രുവരി മാർച്ച് മാസത്തിൽ ലോകകപ്പ് നടക്കുന്നതിന് മുമ്പായി ഐപിഎൽ നടക്കാനുള്ള സാധ്യതയും തെളിയുകയാണ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.