IND vs AFG 3rd T20I : സഞ്ജുവിന് അവസരം ലഭിക്കുമോ? ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 ഇന്ന്; ഡ്രീം ഇലവൻ ടീം പ്രവചനം
- Published by:Anuraj GR
- news18-malayalam
Last Updated:
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ച് സമ്പൂർണ ആധിപത്യമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
ബംഗളുരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ച് സമ്പൂർണ ആധിപത്യമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസജയത്തിന് വേണ്ടിയാണ് അഫ്ഗാൻ ഇന്ന് പോരാടുക. മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം നൽകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ടി20 ഫോർമാറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത് ശർമ്മ ആദ്യ രണ്ട് മത്സരങ്ങളിലും വേഗത്തിൽ പുറത്തായിരുന്നു.
അതേസമയം വിരാട് കോഹ്ലിയും ശിവം ദുബെയും മികവ് കാട്ടിയിരുന്നു. ശുഭ്മാൻ ഗില്ലിന് വലിയ സ്കോർ കണ്ടെത്താനാകുന്നില്ല. ബോളർമാർ മികച്ച ഫോമിലാണ്. എന്നാൽ മറുവശത്ത് അഫ്ഗാനിസ്ഥാന് ബാറ്റിങ്ങിലും ബോളിങ്ങിലും സ്ഥിതരതയാർന്ന പ്രകടനം പുറത്തെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇന്ത്യ സാധ്യതാ ടീം
രോഹിത് ശർമ്മ(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശിവം ദുബെ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ
advertisement
അഫ്ഗാനിസ്ഥാൻ സാധ്യതാ ടീം
റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായി, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, കരീം ജനത്, ഫസൽഹഖ് ഫാറൂഖി, നവീൻ-ഉൽ-ഹഖ്, മുജീബ് ഉർ റഹ്മാൻ
ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം T20I ഡ്രീം11 പ്രവചനം
വിക്കറ്റ് കീപ്പർ- റഹ്മാനുള്ള ഗുർബാസ്, സഞ്ജു സാംസൺ
ബാറ്റർമാർ- റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി
ഓൾറൗണ്ടർമാർ- മുഹമ്മദ് നബി, അക്സർ പട്ടേൽ, അസ്മത്തുള്ള ഒമർസായി, ശിവം ദുബെ
advertisement
ബൗളർമാർ- അർഷ്ദീപ് സിംഗ്, മുജീബ്-ഉർ-റഹ്മാൻ
ICC T20 ലോകകപ്പ് 2024 | T20 ലോകകപ്പ് 2024 സമയക്രമം | T20 ലോകകപ്പ് 2024 പോയിന്റ് നില | T20 ലോകകപ്പ് 2024 മത്സര ഫലങ്ങൾ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
January 17, 2024 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AFG 3rd T20I : സഞ്ജുവിന് അവസരം ലഭിക്കുമോ? ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 ഇന്ന്; ഡ്രീം ഇലവൻ ടീം പ്രവചനം