മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം സമനില. മുംബൈ സിറ്റി എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. ഇരു ടീമും ഓരോ ഗോൾ വീതം നേടി. എഴുപത്തഞ്ചാം മിനിറ്റിൽ മെസി ബൌളിയുടെ ഗോളിലുടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാൽ രണ്ട് മിനിറ്റിനകം മുംബൈ സിറ്റി സമനില ഗോൾ കണ്ടെത്തി.
ഇരു ടീമിനും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാനായില്ല. സമനിലയിലൂടെ മുംബൈ ലീഗിൽ ആറാം സ്ഥാനത്തേക്കുയർന്നു. ഏഴ് കളിയിൽ നിന്ന് ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്.
അടുത്ത വെള്ളിയാഴ്ച കൊച്ചിയിൽ ജംഷഡ്പൂർ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.