ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി കാക്കിയിൽ; തെലങ്കാന ഡിഎസ്പിയായി ചുമതല
- Published by:ASHLI
- news18-malayalam
Last Updated:
മുഹമ്മദ് സിറാജിന് വീട് നിർമ്മിക്കാനായി സ്ഥലവും സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരത്തെ പ്രഖ്യാപിച്ചിരുന്നു
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തെലങ്കാന ഡി.എസ്.പി ആയി ചുമതലയേറ്റു. കഴിഞ്ഞദിവസം തെലുങ്കാന ഡിജിപി ഓഫീസിലെത്തിയാണ് മുഹമ്മദ് സിറാജ് ചാർജ് ഏറ്റെടുത്തത്. ഡിജിപി ഓഫീസിൽ പോലീസ് ഡയറക്ടർ ജനറൽ ജിതേന്ദറിന്റേയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ റോഡ് നമ്പർ 78-ൽ സ്ഥിതി ചെയ്യുന്ന 600 സ്ക്വയർ യാർഡുള്ള വീടും താരത്തിന് സമ്മാനിച്ചു. മുഹമ്മദ് സിറാജിന് വീട് നിർമ്മിക്കാനായി സ്ഥലവും സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിറാജിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞ തെലങ്കാന മുഖ്യമന്ത്രി താരത്തിന് ഗ്രൂപ്പ് 1ൽ ഉൾപ്പെടുന്ന ജോലി തന്നെ നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പ് 1 ജോലിക്ക് ആവശ്യമായ കുറഞ്ഞ യോഗ്യത ബിരുദമാണ്.
പ്ലസ് ടു വരെയാണ് സിറാജ് പഠിച്ചത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാതിരുന്നിട്ടും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ യോഗ്യതയിൽ സർക്കർ ഇളവ് നൽകുകയായിരുന്നു. നിലവിൽ ഇന്ത്യയുടെ മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് സിറാജ്.ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് സിറാജ് അവസാനമായി കളിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 12, 2024 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി കാക്കിയിൽ; തെലങ്കാന ഡിഎസ്പിയായി ചുമതല