ലോകകപ്പ് ടീമിൽ ഇടംനേടാനുള്ള സഞ്ജുവിന്റെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് തുടർച്ചയായ മോശം പ്രകടനങ്ങൾ. ഐ പി എല്ലിൽ അവിശ്വസനീയ പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തുന്നതും ബുദ്ധിമുട്ടാകും.
ചെറിയ ഗ്രൗണ്ട്, എതിരാളികളുടെ മികച്ച ബൗളർമാർ പലരും പരിക്ക് മൂലം പുറത്ത്... ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു... ഓപ്പണാറായി ക്രീസിലിറക്കി... ഏത് ബാറ്റ്സ്മാനും ആഗ്രഹിക്കുന്ന ഘടകങ്ങൾ എല്ലാം ഒത്തുവന്നിരുന്നു കഴിഞ്ഞ രണ്ട് കളിയിലും സഞ്ജു സാംസണ്. ഏതാനും മാസം മുമ്പ് വരെ പ്രധാന കീപ്പറായിരുന്ന റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് സഞ്ജുിന് അവസരം നൽകിയതും. പക്ഷെ രണ്ട് കളിയിലും നിരാശപ്പെടുത്തി മലയാളി തരാം.
ഇതിന് മുമ്പ് ശ്രീലങ്കക്കെതിരായ മത്സരം കൂടി ചേർത്താൽ സഞ്ജു മൂന്നു കളികളിലുമായി നേരിട്ടത് വെറും പന്ത്രണ്ട് കഴിഞ്ഞ കളിയിൽ അമിത ആക്രമണോത്സുകത കാട്ടി പുറത്തായ സഞ്ജു ഇന്ന് അതിൽ നിന്ന് പാഠമുൾക്കൊള്ളുമെന്നാണ് കരുതിയത്. തുടക്കത്തിൽ സിംഗിളുകളെടുത്ത് പക്വതയുടെ ലക്ഷണം കാട്ടിയപ്പോൾ വലിയ ഇന്നിംഗ്സ് പ്രതീക്ഷിച്ചു. പക്ഷെ അധികം നീണ്ടില്ല. സഞ്ജു പുറത്തായി.
കോലിയും രോഹിതുമടക്കമുള്ളവർ താഴേക്കിറങ്ങി അവസരം നൽകിയിട്ടും വലിയ സ്കോർ നേടാനാകാതെ പോയത് മലയാളി താരത്തിന് തിരിച്ചടിയാകുമെന്നുറപ്പ്. ഇനി ഐപിഎല്ലിന് ശേഷമാണ് ഇന്ത്യക്ക് ട്വന്റി 20 മത്സരമുള്ളത്. അപ്പോഴേക്കും ധവാനും ഹാർദികുമൊക്കെ പരിക്ക് ഭേദമായി മടങ്ങിയെത്തും. ഐപിഎല്ലിൽ രണ്ടോ മൂന്നോ സെഞ്ച്വറിയടക്കം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ ടീമിൽ സ്ഥാനം നിലനിർത്തുക ഏറെ ബുദ്ധിമുട്ടാകുമെന്നുറപ്പ്. ഐപിഎല്ലിൽ അത്ഭുതങ്ങൾ പുറത്തെടുത്തെങ്കിൽ മാത്രമെ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് ടീൽ ഇടംനേടാൻ മലയാളി താരത്തിന് സാധിക്കൂ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.