WTC Finals | ടെസ്റ്റ്‌ ക്രിക്കറ്റിൽ രോഹിത്തിന് കൃത്യമായ പ്ലാനുകളുണ്ട്, ബാറ്റിങ്ങ് കോച്ച് പറയുന്നു

Last Updated:

'നിലയുറപ്പിക്കാന്‍ അവന് അവന്റേതായ സമയം വേണം. നിലയുറപ്പിച്ചാല്‍ അവന് എന്താണ് ചെയ്യാനാവുകയെന്ന് നമുക്ക് അറിയാമല്ലോ'

Rohit Sharma
Rohit Sharma
ലോകക്രിക്കറ്റിലെ വമ്പന്മാരുടെ പട്ടികയിൽ എന്നും ഇന്ത്യൻ ടീമിന് മുൻ നിരയിൽ സ്ഥാനമുണ്ടാകും. ക്രിക്കറ്റ് ഇന്ത്യക്കാർക്ക് വെറുമൊരു കളിയല്ല, മറിച്ച് അതൊരു വികാരമാണ്. ആ കാഴ്ചപ്പാട് തന്നെയാണ് ഇന്ത്യയുടെ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ശക്തിയും. ഒരുപിടി മികവുറ്റ ബാറ്റ്സ്മാന്മാരെയും ബോളർമാരെയും ലോകക്രിക്കറ്റിൽ അവതരിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. 20 മാസക്കാലമായി ഇന്ത്യയുടെ ബാറ്റിങ് കോച്ചായി പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് വിക്രം റാത്തോർ. ഒരു വർഷക്കാലം മാത്രമേ ഇന്ത്യൻ ജേഴ്സിയിൽ വിക്രം റാത്തോറിന് കളിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും അദ്ദേഹം പരിശീലനം നൽകുന്ന ബാറ്റ്സ്മാന്മാർ കരിയറിൽ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയിൽ അഡ്ലയിഡിലെ 36 റൺസിന് ഓൾ ഔട്ട്‌ ആയ ഇന്നിങ്സിൽ നിന്നും ഉയർത്തെഴുന്നേറ്റ് പരമ്പര നേടിയതിലും, ശേഷം നാട്ടിൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരകൾ തൂത്തുവാരിയതിലും വിക്രം റാത്തോറിന്റെ പരിശ്രമം കൂടിയുണ്ട്.
ഇപ്പോൾ ഇന്ത്യയുടെ തകർപ്പൻ ഓപ്പണർ രോഹിത്ത് ശർമ്മയെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് വിക്രം റാത്തോർ. 'തന്റെ ചിന്തകളിലും മറ്റും വ്യക്തമായ നിയന്ത്രണം ഇപ്പോള്‍ രോഹിത്തിനുണ്ട്. ഇപ്പോൾ അവൻ തന്റെ പ്രതിഭകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലും വിജയിച്ചിരിക്കുകയാണ്. ഈ ഫോര്‍മാറ്റിലും അവന് പദ്ധതികളുണ്ട്. ടെസ്റ്റില്‍ ഓപ്പണറായ ശേഷമുള്ള മത്സരങ്ങളെ അവന്‍ സമീപിക്കുന്ന രീതി നോക്കുക. എന്ത് നേട്ടത്തിലേക്കാണ് എത്തേണ്ടത് എന്നതും ഇവിടെ നിന്ന് എവിടേക്കാണ് എത്തേണ്ടത് എന്നതിലും രോഹിത്തിന് വ്യക്തമായ ധാരണ വന്നു കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ സമയമെടുത്താണ് രോഹിത് ഇപ്പോള്‍ ഇന്നിങ്‌സ് ആരംഭിക്കുന്നത്. ആ അച്ചടക്കം രോഹിത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. നിലയുറപ്പിക്കാന്‍ അവന് അവന്റേതായ സമയം വേണം. നിലയുറപ്പിച്ചാല്‍ അവന് എന്താണ് ചെയ്യാനാവുകയെന്ന് നമുക്ക് അറിയാമല്ലോ'- വിക്രം റാത്തോർ പറഞ്ഞു.
advertisement
രോഹിത്തിന്റെ ടെസ്റ്റ്‌ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിൽ മധ്യനിര താരമായാണ് രോഹിത്തിന് അവസരം ലഭിച്ചത്. 2013 മുതല്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി തിളങ്ങിയിട്ടും ടെസ്റ്റില്‍ സ്ഥിര സാന്നിധ്യമാവാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ 2019ല്‍ ഇന്ത്യ ടെസ്റ്റിലേക്കും രോഹിതിനെ ഓപ്പണറായി പരിഗണിക്കുകയായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും സ്‌കോര്‍ നേടിയ ഓപ്പണറും അദ്ദേഹമാണ്. 'രോഹിത്തിന്റെ ഫസ്റ്റ്ക്ലാസ് റെക്കോഡ് നോക്കുക. വലിയ സെഞ്ച്വറികള്‍ നേടാന്‍ കെല്‍പ്പുള്ളവരില്‍ ഒരാളാണവന്‍. കുറച്ച്‌ മാസങ്ങളിലായി എന്താണ് തനിക്ക് ടെസ്റ്റില്‍ ചെയ്യാനാവുകയെന്നത് അവന്‍ കാട്ടുകയാണ്. ടെസ്റ്റില്‍ അവനൊരു തുടക്കക്കാരന്‍ മാത്രമാണ്. ഇതുപോലെ അവന് തുടരാനായാല്‍ വ്യത്യസ്തനായ രോഹിത്തിനെ നമുക്ക് വരും കാലങ്ങളിൽ കാണാനാകും'- വിക്രം കൂട്ടിച്ചേര്‍ത്തു.
advertisement
ഇന്ത്യൻ ടീമിലെ ഓരോ ബാറ്റ്സ്മാന്മാരുടെയും ചിന്താഗതികൾ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. അത് പൂജാരയായാലും പന്തായാലും അവരുടെ ചിന്താഗതികള്‍ വ്യത്യസ്തമാണെന്നും അവരെ കേട്ടുകൊണ്ട് മാത്രമേ എനിക്കവരെ മനസിലാക്കാന്‍ സാധിക്കുകയുള്ളു എന്നും വിക്രം റാത്തോർ പറഞ്ഞു.
News summary: India's batting coach Vikram Rathour believes that Rohit Sharma has clear cut vision on test cricket and his best in the format yet to come.
മലയാളം വാർത്തകൾ/ വാർത്ത/Sports/
WTC Finals | ടെസ്റ്റ്‌ ക്രിക്കറ്റിൽ രോഹിത്തിന് കൃത്യമായ പ്ലാനുകളുണ്ട്, ബാറ്റിങ്ങ് കോച്ച് പറയുന്നു
Next Article
advertisement
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ 2125 കുപ്പി മരുന്ന് മാറി നൽകി
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ 2125 കുപ്പി മരുന്ന് മാറി നൽകി
  • തിരുവനന്തപുരം ആർസിസിയിൽ തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് മാറി നൽകി.

  • പാക്കിങ്ങിലെ പിഴവിനെ തുടർന്ന് 2130 കുപ്പികളിൽ 2125 കുപ്പികളും രോഗികൾക്ക് നൽകിയശേഷം പിഴവ് കണ്ടെത്തി.

  • ഗ്ലോബെല ഫാർമ നിർമ്മിച്ച ടെമൊസോളോമൈഡ്-100 പാക്കിങ്ങിൽ എറ്റോപോസൈഡ്-50 ഗുളികയാണ് വിതരണം ചെയ്തത്.

View All
advertisement