കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അമേരിക്കയില്‍ മലയാളി ജഡ്ജി അറസ്റ്റില്‍
- Published by:Sarika N
- news18-malayalam
Last Updated:
ഡെമോക്രോറ്റ് ആയ കെ പി ജോര്‍ജ് 2018ലാണ് കൗണ്ടി ജഡ്ജിയായി നിയമിതനായത്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അമേരിക്കയിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയും ഇന്ത്യന്‍ വംശജനുമായ കെ പി ജോര്‍ജ് അറസ്റ്റിലായത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ആരാണ് കെപി ജോര്‍ജ് എന്ന ചോദ്യമുയരുകയാണ്.
ആരാണ് കെ പി ജോര്‍ജ് ?
- ഡെമോക്രോറ്റ് ആയ കെ പി ജോര്‍ജ് 2018ലാണ് കൗണ്ടി ജഡ്ജിയായി നിയമിതനായത്.
- 2022ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായ അദ്ദേഹം വീണ്ടും വിജയം ഉറപ്പിച്ചു.
- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് 20,000 യുഎസ് ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ച ശേഷം അദ്ദേഹത്തെ വിട്ടയച്ചു.
- പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
- തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെ പി ജോര്‍ജ് പറയുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- കെ പി ജോര്‍ജ് 30,000 യുഎസ് ഡോളറില്‍ കൂടുതലും 150,000 ഡോളറില്‍ താഴെയുമുള്ള കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കോടതി രേഖകളും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസും നല്‍കുന്ന വിവരം.
- അതേസമയം ഇത്തരത്തിലുള്ളൊരു കുറ്റപത്രം വിചാരണയ്ക്ക് മുമ്പ് തന്നെ പൊതുജനവിശ്വാസം തകര്‍ക്കുമെന്ന് ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകയായ ഡോ എലീന മാര്‍ട്ടിനെസ് പറഞ്ഞു.
- 1993ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിയ്ക്കായി കെ പി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്. അതിനുശേഷം നിരവധി ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഒരു സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്ന നിലയില്‍ അദ്ദേഹം ഷുഗര്‍ ലാന്‍ഡില്‍ ഒരു സ്വതന്ത്ര സാമ്പത്തിക ആസൂത്രണ സ്ഥാപനവും നടത്തിവരുന്നുണ്ട്.
- ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി അധ്യാപികയായ ഷീബയെയാണ് കെ പി ജോര്‍ജ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 07, 2025 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അമേരിക്കയില്‍ മലയാളി ജഡ്ജി അറസ്റ്റില്‍