ആകാശത്തും പീഡനം! സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂവിനെ പീഡിപ്പിച്ച 20കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
- Published by:Sarika N
- news18-malayalam
Last Updated:
വിമാനത്തിലുള്ള ഒരു വനിതാ യാത്രക്കാരിയെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുകയായിരുന്ന കാബിന്‍ ക്രൂ അംഗത്തെ യുവാവ് പ്രതി കടന്നുപിടിക്കുകയായിരുന്നു
ക്യാബിന്‍ ക്രൂ അംഗത്തെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 20-കാരനായ ഇന്ത്യന്‍ യുവാവ് സിംഗപ്പൂരില്‍ അറസ്റ്റിലായി. ഓസ്‌ട്രേലിയയില്‍ നിന്ന് യാത്ര പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 28-കാരിയായ വനിതാ ക്രൂ അംഗത്തിനെയാണ് യുവാവ് പീഡിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇയാൾ ബലപ്രയോഗത്തിലൂടെ കാബിന്‍ ക്രൂ അംഗത്തെ പീഡിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
വിമാനത്തിലുള്ള ഒരു വനിതാ യാത്രക്കാരിയെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുകയായിരുന്നു ക്യാബിന്‍ ക്രൂ അംഗം. ഇതിനിടെ ഒരു ടിഷ്യു പേപ്പർ നിലത്ത് കിടക്കുന്നത് അവർ കണ്ടു. അത് എടുക്കാനായി കുനിഞ്ഞപ്പോള്‍ പ്രതി പിന്നില്‍ നിന്ന് അവരെ പിടിച്ച് ടോയ്‌ലറ്റില്‍ തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ സംഭവത്തില്‍ ഇടപെടുകയും ക്യാബിന്‍ ക്രൂ അംഗത്തെ ടോയ്‌ലറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയം ക്യാബിന്‍ സൂപ്പര്‍വൈസറെ അറിയിക്കുകയും തുടര്‍ന്ന് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
advertisement
സംഭവത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ ചൂരല്‍ ഉപയോഗിച്ചുള്ള അടിയോ അല്ലെങ്കില്‍ ഇത് മൂന്നും ഒന്നിച്ചോ ശിക്ഷയായി ലഭിച്ചേക്കാം.
ഈ മാസം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കേസാണിത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ നാല് കാബിന്‍ ക്രൂ അംഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 73കാരനായ ഇന്ത്യക്കാരന്‍ ബാലസുബ്രഹ്‌മണ്യന്‍ രമേശിന് ഈ മാസം ആദ്യം 9 മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 24, 2025 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ആകാശത്തും പീഡനം! സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂവിനെ പീഡിപ്പിച്ച 20കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍