ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വേദിയില്‍നിന്ന് വീണു
- Published by:Nandu Krishnan
- news18-malayalam
Last Updated:
വേദിയില്‍ ഒരു വശത്തുകൂടി നടക്കുമ്പോള്‍ പ്രധാനമന്ത്രി താഴേക്ക് വീഴുകയായിരുന്നു
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഓസ്‌ട്രേലിയന്‍ പ്രധാമന്ത്രി ആന്റണി അല്‍ബാനീസ് വേദിയില്‍നിന്ന് വീണു. വ്യാഴാഴ്ച ന്യൂ സൗത്ത് വെയില്‍സില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വേദിയില്‍ ഒരു വശത്തുകൂടി നടക്കുമ്പോള്‍ പ്രധാനമന്ത്രി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം തനിയെ എഴുന്നേറ്റ് വരികയും തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ചെറുചിരിയോടെ കൈയ്യുയര്‍ത്തി കാണിക്കുകയുമായിരുന്നു. പ്രധാനമന്ത്രി വീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
അതേസമയം, ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനുമായുള്ള ഒരു റേഡിയോ അഭിമുഖത്തിനിടെ അല്‍ബാനീസിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറിയതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ''ഞാന്‍ ഒരു ചുവട് പിന്നോട്ട് വെച്ചു. എന്നാല്‍, വേദിയില്‍ നിന്ന് ഞാന്‍ താഴേക്ക് വീണില്ല. ഒരു കാല്‍ മാത്രം മടങ്ങി പോകുകയായിരുന്നു. എനിക്ക് കുഴപ്പമൊന്നുമില്ല,'' അദ്ദേഹം പറഞ്ഞു.
advertisement
മേയ് മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുത്തുവരികയാണ് അല്‍ബാനീസ്. അല്‍ബാനീസിന്റെ ലിബറല്‍ പാര്‍ട്ടി പ്രതിപക്ഷപാര്‍ട്ടിയായ പീറ്റര്‍ ഡട്ടണിന്റെ ലിബറല്‍ നാഷണല്‍ പാര്‍ട്ടിയുമായി ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടത്തുന്നതെന്ന് അഭിപ്രായ സര്‍വെകള്‍ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 03, 2025 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വേദിയില്‍നിന്ന് വീണു