ഓഹരി വേണോ? ഒരു പേജിൽ നേട്ടങ്ങൾ വിവരിക്കാൻ എക്സ് ജീവനക്കാരോട് ഇലോൺ മസ്ക്

Last Updated:

കമ്പനിയുടെ ഷെയറുകൾ സ്വന്തമാക്കാൻ ജീവനക്കാർ കമ്പനിക്ക് നൽകിയ സംഭാവനകൾ എന്താണെന്ന് ഒരുപേജിൽ റിപ്പോർട്ടെഴുതി സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

ഇലോൺ മസ്ക്
ഇലോൺ മസ്ക്
കമ്പനിയുടെ ഓഹരികൾ നേടാൻ ഒരു പേജിൽ തൊഴിൽ നേട്ടങ്ങളെക്കുറിച്ച് വിവരിക്കാൻ ടെസ്ല, സ്പെയ്സ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് എക്സ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. അമേരിക്കയിലെ മാധ്യമ സ്ഥാപനമായ വെർജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജീവനക്കാർ കമ്പനിയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചായിരിക്കും ഓഹരികൾ അനുവദിക്കുക എന്ന് പരാമർശിച്ചുകൊണ്ട് കമ്പനി, ജീവനക്കാർക്ക് അയച്ച മെയിൽ വെർജിന് ലഭിച്ചിരുന്നു. കമ്പനിയുടെ ഷെയറുകൾ സ്വന്തമാക്കാൻ ജീവനക്കാർ കമ്പനിക്ക് നൽകിയ സംഭാവനകൾ എന്താണെന്ന് ഒരുപേജിൽ റിപ്പോർട്ടെഴുതി സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സ്പേസ് എക്സ് ജീവനക്കാർക്ക് നൽകിയിരുന്നതു പോലെ എക്സിലെ ജീവനക്കാർക്കും ഓഹരി വിൽക്കുമെന്ന് മുൻപ് ഇലോൺമസ്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരയും പാലിക്കപ്പെട്ടിരുന്നില്ല.
എക്സിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാൻ വൈകുന്നെന്ന പരാതിയും പരചയസമ്പന്നരായ ജീവനക്കാർ സ്ഥാപനത്തിൽ നിന്ന് രാജിവച്ച് പോകുന്നു എന്ന സ്ഥിതിയും നില നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തു വന്നത്. സ്റ്റോക്ക് ഓപ്ഷൻ നേടാൻ ജീവനക്കാർ ഒരു പേജിൽ തങ്ങളുടെ പ്രകടനത്തെക്കുറിച്ച് എഴുതി സമർപ്പിക്കണം എന്ന് പറയുന്നത് നിയമവിരുദ്ധമൊന്നുമല്ലെന്ന് തൊഴിൽ നിയമ വിദഗ്ദനായ ലോറി ഡീം എം.എസ്.എനിനു നൽകിയ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. എന്നാൽ സാധാരണയായി ഒഹരി ഓപ്ഷനുകൾ നൽകുന്നത് വ്യക്തിപരമായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നിരിക്കെ ഇത് വിവേചനത്തിന് കാരണമായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
ട്വിറ്ററിന്റെ രണ്ടാം പതിപ്പിനെ സൃഷ്ടിച്ചെടുക്കാൻ (എക്സ്) ജീവനക്കാരെല്ലാം കഠിനമായി കൂടുതൽ സമയം ജോലി ചെയ്യണമെന്നും അതിന് കഴിയാത്തവർ രാജിവച്ച് പോകണമെന്നും ഇലോൺ മസ്ക് 2022 ൽ എക്സ് ( അന്ന് ട്വിറ്റർ) ജീവനക്കാരോട് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു മാസത്തിനിടയ്ക്ക് ടെസ്ലയുടെ വിവിധ വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാർ സ്ഥാപനത്തിൽ നിന്ന് രാജിവച്ച് ഒഴിഞ്ഞിരുന്നു. ടെസ്ല വൈസ് പ്രസിഡന്‍റ് ശ്രീല വെങ്കിടരത്നം, പബ്ളിക് പോളിസി ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്‍റായ രോഹൻ പട്ടേൽ എന്നിവർ രാജിവച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഓഹരി വേണോ? ഒരു പേജിൽ നേട്ടങ്ങൾ വിവരിക്കാൻ എക്സ് ജീവനക്കാരോട് ഇലോൺ മസ്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement