മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം: മരണം 150 കടന്നു; ഇന്ത്യ ദുരിതാശ്വാസത്തിനായി 15 ടൺ സാധനങ്ങൾ മ്യാൻമറിലേക്ക് അയച്ചു

Last Updated:

തായ്ലൻഡിൽ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു

News18
News18
ഭൂചലനത്തിൽ വിറങ്ങലിച്ച മ്യാൻമറിന് ഇന്ത്യയുടെ സഹായം. അടിയന്തര സഹായമായി 15 ടൺ സാധനങ്ങൾ ഇന്ത്യൻ സൈന്യം മ്യാൻമറിലേക്ക് അയച്ചു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് കൊണ്ടുപോകുന്നത്. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവയാണ് അയച്ചിരിക്കുന്നത്.
തായ്ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നേരത്തെ തുറന്നിരുന്നു. തായ്ലൻഡിൽ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉൾപ്പെടെ മ്യാൻമറിന് സഹായം എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം ഭൂചലനത്തിൽ മ്യാൻമറിലും തായ്ലൻഡിലും 150 കടന്നാണു മരണം. ഇനിയും നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകർന്നു. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലും വൻ നാശനഷ്ടങ്ങളുണ്ടായി. ഇരു രാജ്യങ്ങളിലുമുള്ള സർക്കാറുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം: മരണം 150 കടന്നു; ഇന്ത്യ ദുരിതാശ്വാസത്തിനായി 15 ടൺ സാധനങ്ങൾ മ്യാൻമറിലേക്ക് അയച്ചു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement