പയ്യന്നൂരിൻ്റെ ഖാദി പെരുമ ഡൽഹിയിലേക്ക്; റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി ബിന്ദുവും എലിസബത്തും
Last Updated:
കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാര നിറവില്‍ ഖാദി തൊഴിലാളികള്‍. റിപ്പബ്ലിക് പരേഡില്‍ വിശിഷ്ടാതിഥികളായി 2 വനിതകള്‍. ജനുവരി 22 ന് ഇരുവരും ഡല്‍ഹിയിലേക്ക് പറക്കും.
നൂലുകള്‍ക്കൊണ്ട് നെയ്‌തെടുത്ത സ്വപ്‌നങ്ങള്‍ തുന്നിചേര്‍ത്ത് അവര്‍ പറക്കുകയാണ്. പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ സംഘത്തിലെ ഖാദി നെയ്ത്ത് തൊഴിലാളികളായ ബിന്ദുവും എലിസബത്തും... ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാഥിതികളായി ക്ഷണം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ഇവര്‍.
റിപ്പബ്ലിക് പരേഡ് നേരിട്ട് കാണാന്‍ ഡല്‍ഹിയില്‍ നിന്ന് ക്ഷണം ലഭിച്ചതില്‍, കേരളത്തില്‍ നിന്ന് ഖാദി കമ്മീഷന്‍ തിരഞ്ഞെടുത്ത നാല് പേരില്‍ രണ്ടുപേരും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ സംഘത്തിലെ ചെറുപുഴ കുണ്ടംതടം യൂണിറ്റിലെ ജീവനക്കാരാണ്.
ഖാദി മേഖലയില്‍ 16 വര്‍ഷമായി ജോലി ചെയ്യുകയാണ് ബിന്ദു. കഴിഞ്ഞ 13 വര്‍ഷമായി എലിസബത്തും ഈ മേഖലയില്‍ ജോലി ചെയ്യുന്നു. കഠിനാധ്വാനത്തിന് ലഭിച്ച ഒരു പുതുവത്സര സമ്മാനം പോലെയാണ് ഈ ക്ഷണത്തെ ഇവര്‍ കാണുന്നത്. ജനുവരി 22 ന് ഇരുവരും ഡല്‍ഹിയിലേക്ക് പുറപ്പെടും. ബിന്ദുവും ഐടിഐ പഠനം കഴിഞ്ഞ മകന്‍ ജിഷ്ണുവും, എലിസബത്തും ഭര്‍ത്താവ് ജോര്‍ജും ഈ യാത്രയുടെ ആവേശത്തിലാണ്.
advertisement
ഡല്‍ഹിയിലേക്ക് പറക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയെയും റിപ്പബ്ലിക് ദിന പരേഡും നേരിട്ട് കാണാന്‍ കഴിയുന്നതിലെ സന്തോഷത്തിലാണിവര്‍. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ദേശീയ ആഘോഷത്തില്‍ പങ്കെടുക്കാനാകുമെന്നതിൻ്റെ അംഗീകാര നിറവിലാണ് പയ്യന്നൂര്‍ ഫര്‍ക്കാ ഗ്രാമോദയ ഖാദി സംഘവും തൊഴിലാളികളും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 12, 2026 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പയ്യന്നൂരിൻ്റെ ഖാദി പെരുമ ഡൽഹിയിലേക്ക്; റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി ബിന്ദുവും എലിസബത്തും










