കൊറോണ ഭീതി: ഇന്ത്യൻ വംശജൻ ഇസ്രായേലിൽ ക്രൂരമർദ്ദനത്തിനിരയായി
- Published by:Asha Sulfiker
- news18
Last Updated:
ജെറുസലേം: ഇന്ത്യൻ വംശജനായ ജൂത വിശ്വാസി ഇസ്രായേലിൽ ക്രൂരമർദനത്തിനിരയായി. കൊറോണ ഭീതിയെ തുടര്‍ന്ന് വംശീയ അതിക്രമമാണ് ഇയാൾക്ക് നേരെയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഇസ്രായേലിലെ തിബെരിസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മർദനത്തിൽ പരിക്കേറ്റ അം ഷാലെം സിംഗ്സൺ എന്ന 28കാരനെ നെഞ്ചിലടക്കം ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂര്‍-മിസോറാം മേഖലകളിലെ ജൂത വിഭാഗത്തിൽപെടുന്നയാളാണ് അം ഷാലെം. മൂന്നു വർഷം മുമ്പാണ് കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് കുടിയേറിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനക്കാര്‍ക്ക് നേരെ കടുത്ത വംശീയ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ബാക്കിപത്രമായാണ് യുവാവിന് നേരെയുണ്ടായ അതിക്രമം എന്നാണ് സംശയിക്കുന്നത്. ഷാലെമിന് ചൈനക്കാരനായി തെറ്റിദ്ധരിച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ചൈനീസ്.. കൊറോണ എന്നു വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു മർദനമെന്നാണ് യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
advertisement
You may also like:'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]ഇന്നത്തെ നക്ഷത്രഫലം (17-03-2020) [VIDEO]ഷിഫാന നാട്ടിലെത്തി: താന്‍ സഞ്ചരിച്ച വിമാനത്തിൽ ഭർത്താവിന്റെ മൃതദേഹവും ഉണ്ടായിരുന്നെന്നറിയാതെ [PHOTOS]
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2020 1:56 PM IST


