നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഉപേക്ഷിച്ച പാൽകുപ്പികളിൽ നിന്നും പാൽ കുടിക്കാൻ ശ്രമിക്കുന്ന ആന, വൈറലായി വീഡിയോ

  ഉപേക്ഷിച്ച പാൽകുപ്പികളിൽ നിന്നും പാൽ കുടിക്കാൻ ശ്രമിക്കുന്ന ആന, വൈറലായി വീഡിയോ

  ഇത് മോഷണമല്ലെന്നും ഉപേക്ഷിച്ച കുപ്പികളിൽ നിന്നും പാൽ കുടിക്കുന്നത് വഴി പാഴാക്കി കളയുന്നതിനെ ഉപയോഗപ്പെടുത്തുകയാണെന്നും മിക്ക അളുകളും കമന്റായി കുറിച്ചു.

  Credits: Twitter/ Sheldrick Wildlife

  Credits: Twitter/ Sheldrick Wildlife

  • Share this:
   മൃഗങ്ങളുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ആനകളുടെ വീഡിയോകളാണ് ഇതിൽ പ്രധാനം. പേടിപ്പെടുത്തുന്നതും, ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ വീഡിയോകൾ ഇതിൽ ഉൾപ്പെടുന്നു. സമാനമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉപേക്ഷിച്ച പാൽ കുപ്പികളിൽ നിന്ന് പാൽ കുടിക്കാൻ ശ്രമിക്കുന്ന ആനയുടെ ദൃശ്യമാണ് അളുകളിൽ കൗതുകം ഉണർത്തുന്നത്.

   ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് കൗതുകകരമായ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. മരത്തിന് താഴെയായി ഉപേക്ഷിച്ച നിലയിൽ കാണുന്ന പാൽ കുപ്പികളിൽ നിന്നാണ് ആന പാൽ കുടിക്കാൻ ശ്രമിക്കുന്നത്. തുമ്പിക്കൈ ഉപയോഗിച്ച് കുപ്പി എടുത്ത് വായിലാക്കി ശേഷിക്കുന്ന പാൽ കുടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഓരോ കുപ്പിയിലും പാല് ബാക്കിയുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് കുപ്പി വായിലിടുന്നത്. എൻകിവേ എന്ന പേരും ആനക്ക് നൽകിയിട്ടുണ്ട്.

   കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് മാറ്റിവെച്ചു

   22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ജൂൺ 28നാണ് ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്. ഇതിനോടകം ഒമ്പതിനായിരത്തിൽ അധികം കാഴ്ച്ചക്കാരെയും ആയിരത്തി മുന്നൂറ് ലൈക്കും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേർ കമന്റുകളും രേഖപ്പെടുത്തി. തമാശ രൂപേണ 'ആനയുടെ മോഷണം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. എന്നാൽ, ഇത് മോഷണമല്ലെന്നും ഉപേക്ഷിച്ച കുപ്പികളിൽ നിന്നും പാൽ കുടിക്കുന്നത് വഴി പാഴാക്കി കളയുന്നതിനെ ഉപയോഗപ്പെടുത്തുകയാണെന്നും മിക്ക അളുകളും കമന്റായി കുറിച്ചു.

   ലോകത്തെ നീളമേറിയ റയിൽവേ സ്റ്റേഷൻ പേരിലുള്ളത് 58 അക്ഷരങ്ങൾ; പേരിന് പിന്നിലെ കഥ ഇങ്ങനെ!

   മൃഗങ്ങളുടെ മനോഹരമായ വീഡിയോകൾ ഷെയർ ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടാണ് ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ്. ആനകളുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ ഇവർ മുമ്പും പങ്കു വെച്ചിട്ടുണ്ട്. അടുത്തിടെ വർണങ്ങൾ നിറഞ്ഞ പുതപ്പ് അണിഞ്ഞ കുട്ടിയാനയുടെ കുസൃതി നിറഞ്ഞ മനോഹര നിമിഷങ്ങളും ഇവർ പങ്കു വെച്ചിരുന്നു. ഈ വീഡിയോയും വലിയ രീതിയിൽ വൈറലായി. കുട്ടിയാനകളെ സബന്ധിച്ചിടത്തോളം കളിക്കാനുള്ള സമയം ആനന്ദിക്കാൻ മാത്രമുള്ളതല്ല ചില കാര്യങ്ങൾ പഠിക്കാൻ കൂടി ഉള്ളതാണ് എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കു വെച്ചിരുന്നത്. 23,000 ത്തോളം ആളുകളാണ് മനോഹരമായ വീഡിയോ ട്വിറ്ററിൽ കണ്ടത്. ധാരാളം കമന്റുകളും വീഡിയോക്ക് ലഭിച്ചിരുന്നു.

   Enkikwe is on the hunt for leftover milk, stealing empty milk bottles to find the dregs! #MilkMonday pic.twitter.com/fZuYutLZ17   അടുത്തിടെ ആസാമിലെ ഗുവാഹത്തിയിൽ നാട്ടിൽ ഇറങ്ങിയ കാട്ടാന ബൈക്കിന് മുകളിൽ വെച്ച ഹെൽമറ്റ് ഭക്ഷണമാണെന്ന് ധരിച്ച് വിഴുങ്ങിയിരുന്നു. ഗുവാഹത്തിയിലെ സതഗോൺ ആർമി ക്യാമ്പിനടുത്ത് പാർക്ക് ചെയ്ത ബൈക്കിലെ ഹെൽമറ്റാണ് ആന അകത്താക്കിയത്. അൽപ്പം മാറി നിൽക്കുകയായിരുന്ന ഉടമ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ബൈക്കിന് അടുത്തേക്ക് എത്തിയ അന ആദ്യം ബൈക്ക് തകർക്കുമെന്ന് കരുതിയെങ്കിലും റിയർ വ്യൂ മിററിൽ തൂക്കിയിട്ടിരുന്ന ഹെൽമെറ്റ് തുമ്പിക്കൈ കൊണ്ട് എടുത്ത് നേരേ വായിലേക്കിടുക ആയിരുന്നു. ഇതിന് ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ആന നടന്ന് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഹെൽമറ്റ് വിഴുങ്ങിയ ആനക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
   Published by:Joys Joy
   First published:
   )}