മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644; നാലായിരത്തോളം പേർക്ക് പരിക്ക്: സഹായവുമായി വിദേശരാജ്യങ്ങൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു
ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,644 കഴിഞ്ഞു. ദുരന്തത്തിൽ നാലായിരത്തോളം പേർക്ക് പരിക്ക് പറ്റിയതായും 139 പേരെ കാണാതായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമറിന് വിദേശ രാജ്യങ്ങളിൽ നിന്നും സഹായങ്ങൾ എത്തി തുടങ്ങി.
മ്യാൻമർ ഭൂകമ്പവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 10 പോയിന്റുകൾ
1, മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
2, മ്യാൻമർ ഭൂകമ്പം തായ്ലൻഡിനെയും ബാധിച്ചു. മ്യാൻമറിനെപ്പോലെ ഭൂകമ്പം ബാധിച്ച തായ്‌ലൻഡിലും മരണസംഖ്യ 17 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഏകദേശം 17 ദശലക്ഷം ആളുകൾ താമസിക്കുന്ന ബാങ്കോക്ക് പ്രദേശത്തെയും രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളെയും ഭൂകമ്പം പിടിച്ചുകുലുക്കി. ഇവിടെ 32 പേർക്ക് പരിക്കേറ്റതായും 83 പേരെ കാണാതായതായും ബാങ്കോക്ക് മെട്രോപൊളിറ്റൻ അതോറിറ്റി അറിയിച്ചു.
advertisement
3, കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ വെറും കൈകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ശനിയാഴ്ച മണ്ടാലെയിൽ തകർന്ന ഒരു അപ്പാർട്ട്മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു സ്ത്രീയെ ജീവനോടെ പുറത്തെടുത്തിരുന്നു.
4, ദുരന്ത ബാധിത രാജ്യത്തിനായി യുകെ 10 പൗണ്ട് വാഗ്ദാനം ചെയ്തു. ഭക്ഷണം, വെള്ളം, മരുന്ന്, പാർപ്പിടം എന്നിവയ്ക്കായി 12.9 മില്യൺ ഡോളർ വാഗ്ദാനം ചെയ്തതായി വികസന മന്ത്രി ജെന്നിഫർ ചാപ്മാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
advertisement
5, ഇന്ത്യയുടെ ഓപ്പറേഷൻ 'ബ്രഹ്മ': അയൽരാജ്യത്തെ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന പേരില്‍ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തി. ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഭക്ഷ്യ പായ്ക്കറ്റുകള്‍, ശുചീകരണ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയടക്കം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യയുടെ ആദ്യഘട്ട സഹായത്തില്‍ മ്യാന്‍മാറിലെത്തിയത്. കൂടാതെ, ദേശീയ ദുരന്തര നിവാരണസേനാ ടീമും മ്യാന്‍മാറിലെത്തിയിട്ടുണ്ട്.
6, മ്യാൻമറിലും അയൽരാജ്യമായ തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സഹായം എത്തിച്ചു. ചൈന മ്യാൻമറിലേക്ക് 82 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തെ അയച്ചു. അടിയന്തര മാനുഷിക സഹായമായി 100 മില്യൺ യുവാൻ (13.8 മില്യൺ ഡോളർ) നൽകുമെന്ന് ബീജിംഗ് അറിയിച്ചു. ഹോങ്കോങ്ങിൽ 51 പേരടങ്ങുന്ന ഒരു സംഘവും രണ്ട് സെർച്ച് ആൻഡ് റെസ്‌ക്യൂ നായ്ക്കളും ലൈഫ് ഡിറ്റക്ടറുകൾ ഉൾപ്പെടെ ഒമ്പത് ടൺ ഉപകരണങ്ങളും വിന്യസിച്ചതായി സർക്കാർ അറിയിച്ചു. ഇവ കൂടാതെ, മലേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ എന്നിവയും മ്യാൻമറിനായി സഹായം അയച്ചു.
advertisement
7, മരുന്നുകളുടെ 'ഗുരുതരമായ' ക്ഷാമം: പരിക്കുകൾക്കുള്ള സാധനങ്ങൾ തയ്യാറാക്കുന്നതിനായി ദുബായിലെ ലോജിസ്റ്റിക്സ് ഹബ്ബ് സജ്ജമാക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. ഇത് കൂടാതെ ട്രോമ കിറ്റുകൾ, രക്ത ബാഗുകൾ, അനസ്തെറ്റിക്സ്, സഹായ ഉപകരണങ്ങൾ, അവശ്യ മരുന്നുകൾ, ആരോഗ്യ പ്രവർത്തകർക്കുള്ള ടെന്റ് എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങളുടെ ലഭ്യത കുറവുള്ളതായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഏജൻസിയായ OCHA അഭിപ്രായപ്പെട്ടു.
8, ഭൂകമ്പത്തെ "ഭയാനകം" എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. വാഷിംഗ്ടൺ മ്യാൻമറിനെ സഹായിക്കുമെന്നും അറിയിച്ചു. യൂറോപ്യൻ യൂണിയൻ അടിയന്തര സഹായമായി 2.5 മില്യൺ യൂറോ (2.7 മില്യൺ ഡോളർ) പ്രഖ്യാപിച്ചു. അതേസമയം, അയർലൻഡ് ആറ് മില്യൺ യൂറോ അടിയന്തിര സഹായമായി നൽകുമെന്ന് പറഞ്ഞു. അതിൽ പകുതി റെഡ് ക്രോസ് സംഘടനകൾക്കും മറ്റുള്ളവ യുഎൻ ഏജൻസികൾക്കും നൽകുന്നു.
advertisement
9, രക്ഷാപ്രവർത്തനങ്ങൾക്ക് തകർന്ന റോഡുകൾ തടസം സൃഷ്ടിക്കുന്നു: മ്യാൻമറിലെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുണ്ടെന്ന് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒസിഎച്ച്എ) ശനിയാഴ്ച പറഞ്ഞു
10, വൈദ്യുതി, ആശയവിനിമയ തടസ്സങ്ങൾ: വൻ ഭൂകമ്പം മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ മ്യാൻമറിലുടനീളമുള്ള ആശയവിനിമയ സംവിധാനങ്ങളെയും വിച്ഛേദിച്ചു. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സാഗൈങ്ങിൽ നിന്നുള്ള ഇറവാഡി നദിക്ക് കുറുകെയുള്ള ആവ പാലവും തകർന്നു. ഭൂകമ്പ നാശനഷ്ടങ്ങൾ കാരണം യാങ്കോണിൽ വൈദ്യുതി നാല് മണിക്കൂറായി പരിമിതപ്പെടുത്തിയതിനാൽ പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
advertisement
മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ഓടെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമറിലുണ്ടായത്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് പുറത്തുവന്ന റിപ്പോർ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
March 30, 2025 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644; നാലായിരത്തോളം പേർക്ക് പരിക്ക്: സഹായവുമായി വിദേശരാജ്യങ്ങൾ