കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കിയിട്ട് രണ്ടുവര്‍ഷം; ന്യൂയോര്‍ക്കില്‍ 8429 കോടിയുടെ വിൽപന

Last Updated:

2023-ൽ കഞ്ചാവ് വിൽപ്പന നടത്താൻ ലൈസൻസുള്ള 41 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ 245 സ്റ്റോറുകൾ ഉണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ന്യൂയോർക്കിൽ കഞ്ചാവ് വിൽപ്പന ഈ വർഷം അവസാനത്തോടെ ഏകദേശം 8429 കോടി രൂപയിൽ എത്തുമെന്ന് റിപ്പോർട്ട്. 2022- ൽ ആണ് ന്യൂയോർക്കിൽ കഞ്ചാവ് നിയമവിധേയമാക്കിയത്. കഴിഞ്ഞ ആഴ്‌ച വരെ വിപണിയിൽ 7274 കോടി (863.9 മില്യൺ ഡോളർ) രൂപയുടെ കഞ്ചാവ് വിൽപന നടന്നതായും ഡിസംബർ അവസാനത്തോടെ ഇത് ബില്യൺ ഡോളർ കടക്കുമെന്നുമാണ് വിദഗ്ധർ ചൂണ്ടികാട്ടുന്നു . ഓഗസ്റ്റ് മാസം വരെ ഇവിടെ ഏകദേശം 4423 കോടി രൂപയുടെ(500 മില്ല്യൺ ഡോളർ) കഞ്ചാവ് വിറ്റഴിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
"ന്യൂയോർക്കിൽ ഇത് ബിസിനസിനുള്ള ഒരു വലിയ സാധ്യത തുറന്നിരിക്കുകയാണ്. നിലവിൽ വിപണിയിൽ ശക്തമായ മുന്നേറ്റമുണ്ട്" സ്റ്റേറ്റ്സ് കാന്നബിസ് മാനേജ്‌മെൻ്റ് ഓഫീസിൻ്റെ പോളിസി ഡയറക്ടർ ജോൺ കാഗിയ പറഞ്ഞു. എങ്കിലും പുതിയ നിയമപ്രകാരം അനധികൃതമായി പ്രവർത്തിക്കുന്ന കടകൾ അടച്ചിടാൻ നിർദ്ദേശം നൽകുമെന്നും ഇത് ലൈസൻസുള്ള കഞ്ചാവിന്റെ ചെറുകിട വിൽപ്പനക്കാരുടെ വളർച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-ൽ കഞ്ചാവ് വിൽപ്പന നടത്താൻ ലൈസൻസുള്ള 41 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ 245 സ്റ്റോറുകൾ ഉണ്ട്. കൂടാതെ കഞ്ചാവിന്റെ ചില്ലറ വിൽപ്പനയിലൂടെ മാത്രം 22 മില്യൺ ഡോളർ (ഏകദേശം 185 കോടി രൂപ) നികുതി വരുമാനം ലഭിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനുപുറമേ, ന്യൂയോർക്കിൽ 1,000 പുതിയ കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ കഴിയുമെന്നും അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു
advertisement
"ന്യൂയോർക്കിലെ കഞ്ചാവ് വിപണി വലിയ രീതിയിലുള്ള വളർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. അതിനൊപ്പം അനധികൃത വിൽപ്പന തടയാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. ന്യൂയോർക്ക് നഗരത്തിൽ നിയന്ത്രിതവും ഉയർന്ന നിലവാരമുള്ളതുമായ ഉൽപന്നങ്ങൾക്കായുള്ള ആവശ്യകത വർധിച്ചുവെന്നും", ആറ്റ ഡിസ്പെൻസറി എന്ന സ്ഥാപത്തിന്റെ ഉടമയായ വനേസ യീ-ചാൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കിയിട്ട് രണ്ടുവര്‍ഷം; ന്യൂയോര്‍ക്കില്‍ 8429 കോടിയുടെ വിൽപന
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement