Ales Bialiatski | ജയിലിലേയ്ക്കെത്തുന്ന സമാധാനത്തിൻറെ നൊബേൽ
- Published by:Arun krishna
- news18-malayalam
Last Updated:
അലക്സാണ്ടർ ലുക്കഷെങ്കോയുടെ ഏകാധിപത്യഭരണത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പ്രതിഫലനം കൂടിയായി ബിയാലിയാറ്റ്സ്കിക്ക് കിട്ടുന്ന പരമോന്നത സമാധാന പുരസ്കാരം.
ബെലാറുസിലെ ജയിലിലേക്ക് കൂടിയാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമെത്തുന്നത്. ബെലാറുസിലെ മനുഷ്യാവകാശ പ്രവർത്തകൻ ഏൽസ് ബിയാലിയാറ്റ്സ്കിക്ക് നൊബേൽ ലഭിക്കുമ്പോൾ യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഏകാധിപതിയായി രാജ്യം ഭരിച്ച ഭരണാധികാരിക്കെതിരെ ഒരു ജനത നടത്തുന്ന പോരാട്ടം കൂടിയാണ് ലോകത്തിന് മുന്നില്‍ എത്തുന്നത്.
28 വർഷമായി ഒരു രാജ്യം ഭരിക്കുന്ന ഏകാധിപതിക്കെതിരെ നടത്തിവരുന്ന തുടർ പ്രതിഷേധങ്ങൾ, സമരങ്ങളും വിചാരണയില്ലാതെ അനുഭവിക്കേണ്ടിവരുന്ന ജയിൽ ശിക്ഷകളും , നേരിട്ട നീണ്ട മർദ്ദന പരമ്പരകൾ ഇതിനെല്ലാം ശേഷമാണ് ബിയാലിയാറ്റ്സ്കിയെത്തേടി നൊബേൽ എത്തുന്നത്. അതുകൊണ്ട് തന്നെ ബെലാറസിൽ അലക്സാണ്ടർ ലുക്കഷെങ്കോയുടെ ഏകാധിപത്യഭരണത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പ്രതിഫലനം കൂടിയാണ് ബിയാലിയാറ്റ്സ്കിക്ക് കിട്ടുന്ന പരമോന്നത സമാധാന പുരസ്കാരം.
1991ൽ സോവിയറ്റ് യൂണിയന്റെ തകർന്നതിനെത്തുടർന്ന് ഉണ്ടായ അരാജകത്വത്തിന് ശേഷമാണ് 1994 ൽ ലുക്കഷെങ്കോ ബെലാറുസിന്റെ അധികാരം ഏറ്റെടുത്തത് . അതിനുശേഷം രാജ്യത്തെ ഏകാധിപത്യഭരണത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ലുക്കഷെങ്കോ .
advertisement
യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരിക്കുന്ന ലുക്കഷെങ്കോ തന്നെ 2020ൽ നടന്ന തെരഞ്ഞെടുപ്പിലും അധികാരം പിടിച്ചെടുത്തു. ശക്തമായ പ്രതിഷേധമാണ് തുടർന്ന് ബെലാറുസിൽ ആഞ്ഞടിച്ചത്. 2011ൽ ജയിലാകുകയും 2014ൽ മോചിതനാക്കപ്പെടുകയും ചെയ്ത ബിയാലിയാറ്റ്സ്കി വീണ്ടും ലുക്കഷെങ്കോക്കെതിരായ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി.
ഭരണകൂടം കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തവരെ പുറത്തിറക്കാനായിട്ടാണ് ബിയാലിയാറ്റ്സ്കി രൂപം കൊടുത്ത എൻജിഒ വിയാസ്ന പ്രവർത്തിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളുടെ പേരിലും 2020ൽ വീണ്ടും ജയിലിലാക്കപ്പെട്ട ബിയാലിയാറ്റ്സ്കിയെ തേടി നൊബേൽ എത്തുമ്പോഴും അദ്ദേഹം ജയിൽ മോചിതനായിട്ടില്ല.
advertisement
യൂറോപ്പിൽ ഭരണം ഏറ്രവും കൂടുതൽ കാലം കയ്യാളിയ ഏകാധിപതിക്കെതിരെയും യുദ്ധപ്രേമിക്കെതിരെയും അതേ ജനത നടത്തുന്ന വലിയ പ്രതിഷേധത്തിന് ലോകം നൽകുന്ന അംഗീകരം കൂടിയാകുകയാണ് എൽസ് ബിയാലിയാറ്റ്സ്കിക്ക് കിട്ടുന്ന ഈ നൊബേൽ .
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2022 6:23 PM IST