പഹൽഗാം ഭീകരാക്രമണം നടത്തിയവർ 'സ്വാതന്ത്ര്യ സമര സേനാനി'കളെന്ന് പാക് ഉപപ്രധാനമന്ത്രി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ഉപ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ 'സ്വാതന്ത്ര്യ സമര സേനാനി'കളെന്ന് അഭിനന്ദിച്ച് പാക് ഉപ പ്രധാനമന്ത്രി ഇഷാക് ധാർ. ഇതോടെ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ഉപ പ്രധാനമന്ത്രി. ഇസ്ലാമാബാദിൽ മാധ്യമങ്ങളോടായിരുന്നു ഇഷാക് ധാറിന്റെ പ്രതികരണം.
ഇന്ത്യ, പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടി നല്‍കുമെന്നും ഇഷാഖ് ദാര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ പ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളം തിരിച്ചുവിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാകിസ്ഥാന്‍ നിലപാടെടുത്തിരുന്നു.
അതേസമയം, മൂന്നു പതിറ്റാണ്ടുകളായി പാകിസ്ഥാൻ അമേരിക്കയ്ക്കു വേണ്ടി പലതും ചെയ്തെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ള അതിന്റെ ശാഖയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഷ്കർ ഇ ത്വയ്ബ ഒരു പഴയ വാക്കാണ് അതിപ്പോൾ നിലവിൽ ഇല്ലെന്നും ക്വാജ കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
April 25, 2025 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പഹൽഗാം ഭീകരാക്രമണം നടത്തിയവർ 'സ്വാതന്ത്ര്യ സമര സേനാനി'കളെന്ന് പാക് ഉപപ്രധാനമന്ത്രി