Pope Francis | ശവകൂടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല; പേര് ലാറ്റിൻ ഭാഷയിൽ: മാർപാപ്പയുടെ മരണപത്രം പുറത്ത്

Last Updated:

ആചാരത്തിന്റെ ഭാ​ഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്രവച്ചു

News18
News18
വത്തിക്കാൻ: സ്നേഹത്തിന്റെയും മാനവികതയുടെയും ആൾരൂപമായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗ ദുഃഖത്തിലാണ് ലോകം. മാർപാപ്പയുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ, മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ടിരിക്കുകയാണ് വത്തിക്കാൻ.
എവിടെയായിരിക്കണം അന്ത്യവിശ്രമം കൊള്ളേണ്ടതെന്നും ശവകുടീരത്തിലെ പ്രത്യേകതകളും മരണപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരിക്കുന്നത്. പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതണമെന്നും ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും മരണപത്രത്തിൽ പറയുന്നുണ്ട്.
സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ കൂടുതൽ പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ആചാരത്തിന്റെ ഭാ​ഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്രവച്ചു.
advertisement
പോപ്പിന്റെ ചുമതല വഹിക്കുന്ന കാർഡിനാൾ കെവിന് ഫാരൽ ആണ് സീൽ വെച്ചത്.
അതേസമയം, മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവുമാണെന്നാണ് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്. ഇന്ന് വത്തിക്കാൻ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/World/
Pope Francis | ശവകൂടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല; പേര് ലാറ്റിൻ ഭാഷയിൽ: മാർപാപ്പയുടെ മരണപത്രം പുറത്ത്
Next Article
advertisement
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
  • സാറാ ജോസഫ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിനെ പരിഹസിച്ചു.

  • സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ പങ്കാളിയാകുന്നത്.

  • സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ഉച്ചയ്ക്ക് പിഎം ശ്രീ വിഷയത്തിൽ ചർച്ച നടത്തും.

View All
advertisement