Pope Francis | അവസാനമായി 'ഹാപ്പി ഈസ്റ്റർ' പറഞ്ഞ് മടക്കം; ഫ്രാൻസിസ് മാർപ്പാപ്പ നിത്യതയിലേക്ക്

Last Updated:

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിലെ വീൽചെയറിൽ നിന്ന് വിറയാർന്ന ശബ്ദത്തിൽ 88കാരനായ പോപ്പ് 'ഹാപ്പി ഈസ്റ്റർ' ആശംസിച്ചു

ഈസ്റ്റർ ദിവ്യബലിക്കുശേഷം പോപ്പ് മൊബൈലിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ ജനക്കൂട്ടത്തെ കൈവീശി കാണിക്കുന്നു
ഈസ്റ്റർ ദിവ്യബലിക്കുശേഷം പോപ്പ് മൊബൈലിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ ജനക്കൂട്ടത്തെ കൈവീശി കാണിക്കുന്നു
വിശ്വാസിസമൂഹത്തോട് 'ഹാപ്പി ഈസ്റ്റർ' പറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ (Pope Francis) നിത്യതയിലേക്ക്. ഈസ്റ്റർ ഞായറാഴ്ചയിലെ പ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ ചിന്താ സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം കൈമാറിയിരുന്നു. തന്റെ പോപ്പ് മൊബൈലിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ചുറ്റിയ അദ്ദേഹത്തെ ഒരുനോക്കു കാണാൻ സാധിച്ച വിശ്വാസികളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു എങ്കിൽ, തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ വിയോഗവർത്ത അവരെ തേടിയെത്തുകയായിരുന്നു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിലെ വീൽചെയറിൽ നിന്ന് വിറയാർന്ന ശബ്ദത്തിൽ 88കാരനായ പോപ്പ് 'ഹാപ്പി ഈസ്റ്റർ' ആശംസിച്ചു.
ന്യുമോണിയയിൽ നിന്ന് മോചിതനായ പോപ്പ്, വിശുദ്ധവാരത്തിലെ മിക്ക പരിപാടികളിൽ നിന്നും മാറി നിന്നുവെങ്കിലും ഞായറാഴ്ച ഒരു വലിയ ശ്രമം നടത്തി തന്റെ പോപ്പ് മൊബൈലിൽ നിന്ന് ഏകദേശം 15 മിനിറ്റ് നേരം ജനക്കൂട്ടത്തിന് നേരെ കൈ വീശുകയും കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു.
ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് 35,000-ത്തിലധികം വിശ്വാസികൾ ഉണ്ടായിരുന്ന ജനക്കൂട്ടത്തിന് തന്റെ ഈസ്റ്റർ ആശംസകൾ നേർന്ന ശേഷം, ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പരമ്പരാഗത 'ഉർബി എറ്റ് ഓർബി' ആശീർവാദ വായന ഒരു സഹകാരിക്ക് കൈമാറി.
advertisement
"മതസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള ബഹുമാനം എന്നിവയില്ലാതെ സമാധാനം ഉണ്ടാകില്ല" എന്ന് പ്രസംഗത്തിൽ പരാമർശമുണ്ടായി. 'ആശങ്കാജനകമായ' യഹൂദവിരുദ്ധതയേയും ഗാസയിലെ 'നാടകീയവും പരിതാപകരവുമായ' സാഹചര്യത്തെയും അദ്ദേഹം അപലപിച്ചു.
സെന്റ് പീറ്റേഴ്‌സിൽ പോപ്പ് പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ്, കുടുംബത്തോടൊപ്പം റോം സന്ദർശിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി അദ്ദേഹം ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈസ്റ്റർ കുർബാനയ്ക്ക് വാൻസ് കാത്തുനിന്നില്ല. കുറച്ചു സമയം കഴിഞ്ഞതും,അദ്ദേഹം വത്തിക്കാൻ വിട്ട് ഭാര്യയോടും കുട്ടികളോടും ഒപ്പം റോമിലെ വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള നാല് പാപ്പൽ ബസിലിക്കകളിൽ ഒന്നായ സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസിലെ ബസിലിക്കയിലെ കുർബാനയിൽ പങ്കെടുക്കാൻ പോയി.
advertisement
വീൽചെയറിൽ ഇരുന്ന ഫ്രാൻസിസ് മാർപ്പാപ്പ വൈസ് പ്രസിഡന്റിനും ഭാര്യയ്ക്കും കൈ കൊടുക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കുടിയേറ്റ വിരുദ്ധ നയങ്ങളെച്ചൊല്ലി ഫ്രാൻസിസ് മാർപ്പാപ്പയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവും തമ്മിൽ നടന്ന തർക്കത്തിന് മാസങ്ങൾക്ക് ശേഷമാണ് അവരുടെ കൂടിക്കാഴ്ച നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
Pope Francis | അവസാനമായി 'ഹാപ്പി ഈസ്റ്റർ' പറഞ്ഞ് മടക്കം; ഫ്രാൻസിസ് മാർപ്പാപ്പ നിത്യതയിലേക്ക്
Next Article
advertisement
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
  • സാറാ ജോസഫ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിനെ പരിഹസിച്ചു.

  • സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ പങ്കാളിയാകുന്നത്.

  • സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ഉച്ചയ്ക്ക് പിഎം ശ്രീ വിഷയത്തിൽ ചർച്ച നടത്തും.

View All
advertisement