യുക്രൈനിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മാനുഷിക കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
യുക്രൈനിൽ ഈസ്റ്റർ ദിനത്തിൽ റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന വെടിനിർത്തൽ ഞായറാഴ്ച അർദ്ധരാത്രി വരെ നീണ്ടുനിൽക്കും.
ക്രിസ്ത്യാനികളുടെ പ്രധാന ദിനമായ ഈസ്റ്റർ ഞായറാഴ്ച ആഘോഷിക്കുകയാണ്. ഈ കാലയളവിൽ എല്ലാ സൈനിക നടപടികളും നിർത്താൻ താൻ ഉത്തരവിടുകയാണെന്നും മാനുഷിക കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തലെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പക്ഷം റഷ്യയുടെ മാതൃക പിന്തുടരുമെന്ന അടിസ്ഥാനത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും, അതേസമയം ശത്രുവിന്റെ സാധ്യമായ വെടിനിർത്തൽ ലംഘനങ്ങളെയും പ്രകോപനങ്ങളെയും ഏതെങ്കിലും ആക്രമണാത്മക നടപടികളെയും ചെറുക്കാൻ റഷ്യൻ സൈന്യം സജ്ജരായിരിക്കണമെന്നും പുടിൻ കൂട്ടിച്ചേർത്തു.
2022ൽ യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ, മാരിയുപോൾ പോലുള്ള ദേശങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനും മാനുഷിക സഹായം നൽകുന്നതിനും വേണ്ടി റഷ്യയും യുക്രൈനും ഹ്രസ്വകാല വെടിനിർത്തലുകൾ പ്രഖ്യാപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 19, 2025 10:24 PM IST