ചൂടുള്ള പാനീയം വീണ് ജനനേന്ദ്രിയത്തിന് പൊള്ളലേറ്റതിന് സ്റ്റാര്‍ബക്സ് 434.78 കോടി നഷ്ടപരിഹാരം നല്‍കണം
- Published by:Sarika N
- news18-malayalam
Last Updated:
ചൂടുള്ള പാനീയം വീണ് യുവാവിന്റെ ജനനേന്ദ്രിയത്തിന് രൂപമാറ്റം സംഭവിച്ച സാഹചര്യത്തിലാണ് നടപടി
ചൂടുള്ള പാനീയം വീണ് ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവര്‍ക്ക് സ്റ്റാര്‍ബക്‌സ് 50 മില്യണ്‍ ഡോളര്‍ (434.78 കോടിരൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ലോസ് എഞ്ചല്‍സ് കൗണ്ടി ജൂറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലോസ് എഞ്ചല്‍സിലെ സ്റ്റാര്‍ബക്‌സിന്റെ ഡെലിവറി ഡ്രൈവറായ മൈക്കല്‍ ഗാര്‍സിയയ്ക്കാണ് ഓര്‍ഡര്‍ എടുക്കുന്നതിനിടയില്‍ ഗുരുതരമായി പരിക്കേറ്റത്. 2020 ഫെബ്രുവരി 8നാണ് സംഭവം നടന്നത്. ചൂടുള്ള ചായ ഗാര്‍സിയയുടെ മടിയിലേക്ക് വീഴുകയായിരുന്നു. ഈ ചൂടുള്ള പാനീയം ജനനേന്ദ്രിയത്തിലാണ് വീണത്.
സംഭവത്തില്‍ ഗാര്‍സിയയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തിന് രൂപമാറ്റം സംഭവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സ്റ്റാര്‍ബക്‌സിനെതിരെ പരാതിയുമായി ഗാര്‍സിയ രംഗത്തെത്തിയത്. ഗാര്‍സിയയ്ക്ക് കൈമാറിയ പാനീയമടങ്ങിയ ബോക്‌സിന്റെ ലിഡ് ജീവനക്കാര്‍ ശരിയായി ഉറപ്പിച്ചിരുന്നില്ല. അതാണ് അപകടത്തിന് കാരണമായതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
'' കോടതി വിധി നിര്‍ണായക ചുവടുവെപ്പാണ്. ഉപഭോക്തൃ സുരക്ഷയെ അവഗണിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത സ്റ്റാര്‍ബക്‌സിന് ഇതൊരു മുന്നറിയിപ്പാണ്,'' ഗാര്‍സിയയുടെ അഭിഭാഷകനായ നിക്ക് റൗളി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ മൈക്കല്‍ ഗാര്‍സിയയ്ക്ക് സംഭവിച്ച ദുരന്തത്തില്‍ തങ്ങള്‍ സഹതപിക്കുന്നുവെന്നും എന്നാല്‍ ഈ സംഭവത്തില്‍ തങ്ങള്‍ തെറ്റുകാരാണെന്ന കോടതിയുടെ തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സ്റ്റാര്‍ബക്‌സ് അറിയിച്ചു. ചൂടുള്ള പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ തങ്ങളുടെ സ്റ്റോറുകളില്‍ നിന്ന് ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൈകാര്യം ചെയ്യുന്നതെന്ന് സ്റ്റാര്‍ബക്‌സ് വക്താവ് അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 17, 2025 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ചൂടുള്ള പാനീയം വീണ് ജനനേന്ദ്രിയത്തിന് പൊള്ളലേറ്റതിന് സ്റ്റാര്‍ബക്സ് 434.78 കോടി നഷ്ടപരിഹാരം നല്‍കണം