സംഘർഷം കനക്കുന്നു; തായ് വാനിൽ നാൻസി പെലോസിയ്ക്ക് വൻവരവേൽപ്പ്; യുഎസും ചൈനയും നേർക്കുനേർ

Last Updated:

നാൻസി പെലോസി തായ് വാനിൽ; ചൈനയുടെ മുഖത്തേറ്റ കനത്ത പ്രഹരം.

യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തായ് വാനിൽ എത്തി. ഇന്ന്  പെലോസി തായ് വാൻ സന്ദർശിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. തീകൊണ്ടുള്ള കളിയാണിതെന്ന് അമേരിക്കയ്ക്ക് ചൈനയുടെ ഭീഷണി ഉണ്ടായിരുന്നു. ചൈനയുടെ ഭീഷണികളെ അവഗണിച്ച് പെലോസി തായ്വാനിൽ ഇറങ്ങി. ചൈനീസ് വ്യോമസേന മറുപടി പറയുവാന്‍ തയാറായി നിൽക്കുകയാണ്. അമേരിക്കയുടെ നാവികസേനയും കപ്പൽ പടയുമായി സജ്ജമായി നിൽക്കുന്നു.
സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നാണ് വിശ്വാസയോഗ്യമായ വാർത്താ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്നത്. തയ്‌വാനിൽ പെലോസി എത്തിയാൽ വലിയതോതിലുള്ള സൈനിക പ്രകോപനങ്ങൾ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസും മുന്നറിയിപ്പു നൽകി. തയ്‌വാനു സമീപം മിസൈലുകൾ വിക്ഷേപിച്ചേക്കാമെന്നും വലിയതോതിലുള്ള വ്യോമ, നാവിക അഭ്യാസങ്ങൾ നടത്തിയേക്കാമെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി മുന്നേ പറഞ്ഞിരുന്നു.
advertisement
വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാലു യുദ്ധക്കപ്പലുകള്‍ യുഎസ് തയ്‌വാന്റെ കിഴക്കായി കടലിൽ വിന്യസിച്ചു. പതിവു നടപടികളുടെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ തയ്‌വാനു കിഴക്ക് ഫിലിപ്പീൻസ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നിവയും റൊണാൾ‍‍ഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ തയ്‌വാനു കിഴക്ക് ഫിലിപ്പീൻസ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നിവയും റൊണാൾ‍‍ഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്.
advertisement
ഏതു വിദേശ അതിഥികൾ വന്നാലും ഹാർദ്ദമായ സ്വാഗതമെന്ന് തയ്‌വാൻ പ്രധാനമന്ത്രി സു സെങ് ചാങ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഔദ്യോഗിക നയതന്ത്ര ബന്ധം ചൈനയുമായി മാത്രമാണെന്നും തയ്‌വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധമാണെന്നുമാണ് യുഎസിന്റെ നിലപാട്. പെലോസിയുടെ വിമാനം തായ്പെയിൽ ഇറങ്ങിയതോടെ ആഗോള രാഷ്ട്രീയത്തിൽ സ്ഫോടനാത്മകമായ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. വൻ ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ബലാബലം അതിന്റെ പരകോടിയിലേക്ക് എത്തുമെ എന്നത് നോക്കി കാണേണ്ട കാര്യമാണ്. ചൈനീസ് ജെറ്റ് വിമാനങ്ങൾ തായ് വാനെ ലക്ഷ്യം വെയ്ക്കുന്നതായാണ് ഏറ്റവും പുതിയതായ് കിട്ടിയ വിവരം
മലയാളം വാർത്തകൾ/ വാർത്ത/World/
സംഘർഷം കനക്കുന്നു; തായ് വാനിൽ നാൻസി പെലോസിയ്ക്ക് വൻവരവേൽപ്പ്; യുഎസും ചൈനയും നേർക്കുനേർ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement