പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകനെ അവഗണിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്

Last Updated:

പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് ശേഷം അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു

News18
News18
ഏപ്രിൽ22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ അവഗണിച്ച് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചത്. ''ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. ഒരു പക്ഷേ മറ്റൊരു വിഷയവുമായി ഞങ്ങള്‍ നിങ്ങളിലേക്ക് തിരിച്ചുവരും. ആ സാഹചര്യത്തെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. പ്രസിഡന്റും സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതൊന്നും ഞാന്‍ ആവർത്തിക്കേണ്ട കാര്യമില്ല,'' പത്രസമ്മേളനത്തിനിടെ ടാമി ബ്രൂസ് പാക് റിപ്പോര്‍ട്ടറോട് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തങ്ങള്‍ ഇന്ത്യക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ അടിവരയിട്ട് പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''പ്രസിഡന്റ് ട്രംപും സെക്രട്ടറി റൂബിയോയും പറഞ്ഞതുപോലെ അമേരിക്ക ഇന്ത്യക്കൊപ്പമാണ് നില്‍ക്കുന്നത്. എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പരിക്കേറ്റവര്‍ സുഖപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ഈ ഹീനമായ കുറ്റകൃത്യം ചെയ്തവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,'' അവര്‍ പറഞ്ഞു.
advertisement
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് ശേഷം അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രധാനമന്ത്രിയുമായി ചർച്ചകൾ നടത്തുകയും ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പഹല്‍ഗാം ആക്രണത്തിന് പിന്നിലെ കൊലയാളികളെ ഭൂമിയുടെ ഏതറ്റം വരെയും പിന്തുടരുമെന്നും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള ശിക്ഷ നല്‍കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 22 ചൊവ്വാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളായ 26 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരേ ഇന്ത്യ ശക്തമായ നയതന്ത്രനടപടികള്‍ സ്വീകരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതുള്‍പ്പെടെയുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകനെ അവഗണിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്
Next Article
advertisement
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
  • സാറാ ജോസഫ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിനെ പരിഹസിച്ചു.

  • സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ പങ്കാളിയാകുന്നത്.

  • സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ഉച്ചയ്ക്ക് പിഎം ശ്രീ വിഷയത്തിൽ ചർച്ച നടത്തും.

View All
advertisement