എഴുതാനായി ഷേക്സ്പിയർ പുകച്ചത് പുകയിലയോ കഞ്ചാവോ ? തെളിവുകളുമായി ശാസ്ത്രം

Last Updated:

ലോകത്തെ ഏറ്റവും വലിയ പ്രതിഭാശാലികളിൽ ഒരാൾ കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തൽ വളരെയേറെപ്പേർക്ക് ഞെട്ടലുളവാക്കും എന്നാണ് സൂചന.

ലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായ വില്യം ഷേക്സ്പിയർ തന്റെ വിഖ്യാത കൃതികൾ രചിച്ചത് കഞ്ചാവിന്റെ സ്വാധീനത്തിലോ ? അദ്ദേഹത്തിന്റെ പൂന്തോട്ടത്തിൽ നിന്ന് ഖനനം ചെയ്ത 400 വർഷം പഴക്കമുള്ള പുകയില പൈപ്പുകളിൽ കഞ്ചാവ് അടങ്ങിയിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ രാസ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ഈ സംശയം.
നാടകകൃത്തിന്റെ ജന്മസ്ഥലമായ  സ്ട്രാറ്റ്‌ഫോർഡ്-അപ്പോൺ-അവോണിലും പൂന്തോട്ടത്തിലും നിന്ന് കണ്ടെത്തിയ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കളിമൺ പൈപ്പുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ പ്രിട്ടോറിയയിൽ ഗ്യാസ് ക്രോമാറ്റോഗ്രാഫി മാസ് സ്പെക്ട്രോമെട്രി എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്തതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഷേക്സ്പിയർ ജന്മസ്ഥലത്തെ ട്രസ്റ്റിൽ നിന്ന് വിറ്റ്വാട്ടർ‌റാൻഡ് സർവകലാശാലയിലേക്ക് നൽകിയ 24 സാമ്പിളുകളിൽ എട്ട് എണ്ണത്തിൽ കഞ്ചാവ് അംശങ്ങൾ കണ്ടെത്തി. ഇതിൽ നാലെണ്ണം ഷേക്സ്പിയറുടെതാണ്.‌
Also Read- "പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ, ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ..." 
രണ്ട് പൈപ്പുകളിൽ കൊക്കെയ്ൻ ഉണ്ടെന്നതിന് തെളിവുകളുണ്ടായിരുന്നുവെങ്കിലും അവ രണ്ടും നാടകകൃത്തിന്റെ പൂന്തോട്ടത്തിൽ നിന്നല്ല. എന്നാൽ ഈ രണ്ട് മയക്കുമരുന്നുകളുടെയും അനുഭവഫലങ്ങൾ ഷേക്സ്പിയറിന് സുപരിചിതമാണെന്ന് അദ്ദേഹത്തിന്റെ സോണറ്റുകൾ സൂചിപ്പിക്കുന്നു.
advertisement
സോനെറ്റ് 76 ൽ, “ശ്രദ്ധേയമായ ഒരു കള യിലെ കണ്ടുപിടുത്തത്തെക്കുറിച്ച്” അദ്ദേഹം എഴുതുന്നു, ഇത് എഴുതുമ്പോൾ ഷേക്സ്പിയർ “കള” അല്ലെങ്കിൽ കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറാണെന്ന് അർത്ഥമാക്കാം. കഞ്ചാവിന് സാധാരണയായി പറയുന്ന വീഡ് എന്ന വാക്കാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
അതേ സോണറ്റിൽ തന്നെ “വിചിത്ര സംയുക്തങ്ങളുമായി” ബന്ധപ്പെടാതിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും സൂചനയുണ്ട്. ഇത് “വിചിത്ര മരുന്നുകൾ” (ഒരുപക്ഷേ കൊക്കെയ്ൻ) എന്ന് അർത്ഥമാക്കുന്നതിന് വ്യാഖ്യാനിക്കാൻ കഴിയുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.‌
മലയാളം വാർത്തകൾ/ വാർത്ത/World/
എഴുതാനായി ഷേക്സ്പിയർ പുകച്ചത് പുകയിലയോ കഞ്ചാവോ ? തെളിവുകളുമായി ശാസ്ത്രം
Next Article
advertisement
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement