കപ്പ് കേക്കിൽ 'ജനനേന്ദ്രിയവും അടിവസ്ത്രങ്ങളും'; 'സഭ്യമല്ലാത്ത' രീതിയിൽ കേക്കുണ്ടാക്കിയ സ്ത്രീ അറസ്റ്റിൽ

Last Updated:

സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുടെയും അടിവസ്ത്രങ്ങളുടെയും ഒക്കെ രൂപമായിരുന്നു കേക്കിലെ ഐസിംഗിലുണ്ടായിരുന്നത് ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്.

കയ്റോ: 'സഭ്യമല്ലാത്ത' കേക്കുകൾ നിർമ്മിച്ച കുറ്റത്തിന് സ്ത്രീയെ അറസ്റ്റ് ചെയ്തു.  ഈജിപ്ഷ്യൻ സ്വദേശിനിയായ ഒരു വനിതാ ബേക്കറാണ് അറസ്റ്റിലായത്. കയ്റോയിലെ ഒരു ഉന്നത സ്പോർട്ട്സ് ക്ലബിൽ നടന്ന സ്വകാര്യ ബർത്ത്ഡേ പാർട്ടിയിലാണ് അധികൃതർ പറയുന്ന 'അസഭ്യ' കേക്കുകൾ എത്തിയത്. സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുടെയും അടിവസ്ത്രങ്ങളുടെയും ഒക്കെ രൂപമായിരുന്നു കേക്കിലെ ഐസിംഗിലുണ്ടായിരുന്നത് ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്.
സ്വകാര്യ പാർട്ടിയിലെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ കേക്ക് നിർമ്മിച്ച സ്ത്രീക്കെതിരെ നടപടിയുണ്ടാവുകയായിരുന്നു. ഇത്തരം പ്രവര്‍ത്തികൾ ഇസ്ലാം മതവിശ്വാസ പ്രകാരം വിലക്കിയിട്ടുള്ളതാണെന്നാണ് രാജ്യത്തെ ഉന്നത ഇസ്ലാമിക അതോറിറ്റി അറിയിച്ചത്. സ്ത്രീകളുടെ പാർട്ടിയിലുണ്ടായ ഈ പ്രകോപനപരമായ നടപടി സമൂഹത്തെ അപമാനിക്കലും രാജ്യത്തെ മൂല്യവ്യവസ്ഥയ്ക്കെതിരായ ആക്രമണവുമാണെന്നാണ് ഈജിപ്തിലെ മതപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഇസ്ലാമിക സ്ഥാപനമായ ദാർ അൽ ഇഫ്ത പ്രസ്താവനയിൽ അറിയിച്ചത്. രൂപങ്ങൾ വ്യക്തമാക്കുന്ന ഇത്തരം ചിത്രങ്ങൾ ശരീഅത്ത് നിയമം അനുസരിച്ച് വിലക്കപ്പെട്ടതും നിയമപ്രകാരം ക്രിമിനൽ കുറ്റവുമാണ് എന്നും ഇവർ അറിയിച്ചിട്ടുണ്ട്.
advertisement
അറസ്റ്റ് ചെയ്ത സ്ത്രീയെ ഇരുപത്തിഅയ്യായിരം രൂപയോളം കെട്ടിവച്ച ശേഷമാണ് ജാമ്യത്തിൽ അയച്ചത്. ഇവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന ഒരു പേസ്ട്രി ഷെഫാണ് ഈ സ്ത്രീ. പാർട്ടിയിൽ പങ്കെടുത്ത മറ്റ് ചിലരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെയും നടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം അധികൃതരുടെ നടപടിക്കെതിരെ ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഇടം ഇല്ലാതാകുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇവർ പ്രതികരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
കപ്പ് കേക്കിൽ 'ജനനേന്ദ്രിയവും അടിവസ്ത്രങ്ങളും'; 'സഭ്യമല്ലാത്ത' രീതിയിൽ കേക്കുണ്ടാക്കിയ സ്ത്രീ അറസ്റ്റിൽ
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement