Lockdown | ഒരു ഗ്രാമം മുഴുവൻ 'ലോക്ക്ഡൗൺ'; കാരണം കൊറോണയല്ല

Last Updated:
A village enters lockdown for a weird reason | ഏപ്രിൽ 17 നും 25 നും ഇടയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. പക്ഷേ കാരണം തീർത്തും വിചിത്രമാണ്
1/7
 ലോക്ക്ഡൗൺ (Lockdown) എന്ന വാക്ക് ഏവരും പരിചയിച്ചത് കൊറോണ വൈറസ് (Corona virus) ആരംഭം മുതലാണ്. ഒരു രാജ്യം മുഴുവൻ നിശ്ചലമായ അവസ്ഥ ആരും മറന്നിട്ടുണ്ടാവില്ല. എന്നാൽ ഇപ്പോൾ ഒരു ഗ്രാമം മുഴുവൻ ലോക്ക്ഡൗൺ ആയ അവസ്ഥ എത്തിയിരിക്കുകയാണ്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ, എവിടെയോ സംഭവിച്ചു എന്ന് കരുതാൻ വരട്ടെ. ഇവിടെ കാരണം കോവിഡ് അല്ല, മറ്റൊരു ഭീതിയാണ്

advertisement
2/7
 ഇവിടെ ഏപ്രിൽ 17 നും 25 നും ഇടയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ഗ്രാമത്തിൽ നിന്ന് പുറത്തുപോകരുതെന്ന് ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒടുവിൽ സ്ഥലത്തു പോലീസെത്തി ഇടപെട്ടതോടെയാണ് കാര്യങ്ങൾക്ക് അയവു വന്നത്. സംഭവം വിശദമായി വായിക്കാം (തുടർന്ന് വായിക്കുക)

3/7
 ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമപ്രദേശം 'ദുരാത്മാക്കൾ' ഉണ്ടെന്നു ഭയന്ന് സ്വയം അടിച്ചേൽപ്പിക്കപ്പെട്ട ലോക്ക്ഡൗണിലേക്ക് പോയതാണ് സംഭവം. ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡല് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഭാവിയിൽ സമാനമായ നീക്കങ്ങൾക്കെതിരെ ഗ്രാമവാസികളെ കൗൺസിലിംഗ് ചെയ്യുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യേണ്ടിയിരുന്നു എന്ന് പോലീസ് പറഞ്ഞു

4/7
 'ഭൂതാത്മാക്കൾ' ചുറ്റിപ്പറ്റി നിൽക്കുന്നത്, താമസക്കാർക്ക് പുറത്തുപോകുന്നത് സുരക്ഷിതമല്ലത്രേ. പോലീസ് സംഘം ഗ്രാമത്തിൽ പോയതിനെ തുടർന്ന് ലോക്ക്ഡൗൺ പിൻവലിച്ചതായി ശ്രീകാകുളം പോലീസ് സൂപ്രണ്ട് ജിആർ രാധിക പറഞ്ഞു. “ഗ്രാമവാസികൾ രണ്ട് ദിവസത്തേക്ക് ചില ആചാരങ്ങൾ നടത്തി ഗ്രാമം പൂട്ടിയിട്ടു. ആചാരങ്ങൾ അനുഷ്ഠിക്കുന്നതുവരെ ഗ്രാമത്തിന് പുറത്ത് പോകുന്നതിൽ നിന്ന് അവർ സ്വയം നിയന്ത്രിച്ചു, അത് നിർബന്ധമാണെന്ന് പറഞ്ഞു, ”രാധിക പറഞ്ഞു

5/7
 സ്ഥലത്തിന് ചുറ്റും തിങ്ങിക്കൂടിയ ദുരാത്മാക്കളിൽ നിന്ന് രക്ഷനേടാൻ ഗ്രാമവാസികൾ തങ്ങളെത്തന്നെ അവിടെ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഗ്രാമവാസിയായ ശ്രീനു പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പൂർവികർ ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എല്ലാം ശുഭമായിരുന്നുവെന്നും ശ്രീനു പറഞ്ഞു. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഒരു ഗ്രാമത്തലവൻ ഉൾപ്പെടെ അഞ്ച് പേർ പെട്ടെന്ന് മരിച്ചു. മരണങ്ങൾ അവരെ ഭയപ്പെടുത്തി, ഗ്രാമം ഇനി സുരക്ഷിതമല്ലെന്ന് അവകാശപ്പെടുന്ന ഒരു മന്ത്രവാദിനിയെ അവർ സമീപിച്ചു. ഇതിനുശേഷം, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അവർ ഗ്രാമം പൂട്ടി

6/7
 വിജയനഗരം ഗ്രാമത്തിൽ നിന്നാണ് തങ്ങൾക്ക് മന്ത്രവാദിനികളെ കിട്ടിയതെന്ന് മറ്റൊരു ഗ്രാമവാസിയായ പാർത്ഥസാരഥി എഎൻഐയോട് പറഞ്ഞു. കോവിഡ് ലോക്ക്ഡൗണും ഇതും തമ്മിൽ അദ്ദേഹം സാമ്യപ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിനാണ് ഗ്രാമം പൂട്ടിയിരിക്കുന്നതെന്നും ദുരാത്മാക്കളെ തുരത്താനുള്ള സമാനമായ ശ്രമമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു

7/7
 ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് പറയുന്നതനുസരിച്ച്, ഗ്രാമവാസികൾ പ്രത്യേക രാത്രി ആചാരങ്ങൾ അനുഷ്ഠിച്ചിരിന്നു എന്നാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമാവാസി രാത്രികളിൽ ആചാരങ്ങൾ അനുഷ്ഠിക്കുന്ന പാരമ്പര്യം തങ്ങളുടെ ഗ്രാമത്തിലുണ്ടെന്ന് ഒരു ഗ്രാമീണനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് അനുസരിച്ച്, ഗ്രാമത്തിൽ നാല് പേർ മരിച്ചു, അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അയാൾ അവകാശപ്പെട്ടു. സ്‌കൂളും സെക്രട്ടേറിയറ്റും തുറക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിച്ചിരിക്കുകയാണ്

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement