മക്ഡൊണാൾഡ്സിൽ ഓർഡർ ചെയ്തത് ഒരു ബർഗർ; ബില്ല് കണ്ടവർ ആദ്യം അന്തംവിട്ടു; പിന്നെ നിർത്താതെ ചിരിച്ചു

Last Updated:
ഏതായാലും ഇൻസ്റ്റഗ്രാമിൽ ജോടി പങ്കുവച്ച പോസ്റ്റിന് ഡസൻകണക്കിന് ലൈക്കാണ് ലഭിച്ചിരിക്കുന്നത്. കമന്റുകളുടെ പ്രവാഹമാണ്. ചിരിച്ചു ചിരിച്ച് മരിക്കാറായെന്നാണ് ചിലർ പറയുന്നത്.
1/6
 McDonalds, McDonalds hamburger, മക്ഡൊണാൾഡ്സ് ബർഗർ, മക്ഡൊണാൾഡ്സ് ഹാംബർഗർ, മക്ഡൊണാൾഡ്‌സ് റെസീപ്റ്റ്
തലേദിവസം രാത്രിയിൽ ഭർത്താവിനൊപ്പം വെള്ളമടിച്ച് ഫിറ്റായി കിടന്നതു മാത്രമേ ഓർമയുള്ളൂ. പിറ്റേദിവസവും ഹാംഗ് ഓവർ അങ്ങനെ തന്നെ നിലനിന്നു. മക്ഡൊണാൾഡിൽ നിന്ന് ഒരു ബർഗർ വാങ്ങി കഴിച്ചാൽ മാത്രമേ തന്റെ ഹാംഗ് ഓവർ മാറുകയുള്ളൂവെന്ന് ഉറപ്പുള്ള യുവതി അപ്പോൾ തന്നെ ഓൺലൈനായി ബർഗർ ഓർഡർ ചെയ്തു. എന്നാൽ, ആ ഓർഡറിന്റെ റസീപ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറന്നു കളിക്കുന്നത്. കാണുന്നവർ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും റസീപ്റ്റിന്റെ പിന്നിലെ കഥ അറിഞ്ഞതോടെയാണ് നിർത്താതെ ചിരിക്കാൻ തുടങ്ങിയത്.
advertisement
2/6
 McDonalds, McDonalds hamburger, മക്ഡൊണാൾഡ്സ് ബർഗർ, മക്ഡൊണാൾഡ്സ് ഹാംബർഗർ, മക്ഡൊണാൾഡ്‌സ് റെസീപ്റ്റ്
കാനഡയിലെ ടൊറൊന്റോയിലുള്ള വീട്ടമ്മയായ കാത്തി പൂൾ ആണ് ഈ രസകരമായ ഓർഡർ നൽകിയത്. കാത്തിയുടെ ഭർത്താവ് റസീപ്റ്റും അതിനു പിന്നിലെ കഥയും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. ഇത് കണ്ടവർക്ക് ചിരി അടക്കാനായിട്ടില്ല. ഏതായാലും തലയും വാലുമില്ലാത്ത ബർഗർ ഓർഡർ കണ്ട് തലയിൽ കൈവച്ചു പോയി ആളുകൾ.
advertisement
3/6
 McDonalds, McDonalds hamburger, മക്ഡൊണാൾഡ്സ് ബർഗർ, മക്ഡൊണാൾഡ്സ് ഹാംബർഗർ, മക്ഡൊണാൾഡ്‌സ് റെസീപ്റ്റ്
പങ്കാളി ജോടിക്കൊപ്പം നന്നായി മദ്യപിച്ചതിനു ശേഷമായിരുന്നു തലേദിവസം കാത്തി കിടന്നുറങ്ങിയത്. പിറ്റേദിവസം ഇതിന്റെ ഹാംഗ് ഓവർ മാറുന്നതിന് വേണ്ടി ആയിരുന്നു മക്ഡൊണാൾഡ്സിൽ നിന്ന് കാത്തി പൂൾ ബർഗർ ഓർഡർ ചെയ്തത്. ബർഗറിൽ എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്ന് കൃത്യമായി തിരഞ്ഞെടുക്കുകയും ചെയ്തു.
advertisement
4/6
 McDonalds, McDonalds hamburger, മക്ഡൊണാൾഡ്സ് ബർഗർ, മക്ഡൊണാൾഡ്സ് ഹാംബർഗർ, മക്ഡൊണാൾഡ്‌സ് റെസീപ്റ്റ്
ബർഗർ ഓർഡർ ചെയ്തപ്പോൾ പ്രത്യേകമായി എടുത്തു പറഞ്ഞത് ഇങ്ങനെ. കടുക്, ഉള്ളി, അച്ചാറുകൾ, ബൺ, ഹാംബർഗർ ചട്ടി എന്നിവയില്ലാത്ത ഒരു ബർഗറാണ് കാത്തി ആവശ്യപ്പെട്ടതെന്ന് അവരുടെ രസീത് കാണിക്കുന്നു, പക്ഷേ, കെച്ചപ്പ് മാത്രം എന്തുകൊണ്ടോ വേണ്ടാന്നു വച്ചില്ല. ബർഗർ ഓർഡർ ചെയ്തയാൾ കെച്ചപ്പ് മാത്രം ഓർഡർ ചെയ്തതിനെ മക്ഡൊണാൾഡ്സും കൊച്ചായി കണ്ടില്ല. അവർ രണ്ട് കെച്ചപ്പ് ഒന്നും നോക്കാതെ അയച്ചു കൊടുത്തു.
advertisement
5/6
 McDonalds, McDonalds hamburger, മക്ഡൊണാൾഡ്സ് ബർഗർ, മക്ഡൊണാൾഡ്സ് ഹാംബർഗർ, മക്ഡൊണാൾഡ്‌സ് റെസീപ്റ്റ്
കഴിഞ്ഞദിവസം രാത്രി നന്നായി മദ്യപിച്ചെന്നും അതിന്റെ ഹാംഗ് ഓവർ മാറ്റുന്നതിനു വേണ്ടിയാണ് മക്ഡൊണാൾഡ്സിൽ ഹാംബർഗർ ഓർഡർ ചെയ്തതെന്നും കാത്തിയുടെ ഭർത്താവ് പറഞ്ഞു. പക്ഷേ, ഹാംഗ് ഓവറിൽ ഓർഡർ ചെയ്തപ്പോൾ എല്ലാം തിരിഞ്ഞുപോയി. ബൺ ഉൾപ്പെടെയുള്ള ഒന്നും വേണ്ടെന്ന് ബർഗർ ഓർഡറിന്റെ മോഡിഫിക്കേഷനിൽ കൊണ്ടു പോയി കൊടുത്തു. കെച്ചപ്പിനെ ഒഴിവാക്കാത്തതു കൊണ്ട് രണ്ട് കെച്ചപ്പ് കിട്ടിയെന്നും ഭർത്താവ് പറഞ്ഞു.
advertisement
6/6
 McDonalds, McDonalds hamburger, മക്ഡൊണാൾഡ്സ് ബർഗർ, മക്ഡൊണാൾഡ്സ് ഹാംബർഗർ, മക്ഡൊണാൾഡ്‌സ് റെസീപ്റ്റ്
ഏതായാലും ഇൻസ്റ്റഗ്രാമിൽ ജോടി പങ്കുവച്ച പോസ്റ്റിന് ഡസൻകണക്കിന് ലൈക്കാണ് ലഭിച്ചിരിക്കുന്നത്. കമന്റുകളുടെ പ്രവാഹമാണ്. ചിരിച്ചു ചിരിച്ച് മരിക്കാറായെന്നാണ് ചിലർ പറയുന്നത്. അതേസമയം, രണ്ട് സാഷെ കെച്ചപ്പിന്റെ വില കൊടുത്തെന്ന് കാത്തി സമ്മതിച്ചു.
advertisement
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
  • അമയ് മനോജിന്റെ സെഞ്ചുറി കേരളത്തെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തി, 129 റൺസ് നേടി.

  • പഞ്ചാബ് 38 റൺസ് വിജയലക്ഷ്യം 9 വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം നേടി, കേരളത്തിന് തോൽവി.

  • ഹൃഷികേശും അമയ് മനോജും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു, കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ.

View All
advertisement