ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും (Abhirami Suresh) പിതാവ് സുരേഷ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് വിടവാങ്ങിയത്. പുല്ലാങ്കുഴൽ വിദ്വാനായിരുന്നു അദ്ദേഹം. സുരേഷ്, ലൈല ദമ്പതികളുടെ മക്കളാണ് ഇരുവരും. പെട്ടെന്നുണ്ടായ സ്ട്രോക്ക് മൂലമായിരുന്നു സുരേഷിന്റെ അന്ത്യം. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. അച്ഛന്റെ ഓർമകളിലൂടെ തിരികെ നടക്കുകയാണ് അഭിരാമി
'അച്ഛനും അമ്മയും ഞങ്ങളെ നല്ല മനുഷ്യരാക്കി. ഏറ്റവും കഠിനമായ സമയങ്ങളിലും, ക്രൂരമായ മാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട നാളുകളിലും ഞങ്ങൾ കൈകൾ ചേർത്ത് പിടിച്ച് സ്വയം പറഞ്ഞു. ഞങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളുടെ യാഥാർഥ്യം ഞങ്ങൾക്കറിയാം, ദൈവം ഞങ്ങളെ ഒരിക്കലും അവഗണിക്കില്ല' അഭിരാമി കുറിക്കുന്നു