'മുടി മോശമായാൽ കാലില് വെടി വയ്ക്കുമെന്ന് അഭിഷേക് പറഞ്ഞു'; ശരിയ്ക്കും വെടിവച്ചെന്ന് ഹെയര് സ്റ്റൈലിസ്റ്റ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭയങ്കര വേദനയായി 10 ദിവസത്തേക്ക് തനിക്ക് നടക്കാന് കഴിഞ്ഞില്ലെന്നാണ് ആലിം ഹക്കീം അഭിമുഖത്തില് വെളിപ്പെടുത്തിയിരിക്കുന്നത്
സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കിം (aalim hakkim) ബോളിവുഡിലെ നിരവധി പ്രമുഖരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ അഭിഷേക് ബച്ചനുമായും (Abhishek Bachchan) പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ അഭിഷേക് ബച്ചനുമായി പ്രവർത്തിക്കുന്നതിനിടയിൽ ‘ദസ്’ എന്ന സിനിമയുടെ സെറ്റിൽ വച്ചുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആലിം ഹക്കിം.
advertisement
ചിത്രീകരണത്തിനിടെ മുടി സ്റ്റൈൽ ചെയ്ത് കൊണ്ടിരിക്കുന്ന തന്നോട് മോശമായാൽ കാലില്‍ വെടി വയ്ക്കുമെന്ന് അഭിഷേക് പറഞ്ഞെന്നാണ് ആലിം ഹക്കിം പറയുന്നത്. ഒരു പ്രോപ് ഗണ്‍ ഉപയോഗിച്ച് വെടി വച്ചതിനാല്‍ തനിക്ക് പത്ത് ദിവസത്തോളം നടക്കാന്‍ പോലും പറ്റിയില്ലെന്ന് അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി. ദസ് സിനിമയിൽ അഭിഷേക് ബച്ചന്റെ സഹായിയായി ആലിം ഹക്കിം അഞ്ച് ദിവസമാണ് ജോലി ചെയ്തത്. ഷോട്ടുകൾ നിലനിർത്തുന്നതിനായി നന്നായി പ്രവർത്തിച്ചെന്നുമാണ് ആലിമിന്റെ വെളിപ്പെടുത്തൽ.
advertisement
എന്നാൽ, ആലിം നീ മുടി ശരിയാക്കി, ശരിയാക്കി കണ്ടിന്യൂവിറ്റി എങ്ങാനും കളഞ്ഞാല്‍ കാലില്‍ വെടി വയ്ക്കുമെന്നാണ് അഭിഷേക് പറഞ്ഞതെന്നാണ് ഹക്കീം പറയുന്നത്. ഇത് പറഞ്ഞതിന് ശേഷം, അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന പ്രോപ് ഗണ്ണ് ഉപയോഗിച്ച് തമാശയോടെ അദ്ദേഹം നിലത്തേക്ക് വെടിയുതിര്‍ത്തു. എന്നാല്‍ ബുള്ളറ്റ് തെറിച്ച് എന്റെ കാലില്‍ കൊണ്ടെന്നും ആലിം ഓർത്തു (തുടർന്ന് വായിക്കുക.)
advertisement
ഭയങ്കര വേദനയായി 10 ദിവസത്തേക്ക് തനിക്ക് നടക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആലിം ഹക്കീം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2005-ല്‍ അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ദസ്. സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, ഇഷ ഡിയോള്‍, ശില്‍പ്പ ഷെട്ടി, സയീദ് ഖാന്‍ എന്നിവരാണ് ചിത്രത്തിലുണ്ടായ മറ്റ് താരങ്ങള്‍.
advertisement
advertisement