കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഷെഡ്യൂൾ തയാർ; നവംബർ രണ്ടാം വാരം തുടങ്ങിയേക്കും

Last Updated:

എറണാകുളത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിലുള്ള കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പും സമയവും

വന്ദേ ഭാരത്
വന്ദേ ഭാരത്
കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ (Vande Bharat Express train) സമയം റെയിൽവേ ബോർഡ് പ്രഖ്യാപിച്ചു. എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ളതാണിത്.
ഇത് നവംബർ രണ്ടാം വാരം സേവനമാരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിൽ തൃശൂർ, പാലക്കാട് എന്നീ രണ്ട് സ്റ്റോപ്പുകളും തമിഴ് നാട്ടിൽ കോയമ്പത്തൂർ, തിരൂപ്പൂർ, സേലം, ഈറോഡ് എന്നീ നാലു സ്റ്റോപ്പുകളുമാണ് ഈ ട്രെയിനിന് ഉള്ളത്. ബുധൻ ഒഴികെ ആഴ്ചയിൽ ആറ് ദിവസമാകും സർവീസ്.
ഒക്ടോബർ 31 ന് റെയിൽവേ ബോർഡിൽ നിന്നുള്ള അറിയിപ്പ് പ്രകാരം, ട്രെയിൻ നമ്പർ 26651 കെഎസ്ആർ ബെംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് പുലർച്ചെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
advertisement
രാവിലെ 5.23ന് കൃഷ്ണരാജപുരത്ത് എത്തി ട്രെയിൻ 5.25 ന് പുറപ്പെടും, 8.13 ന് സേലത്ത് എത്തി 8.15 ന് പുറപ്പെടും, രാവിലെ 9 മണിക്ക് ഈറോഡിൽ എത്തി 9.05 ന് പുറപ്പെടും, രാവിലെ 9.45 ന് തിരുപ്പൂരിൽ നിന്നും 9.47 ന് പുറപ്പെടും, രാവിലെ 10.33 ന് കോയമ്പത്തൂരിൽ എത്തി 10.35 ന് പുറപ്പെടും, രാവിലെ 11.28 ന് പാലക്കാട് എത്തി 11.30 ന് പുറപ്പെടും, രാവിലെ 11.28 ന് തൃശ്ശൂരിൽ എത്തി 11.30 ന് പുറപ്പെടും, ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും.
advertisement
മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും.
ട്രെയിൻ ഉച്ചകഴിഞ്ഞ് 3.17 ന് തൃശൂരിൽ എത്തി 3.20 ന് പുറപ്പെടും, വൈകുന്നേരം 4.35 ന് പാലക്കാട് എത്തി 4.37 ന് പുറപ്പെടും, വൈകുന്നേരം 5.20 ന് കോയമ്പത്തൂരിൽ എത്തി 5.23 ന് പുറപ്പെടും, വൈകുന്നേരം 6.03 ന് തിരുപ്പൂരിൽ എത്തി 6.05 ന് പുറപ്പെടും, വൈകുന്നേരം 6.45 ന് ഈറോഡിൽ എത്തി 6.50 ന് പുറപ്പെടും, വൈകുന്നേരം 7.18 ന് സേലത്ത് എത്തി 7.20 ന് പുറപ്പെടും, രാത്രി 10.23 ന് കൃഷ്ണരാജപുരത്ത് എത്തി 10.25 ന് പുറപ്പെടും. രാത്രി 11 മണിക്ക് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരും.
advertisement
ട്രെയിൻ ബെംഗളൂരു യാർഡിൽ തന്നെ മെയ്ന്റനൻസ് നിലനിർത്തുമെന്നും റയിൽവേ അറിയിച്ചു.
Summary: The Railway Board has announced the timings of Kerala's third Vande Bharat Express train between Ernakulam and KSR Bengaluru. It is expected to start service from the third week of November
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഷെഡ്യൂൾ തയാർ; നവംബർ രണ്ടാം വാരം തുടങ്ങിയേക്കും
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement