സുസുക്കി ഇ-ആക്സസ് : സ്ഥിരതയും വിശ്വാസ്യതയും നൽകുന്നത്, ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യം

Last Updated:

ഇന്ത്യയിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽക്കുന്ന ആക്‌സസ് 125 ഗിയർലെസ് സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പാണിത്

സുസുക്കി ഇ-ആക്സസ്
സുസുക്കി ഇ-ആക്സസ്
ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിക്കുകയാണ്. ദിവസേന യാത്രകൾക്ക് ഏറ്റവും അനുയോജ്യം ഇലക്ട്രിക് വാഹനങ്ങൾ ആണെന്ന് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ഇലക്ട്രിക് വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിന്റെ ബാറ്ററിയാണ്. ഇന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ രണ്ട് തരം ബാറ്ററികളാണ് ഉപയോഗിക്കുന്നത്. നിക്കൽ മാംഗനീസ് കോബാൾട്ട് (എൻഎംസി), ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽഎഫ്പി) എന്നിവയാണവ. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും ഭൂരിഭാഗം നിർമ്മാതാക്കളും ഇപ്പോൾ ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ ഇ-ആക്സസ് നിർമ്മിച്ചിരിക്കുന്നത് ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി ഉപയോഗിച്ചാണ്. ഇന്ത്യയിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽക്കുന്ന ആക്‌സസ് 125 ഗിയർലെസ് സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പാണിത്.
ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി ദിവസേന യാത്രകൾക്ക് ഏറ്റവും അനുയോജ്യമാണ്. ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ സാധാരണയായി നിക്കൽ മാംഗനീസ് കോബാൾട്ട് ബാറ്ററികളേക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതൽ ഡ്യൂറബിലിറ്റി ഉള്ളവയാണ്. കൂടാതെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികളിൽ തെർമൽ റൺഎവേയ്ക്ക് (അമിത ചൂടാകലിനോ ബാറ്ററി സംബന്ധമായ പ്രശ്നങ്ങൾക്കോ കാരണമാകുന്ന ഒരു അവസ്ഥ) സാധ്യത കുറവാണ്.
advertisement
നിക്കൽ മാംഗനീസ് കോബാൾട്ട് (എൻഎംസി) ബാറ്ററികളേക്കാൾ അൽപ്പം ഭാരമേറിയതും ഊർജ്ജ സാന്ദ്രത കുറഞ്ഞതുമാണെങ്കിലും, ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുന്നതും ചാർജിംഗ് സൈക്കിളുകളുടെ ഇരട്ടി വരെ ബാറ്ററി ലൈഫ് നിലനിർത്തുന്നതും, കുറവ് റിപ്പയറിങും, കുറഞ്ഞ മെയിന്റനൻസ് കോസ്റ്റും അത് വഴി റൈഡർക്ക് കൂടുതൽ മനസ്സമാധാനം നൽകുന്നതും ആണ്.
ഇവി ഉടമകളെ സംബന്ധിച്ചിടത്തോളം ഏറ്റവും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് ബാറ്ററി മാറ്റുന്നതിന്റെ ഭാരിച്ച ചെലവ്. തുടക്കത്തിൽ 100 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു സ്കൂട്ടർ, ബാറ്ററി പെട്ടെന്ന് ഡീഗ്രേഡ് ആകുകയാണെങ്കിൽ (പ്രത്യേകിച്ച് എൻഎംസി ബാറ്ററിയുടെ കാര്യത്തിൽ) കാലക്രമേണ ഗണ്യമായി കുറഞ്ഞ റേഞ്ച് നൽകിയേക്കാം.
advertisement
സുസുക്കി ഇ-ആക്സസിലുള്ള എൽഎഫ്പി ബാറ്ററികളിൽ, റേഞ്ച് നിലനിർത്തൽ വളരെ മികച്ചതാണ്. വർഷങ്ങളോളം കൂടുതൽ സ്ഥിരതയുള്ള റേഞ്ച് റൈഡർമാർക്ക് നൽകുന്നു. ഒപ്പം ബാറ്ററിയുടെ ആയുസ്സ് ദീർഘിപ്പിച്ച് സ്കൂട്ടറിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.
റേഞ്ച് പ്രധാനമാണെങ്കിലും അത് മാത്രമല്ല പ്രധാനം എന്ന് തിരിച്ചറിയണം. ഇന്ത്യയിലെ മിക്ക ദിവസേന യാത്രകളും ഹ്രസ്വവും സ്ഥിരവുമാണെന്ന് സുസുക്കി മനസ്സിലാക്കുന്നു. അതിനാൽ ഉയർന്ന റേഞ്ച് കണക്കുകൾക്കായി മാത്രം ശ്രമിക്കുന്നതിനുപകരം സ്ഥിരതയുള്ള യഥാർത്ഥ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിൽ സുസുക്കി ഇ-ആക്സസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
advertisement
3.07kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് സുസുക്കി ഇ-ആക്സസിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 95 കിലോമീറ്റർ റേഞ്ചാണ് ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി നൽകുന്നത്. ഉപയോഗ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഒരു ശരാശരി ഇന്ത്യൻ റൈഡർ പ്രതിദിനം ഏകദേശം 30 കിലോമീറ്റർ വരെ സഞ്ചരിക്കുന്നു. അതായത് മിക്ക റൈഡർമാർക്കും ഒറ്റ ചാർജിങിൽ മൂന്ന് ദിവസം വരെ സഞ്ചരിക്കാൻ കഴിയും. പ്രായോഗികതയിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള ഈ സമീപനം സ്കൂട്ടറിനെ ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പവുമാക്കുന്നു.
advertisement
സുസുക്കി ഇ-ആക്സസിൽ, ഒരു ദൃഢമായ അലുമിനിയം കേസിലാണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്. ഇത് ഫിസിക്കൽ നാശനഷ്ടങ്ങൾക്ക് ഉള്ള സാധ്യത കുറയ്ക്കുകയും തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
കൂടാതെ, ഓരോ ഇ-ആക്സസ് സ്കൂട്ടറും ബാറ്ററിയും കടുത്ത ചൂട്, തണുപ്പ്, വീഴ്ച്ച, വൈബ്രേഷൻ, സബ്മെർഷൻ, മോട്ടോർ ബെഞ്ച്, ക്രഷ്, പഞ്ചർ ടെസ്റ്റുകൾ എന്നിവയുൾപ്പെടെ കർശനമായ പരിശോധനാ പ്രോട്ടോക്കോളുകൾക്ക് വിധേയമാക്കിയവയാണ്. ഇത് യഥാർത്ഥ ലോകത്തിലെ റൈഡിംഗ് സാഹചര്യങ്ങളെ നേരിടാൻ വാഹനത്തിന് കഴിയുമെന്ന് ഉറപ്പാക്കുന്നു.
പരമാവധി കാലം കൂട്ടായി സഞ്ചരിക്കുന്ന ഒരു വാഹനം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററി സാങ്കേതികവിദ്യയുടെ സംയോജനത്തോടെ, ഇന്ത്യൻ റോഡുകൾക്കും നഗരയാത്രാ ആവശ്യങ്ങൾക്കുമായി സുസുക്കി ഈടുനിൽക്കുന്നതും വിശ്വസനീയവും പ്രായോഗികവുമായ ഇവികൾ നിർമ്മിക്കുന്നു. ഒപ്പം ഇത് സാധാരണക്കാർക്കും അനുയോജ്യമായ ഇവിയാണെന്ന് സുസുക്കി ഉറപ്പാക്കുന്നു.
advertisement
നിരാകരണം:ലേഖനം ബ്രാൻഡ് ഡെസ്കിനിന്നുള്ളതാണ്. ഉപയോക്തൃ വിവേചനാധികാരത്തിന് നിർദേശിക്കപ്പെടുന്നു
മലയാളം വാർത്തകൾ/ വാർത്ത/Auto/
സുസുക്കി ഇ-ആക്സസ് : സ്ഥിരതയും വിശ്വാസ്യതയും നൽകുന്നത്, ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യം
Next Article
advertisement
കൗൺസിലർ അനിൽകുമാറിന്റെ മരണം; വായ്പ തിരിച്ചടയ്ക്കാത്ത പാർട്ടിക്കാരുടെ പേരുകൾ  വെളിപ്പെടുത്തുമെന്ന് ബിജെപി നേതാവ് എംഎസ് കുമാർ
അനിൽകുമാറിന്റെ മരണം; വായ്പ തിരിച്ചടയ്ക്കാത്ത പാർട്ടിക്കാരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് ബിജെപി നേതാവ് എംഎസ് കുമാർ
  • എംഎസ് കുമാർ അനിൽകുമാറിന്റെ മരണത്തിൽ ബിജെപിയെ വിമർശിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • വായ്പ തിരിച്ചടക്കാത്തവരുടെ പേരുകൾ സമൂഹമാധ്യമം വഴി വെളിപ്പെടുത്തുമെന്ന് എംഎസ് കുമാർ അറിയിച്ചു.

  • അനിൽകുമാർ അനുഭവിച്ച മാനസിക സമ്മർദ്ദം താനും അനുഭവിക്കുന്നുവെന്ന് എംഎസ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

View All
advertisement