പഠിച്ചത് ഹോട്ടൽ ജോലി ചെയ്ത്; ആദ്യ സഹായം നൽകിയത് അജിത്: 56-ലും അവിവാഹിതനായ നടന്റെ പ്രതിഫലം കോടികൾ

Last Updated:
നായക നടനാകാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ അദ്ദേഹം സംവിധാനകന്റെ കുപ്പായം അണിയാൻ തീരുമാനിക്കുകയായിരുന്നു
1/6
 സിനിമയിലെ നായകനാകണമെന്ന ആ​ഗ്രഹവുമായെത്തി സംവിധായകനായും പിന്നീട് തമിഴ് സിനിമയിലെ ഏറ്റവും മികച്ച വില്ലൻ വേഷവും സ്വന്തമാക്കിയ നടനാണ് എസ് ജെ സൂര്യ. തമിഴിൽ മാത്രമല്ല, തെന്നിന്ത്യൻ‌ സിനിമയിലും നിരവധി ആരാധകരുള്ള എസ്.ജെ സൂര്യയുടെ യഥാർത്ഥ പേര് സെൽവരാജ് ജെസ്റ്റിൻ പാണ്ഡ്യൻ എന്നാണ്.

advertisement
2/6
 ഓർമ വെച്ച കാലം മുതൽ നടന്റെ സ്വപ്നമായിരുന്നു സിനിമയിൽ നായകനായകുക എന്നതായിരുന്നു. എന്നാൽ, കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധികാരണം പഠിക്കുന്ന സമയം മുതൽ നിത്യചിലവിന് സൂര്യ ജോലി ചെയ്ത് പണം കണ്ടെത്തിയിരുന്നു. ഹോട്ടൽ ജോലി ചെയ്ത് വരെ തന്റെ പഠന ചിലവ് എസ്.ജെ സൂര്യ നോക്കിയിരുന്നു.

3/6
 കോളേജ് പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് സൂര്യ സിനിമയിലേക്ക് കടക്കാനുള്ള ശ്രമം ആരംഭിച്ചത്. ചെന്നൈ ലെയോള കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് സിനിമാ സഞ്ചാരം ആരംഭിച്ചത്. പെട്ടെന്ന് നായക നടനാകാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് സംവിധാന കുപ്പായം അണിയാൻ എസ്.ജെ തീരുമാനിച്ചത്. പിന്നാലെ, അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു.

4/6
 അങ്ങനെ തമിഴിലെ എണ്ണം പറ‍‍ഞ്ഞ സംവി​ധായകരായ ഭാഗ്യരാജ്, ഭാരതിരാജ, വസന്ത് തുടങ്ങിവരുടെ കൂടെ സഹായിയായി ചേർന്ന് അസിസ്റ്റന്റ് ഡയറക്ടറായി. ശേഷമാണ് സൂര്യയ്ക്ക് ചെറിയ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിക്കുന്നത്. ഇതിനിടയിൽ ചെറിയ വേഷങ്ങളും ചെയ്തിരുന്നു. 1997ൽ ഉല്ലാസം എന്ന സിനിമയുടെ ടീമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ നടൻ അജിത്ത് കുമാറുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. ഇതോടെ സംവിധായകൻ ആകാനുള്ള അവസരവും എസ് ജെയ്ക്ക് ലഭിച്ചു. അങ്ങനെ അജിത്തിന്റെ സഹായത്തോടെ 1997 അവസാനത്തോടെ വാലി എന്ന ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുകയും ചെയ്തു. സൂര്യയുടെ സ്ക്രിപ്റ്റിൽ ആകൃഷ്ടനായ അജിത്ത് നിർമാതാവ് എസ്.എസ് ചക്രവർത്തിയെ സമീപിക്കാനും സൂര്യയെ സഹായിച്ചു.

5/6
 സൂര്യയുടേത് തന്നെയായിരുന്നു കഥയും സംവിധാനവും സിമ്രാൻ നായികയായ സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായില്ലെങ്കിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. തമിഴ്‌നാട്ടിലുടനീളം തിയേറ്ററുകളിൽ 270 ദിവസം ഓടുകയും ചെയ്തു. ശേഷമാണ് ഖുശി എസ്ജെ സൂര്യ ഒരുക്കുന്നത്. വിജയിയും ജ്യോതികയും നായിക നായകന്മാരായ സിനിമ അന്നും ഇന്നും യൂത്തിനിടയിൽ ഹിറ്റാണ്.

6/6
 പതുക്കെ പതുക്കെ സംവിധായകൻ എന്ന കുപ്പായത്തിൽ നിന്നും നടനാകണമെന്ന തന്റെ ആ​ഗ്രഹം സഫലമാക്കാൻ 25 വർഷം വേണ്ടി വന്നു. വില്ലൻ റോളുകൾ ചെയ്ത് തുടങ്ങിയശേഷം കോടികളാണ് നടന്റെ പ്രതിഫലം. ഇരൈവിക്ക് ശേഷം എസ്‌ജെ ഇപ്പോൾ ഒരു സിനിമയ്ക്ക് 8 മുതൽ 10 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് കണക്കുകൾ. 56-ലും അവിവാഹിതനായ എസ് ജെ ഇല്ലാത്ത തമിഴ് സിനിമകൾ ഇപ്പോൾ കുറവാണ്.

Kuldeep Yadav | പാക് ബാറ്റിംഗ് നിരയെ കറക്കി വീഴ്ത്തിയ കുൽദീപ് യാദവ് ഏഷ്യാ കപ്പിൽ രചിച്ചത് പുതു ചരിത്രം

  • കുൽദീപ് യാദവ് ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി മാറി, 36 വിക്കറ്റുകൾ നേടി.

  • ഫൈനലിൽ കുൽദീപ് 4 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി

  • കുൽദീപ് ഏഷ്യാ കപ്പിന്റെ ഒരു പതിപ്പിൽ 17 വിക്കറ്റുകൾ നേടി, അജന്ത മെൻഡിസിന്റെ റെക്കോർഡിനൊപ്പമെത്തി.

View All
advertisement