ജീവിതത്തിലേക്കുള്ള ഒരു വലിയ തിരിച്ചുവരവിന്റെ പാതയിലാണ് നടൻ ബാല (Actor Bala). കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ബാല സുഖം പ്രാപിച്ചു വരികയാണ്. ഈ കഠിനപരീക്ഷയിൽ ബാലയ്‌ക്കൊപ്പം താങ്ങും തണലുമായി ഭാര്യ എലിസബത്ത് ഉദയനുമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആശുപത്രിയിൽ നിന്നും ഒരു ചിത്രം ബാല പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും സന്തോഷം നിറഞ്ഞ പോസ്റ്റുമായി ബാലയും എലിസബത്തും എത്തിച്ചേർന്നിരിക്കുന്നു