advertisement

'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' കൊല്ലപ്പെട്ടെന്ന പ്രചാരണത്തിനിടെ പുതിയ വീഡിയോയുമായി നെതന്യാഹു

Last Updated:

സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി

Rapid Read
ബെഞ്ചമിൻ നെതന്യാഹു പുതിയ വീഡിയോയില്‍
ബെഞ്ചമിൻ നെതന്യാഹു പുതിയ വീഡിയോയില്‍
കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്കിടെ പുതിയ വീഡിയോയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാർച്ച് 13ന് പുറത്തുവന്ന നെതന്യാഹുവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴിവച്ചത്. ആ വീഡിയോയിൽ നെതന്യാഹുവിന്റെ ഒരു കൈയിൽ ആറു വിരലുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ഒരു കഫേയിൽ നിന്ന് കോഫി ഓർഡർ ചെയ്യുകയും അത് കുടിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താൻ സുരക്ഷിതനാണെന്നും തന്റെ വിരലുകൾ യഥാർത്ഥമാണെന്നും പരിഹാസരൂപേണ നെതന്യാഹു പറയുന്നു. നെതന്യാഹുവിന്റേതായി നേരത്തേ പുറത്തുവന്ന വീഡിയെ എ ഐ ഉപയോഗിച്ച് നിർമിച്ചിതാണെന്നും അതിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കാൻ പുതിയ വീഡിയോയിൽ അദ്ദേഹം തന്റെ ഇരു കൈകളിലെയും വിരലുകൾ ക്യാമറയ്ക്ക് മുന്നിൽ എണ്ണി കാണിച്ചു.
advertisement
നെതന്യാഹു കൊല്ലപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ അദ്ദേഹം സുഖമായിരിക്കുന്നു എന്നറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയിരുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന പ്രചാരണങ്ങൾ വ്യാജവാർത്തയാണെന്നാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ബെഞ്ചമിൻ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: Israeli Prime Minister Benjamin Netanyahu has released a new video to silence widespread social media rumors claiming he had been assassinated. The speculation gained momentum after a previous video from March 13 circulated online, with netizens pointing out that Netanyahu appeared to have six fingers on one hand—a common glitch in AI-generated content.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' കൊല്ലപ്പെട്ടെന്ന പ്രചാരണത്തിനിടെ പുതിയ വീഡിയോയുമായി നെതന്യാഹു
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement