നടൻ ബാല (Actor Bala) ഒരു നല്ല അഭിനേതാവെന്ന് എല്ലാർക്കുമറിയാം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷെഫീക്കിന്റെ സന്തോഷം സിനിമയിലെ 'അമീറിക്ക' എന്ന കഥാപാത്രം. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ബാല മലയാള സിനിമാ രംഗത്ത് മടങ്ങിവന്നത്. ഭാര്യ ഡോ: എലിസബത്ത് ഉദയനൊപ്പം (Elizabeth Udayan) ആദ്യ ദിവസം സിനിമ കാണാൻ വന്ന ബാലയെ ഏവരും സോഷ്യൽ മീഡിയയിലൂടെ കണ്ടിരുന്നു
ഇവർ പിരിഞ്ഞു എന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചു കഴിഞ്ഞ വേളയിലാണ് ബാല എലിസബത്തിന്റെ കൈപിടിച്ച് ലോകത്തിനു മുന്നിലൂടെ നടന്നത്. തന്റെ എലിസബത്ത് തന്റേതു മാത്രം എന്ന് പറഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് ബാല പ്രിയതമയെ വീണ്ടും തന്റെ പോസ്റ്റുകളിലേക്ക് ക്ഷണിച്ചത്. ഇപ്പോഴിതാ ഭാര്യക്ക് ബാല രുചികരമായ ഭക്ഷണം തയാറാക്കി നൽകിയിരിക്കുന്നു (തുടർന്ന് വായിക്കുക)