Bhavana Ramanna | അവിവാഹിത, ഇപ്പോൾ ആറുമാസം ഗർഭിണി'; നടി ഭാവനയുടെ പ്രഖ്യാപനത്തിൽ കയ്യടിച്ച് സിനിമാ ലോകം

Last Updated:
ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ താൻ അമ്മയാവും എന്ന സന്തോഷത്തിരയിളക്കത്തിലാണ് ഭാവന
1/6
വിവാഹത്തിന് പുറമേ നിന്നും കൊണ്ട് ഗർഭംധരിച്ച് അമ്മയാവുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സധൈര്യം മുന്നോട്ടുവന്ന നടി ആരെന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരം  ഒന്നേയുള്ളൂ; നീന ഗുപ്ത. വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്സിൽ നീനയ്ക്ക് മസാബ ഗുപ്ത പിറന്നത് ഇന്നും ചരിത്രം. എന്നാൽ, മകളെ ആ അമ്മ അത്തരമൊരു സാഹസത്തിനു അനുവദിച്ചില്ല താനും. പിൽക്കാലത്ത്, പ്രണയത്തിൽ നിന്നും ഉടലെടുത്തവൾ എന്ന നിലയിൽ തന്റെ മേക്കപ്പ് ബ്രാൻഡിന് പോലും മസാബ നൽകിയ പേര് 'ലവ് ചൈൽഡ്' എന്നും. പതിറ്റാണ്ടുകൾക്കിപ്പുറം, താൻ വിവാഹം ചെയ്യാതെ അമ്മയാവുന്നു എന്ന പ്രഖ്യാപനവുമായി ഇതാ മറ്റൊരു അഭിനേത്രി കൂടി. അവരുടെ പേര് ഭാവന രാമണ്ണ
വിവാഹത്തിന് പുറമേ നിന്നും കൊണ്ട് ഗർഭംധരിച്ച് അമ്മയാവുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സധൈര്യം മുന്നോട്ടുവന്ന നടി ആരെന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരം ഒന്നേയുള്ളൂ; നീന ഗുപ്ത. വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്സിൽ നീനയ്ക്ക് മസാബ ഗുപ്ത പിറന്നത് ഇന്നും ചരിത്രം. എന്നാൽ, മകളെ ആ അമ്മ അത്തരമൊരു സാഹസത്തിനു അനുവദിച്ചില്ല താനും. പിൽക്കാലത്ത്, പ്രണയത്തിൽ നിന്നും ഉടലെടുത്തവൾ എന്ന നിലയിൽ തന്റെ മേക്കപ്പ് ബ്രാൻഡിന് പോലും മസാബ നൽകിയ പേര് 'ലവ് ചൈൽഡ്' എന്നും. പതിറ്റാണ്ടുകൾക്കിപ്പുറം, താൻ വിവാഹം ചെയ്യാതെ അമ്മയാവുന്നു എന്ന പ്രഖ്യാപനവുമായി ഇതാ മറ്റൊരു അഭിനേത്രി കൂടി. അവരുടെ പേര് ഭാവന രാമണ്ണ (Bhavana Ramanna)
advertisement
2/6
അങ്ങ് ഉത്തരേന്ത്യയിലൊന്നുമല്ല സംഭവം, നമ്മുടെ സ്വന്തം തെന്നിന്ത്യൻ സിനിമയിലാണ് ഭാവനയും അംഗമായുള്ളത്. നടിയും നർത്തകിയുമാണവർ. തന്റെ ഇരുപതുകളിലും മുപ്പതുകളിലും അമ്മയാവണം എന്ന ആഗ്രഹം അത്രകണ്ട് മോഹിപ്പിച്ചില്ല എങ്കിലും ഭാവന ആ ആഗ്രഹത്തിന് ചെവികൊണ്ടില്ല. എന്നാൽ, നാല്പതുകളുടെ തുടക്കമായതും ഇനിയും വച്ച് താമസിപ്പിക്കാൻ അവർ തയാറായില്ല. ഒടുവിൽ ഉണ്ണിക്കായി ആ അമ്മ കനവുകൾ നെയ്തു തുടങ്ങി. വിവാഹം ചെയ്യാതെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയാവാനുള്ള തയാറെടുപ്പിലാണ് കന്നഡ നടി ഭാവന ഇപ്പോൾ (തുടർന്ന് വായിക്കുക)

3/6
ഇപ്പോൾ ആറാം മാസമായി. ആ ആഗ്രഹം സഫലീകരിക്കുന്നതിന്റെ ത്രിൽ അവർ ഇൻസ്റ്റഗ്രാമിൽ നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളിലൂടെ ഷെയർ ചെയ്തതും, പരിഹാസ ചിരി ഇമോജി അടിക്കാനല്ല, ആ സന്തോഷത്തിൽ ഒപ്പം ചേരാൻ വന്നവർ ഏറെ. ഒരുപക്ഷേ, തന്റെ അമ്മ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ, ലോകത്തേറ്റവും സന്തോഷിക്കുക അവരായിരുന്നേനെ എന്ന് ഭാവന. അച്ഛനും സഹോദരങ്ങളും ഭാവനയുടെ തീരുമാനത്തിനൊപ്പമുണ്ട്. മക്കളുടെ ഭാവി വരെ മുന്നിൽക്കണ്ടുകൊണ്ടു കൂടിയാണ് ഭാവന സിംഗിൾ മദർ ആയി നിലകൊള്ളാൻ ഉറച്ച തീരുമാനമെടുത്തത്. അമ്മയാവാനുള്ള യാത്രയെ കുറിച്ച് ഭാവന വാചാലയാവുന്നു

4/6
ഭാവന രാമണ്ണ തന്റെ ആഗ്രഹവുമായി ഫെർട്ടിലിറ്റി ചികിത്സാ കേന്ദ്രങ്ങളുടെ വാതിൽ മുട്ടിയതും, അതിൽ പലരും പിന്തുണച്ചില്ല എന്നവർ പറയുന്നു. എന്നാൽ, വീടിനടുത്തു തന്നെയുള്ള ഒരു കേന്ദ്രം ഭാവനയുടെ സ്വപ്നത്തിന്റെ വില മനസിലാക്കി ഒപ്പം നിന്നു. ബീജദാനത്തിലൂടെ, ഐ.വി.എഫ്. ചികിത്സയുടെ പിൻബലത്തോടെ, നടി ഇരട്ടകളെ ഗർഭം ധരിച്ചു. ഇനി ഇരട്ടക്കുട്ടികളുടെ അമ്മയാവാനുള്ള കാത്തിരിപ്പ് മാത്രം. പ്രായം നാല്പത് പിന്നിട്ടു. വിവാഹം എന്ന സംഭവം തന്റെ ജീവിതത്തിൽ നടക്കില്ല എന്നുറപ്പായതും, ഭാവന മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളും, മൂന്നു സഹോദരങ്ങളും, ബന്ധുജനങ്ങളുമടങ്ങുന്ന കുടുംബത്തിലാണ് ഭാവന ജീവിച്ചത്

5/6
ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ താൻ അമ്മയാവും എന്ന സന്തോഷത്തിരയിളക്കത്തിലാണ് ഭാവന ഇപ്പോൾ. എപ്പോഴും കുഞ്ഞുങ്ങളാൽ ചുറ്റപ്പെട്ടിരിക്കാൻ ആഗ്രഹിച്ചയാളാണ് താനെന്നും ഭാവന രാമണ്ണ. ഏറെക്കാലം നിയമത്തിന്റെ സഹായമില്ലാതിരുന്നത് കൂടി  അവിവാഹിതയായ ഭാവന രാമണ്ണയുടെ ഗർഭധാരണം വൈകിച്ചു. എന്നാൽ, നിയമപിന്തുണ കൂടിയായതോടെ അവർ ദൃഢനിശ്ചയത്തോടു കൂടി മുന്നോട്ടു പോയി. ചില ഐ.വി.എഫ്. ക്ലിനിക്കുകൾ താൻ വിവാഹിത അല്ലെന്ന് കേട്ടതും കോൾ പോലും കട്ട് ചെയ്തിരുന്നു എന്നവർ ഓർക്കുന്നു. തീരുമാനത്തെ ചോദ്യം ചെയ്തവരോട് ഈ തീരുമാനത്തിൽ തനിക്ക് വ്യക്തതയും ഉറപ്പും ഉള്ളതായി അവർ പ്രതികരിച്ചു

6/6
തന്നെ വളർത്തി വലുതാക്കിയവർ നൽകിയ ആത്മബലത്തെ മുൻനിർത്തി കുഞ്ഞുങ്ങളെ വരവേൽക്കാൻ തൊട്ടിലൊരുക്കുകയാണ് ഈ അമ്മ. രാരീരം പാടാൻ, കുഞ്ഞിക്കാൽചുവടുകൾ പിച്ചവച്ചോടുന്ന മുറ്റത്തെ തിണ്ണയിൽ ഇരുന്ന് നിറഞ്ഞു ചിരിക്കാൻ, ആ പാല്പുഞ്ചിരികൾ തിരിച്ചും ഏറ്റുവാങ്ങാൻ

സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്

  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement