80കാരിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നത് കൊച്ചുമകനും കൂട്ടുകാരിയും

Last Updated:

ഇടുക്കി രാജകുമാരി സ്വദേശിയായ മറിയക്കുട്ടിയുടെ സ്വർണ്ണവും പണവുമാണ് കവർന്നത്

മറിയക്കുട്ടി
മറിയക്കുട്ടി
80 വയസ്സുള്ള സ്ത്രീയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കേസിൽ ചെറുമകനും കാമുകിയും അറസ്റ്റിലായി. ഇടുക്കി രാജകുമാരി സ്വദേശിയായ മറിയക്കുട്ടിയുടെ സ്വർണ്ണവും പണവുമാണ് കവർന്നത്. സംഭവത്തിൽ ചെറുമകൻ സൈബു തങ്കച്ചനെയും സുഹൃത്ത് അനില ജോസിനെയും അറസ്റ്റ് ചെയ്തു. രാജാക്കാട് പോലീസ് പ്രതികളെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവർക്കും പരമാവധി ശിക്ഷ നൽകണമെന്ന് മറിയക്കുട്ടിയുടെ ആവശ്യം.
കഴിഞ്ഞ ആഴ്ച, രാജകുമാരി സ്വദേശിയായ ടോമിയുടെ വീട്ടിൽ അമ്മ മറിയക്കുട്ടിയെ കെട്ടിയിട്ട് 24 ഗ്രാം ആഭരണങ്ങളും 3,000 രൂപയും കവറുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറിയക്കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ ഡൈനിംഗ് ടേബിളിൽ കെട്ടിയിട്ട ശേഷമാണ് കവർച്ച നടന്നത്. അലമാരയിൽ പണത്തിനായി മോഷ്ടാക്കൾ തിരയുന്നതിനിടയിൽ, മറിയക്കുട്ടി കെട്ടഴിച്ചു രക്ഷപ്പെട്ടു.
മറിയക്കുട്ടിയുടെ പരാതിയിൽ രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം മണർകാട് സ്വദേശി സരോജയെ അറസ്റ്റ് ചെയ്തു. സരോജയെ ചോദ്യം ചെയ്തതിന് ശേഷമാണ് മേരിക്കുട്ടിയുടെ മകളുടെ മകൻ സൈബു തങ്കച്ചൻ്റെ അടുത്ത് അന്വേഷണ സംഘം എത്തിയത്.
advertisement
Summary: A grandson and his girlfriend have been arrested in the case of robbing an 80-year-old woman of her gold and money after tying her up. The gold and money belonged to Mariakutty, a native of Rajakumari in Idukki. The grandson, Saibu Thankachan, and his friend, Anila Jose, were arrested in the incident. The Rajakkad police arrested the accused from Palakkad.
മലയാളം വാർത്തകൾ/ വാർത്ത/Crime/
80കാരിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നത് കൊച്ചുമകനും കൂട്ടുകാരിയും
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement