മാമാട്ടിക്ക് ആറാം പിറന്നാൾ ; ആഘോഷമാക്കി ദിലീപും കാവ്യയും

Last Updated:
മൈ ബർത്ത്ഡേ ​ഗേൾ എന്ന ക്യാപ്ഷനോടെയാണ് കാവ്യ മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്
1/6
 മലയാള സിനിമയിലെ എക്കാലത്തേയും മികച്ച പ്രണയജോഡികളാണ് ദിലീപും (Dileep) കാവ്യയും (Kavya Madhavan ). കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും മകളായ മാമാട്ടി എന്ന വിളിപ്പേരുള്ള മഹാലക്ഷ്മിയുടെ ആറാം പിറന്നാൾ .മകളുടെ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് കാവ്യ ഇപ്പോൾ. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി താരപുത്രിയുടെ ആശംസ പോസ്റ്റുകള്‍ വൈറലായിരുന്നു.മാമാട്ടിയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോകള്‍ ആരാധകരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

advertisement
2/6
 പിറന്നാൾ ദിനത്തിൽ മകളെയും എടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് കാവ്യ പങ്കുവെച്ചത്. അമ്മയെപ്പോലെ തന്നെ മകളും ചിരിച്ച് പോസ് ചെയ്തിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് കാവ്യ മാധവന്‍ ഫോട്ടോ പങ്കുവെച്ചത്. അടുത്തിടെയായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. വിവാഹം കഴിഞ്ഞതോടെയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു കാവ്യ.

3/6
 പിറന്നാൾ ദിനത്തിൽ കാവ്യയും ചേച്ചി മീനാക്ഷിയും പങ്കിട്ട ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ് . ‘മൈ ബർത്ത്ഡേ ​ഗേൾ’ എന്ന ക്യാപ്ഷനോടെയാണ് കാവ്യ മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റ് ബോക്സിൽ താരപുത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.

4/6
Dillep and family
2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയത്. ചെന്നൈയിലാണ് കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയും ഇപ്പോൾ താമസിക്കുന്നത്.അമ്മയെപ്പോലെ തന്നെയുണ്ടല്ലോ മകളും എന്നായിരുന്നു കമന്റുകള്‍. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.
advertisement
5/6
 മീനാക്ഷിയുമായും മാമാട്ടിക്ക് സാമ്യമുണ്ടെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. അവര് രണ്ടുപേരും നല്ല സാമ്യമുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ചേച്ചിയുണ്ടെങ്കില്‍ പിന്നെ മാമാട്ടിക്ക് മറ്റാരെയും വേണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. എവിടെ പോയാലും ചേച്ചിക്ക് പിന്നാലെയാണ് അനിയത്തി. വീഡിയോകളിലെല്ലാം ആ സൗഹൃദം കാണാനുണ്ടായിരുന്നു. കുടുംബസമേതമായുള്ള ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്.

6/6
 നവരാത്രി ആഘോഷത്തിലെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു അടുത്തിടെ വൈറലായി മാറിയത്. യുകെജിക്കാരിയായ മാമാട്ടിയുടെ കുസൃതിയെക്കുറിച്ചും ദിലീപ് മുന്‍പ് വാചാലനായിരുന്നു. ഫോണൊന്നും അവളുടെ കണ്‍വെട്ടത്ത് വെക്കാനാവില്ല. ഹലോ, ഗൈയ്‌സ് എന്നൊക്കെ പറഞ്ഞ് വീഡിയോ എടുക്കുന്നതാണ് ആളുടെ ഇഷ്ട പരിപാടി എന്നായിരുന്നു ദിലീപ് പറഞ്ഞത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement