Dileep|'വീട്ടിൽ സ്ഥിരവരുമാനമുള്ളത് മീനാക്ഷിയ്ക്ക് മാത്രം, വലിയ സന്തോഷം': ദിലീപ്

Last Updated:
മുന്നൂറ് കോടിക്ക് മുകളിൽ ആസ്തിയുണ്ടായിട്ടും മകളുടെ മാസവരുമാനത്തിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്
1/6
 മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛനും അമ്മയും സിനിമയിൽ തിളങ്ങിയെങ്കിലും മീനാക്ഷി എന്നും ഇഷ്ടപ്പെട്ടിരുന്നത് പഠനത്തെയാണ്. കുഞ്ഞിലെ മുതൽ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച മീനാക്ഷി ഇപ്പോൾ ഡോക്ടറാണ്. മകളുടെ താല്പര്യത്തിനനുസരിച്ച് ദിലീപും കൂടെനിന്നു.

advertisement
2/6
 സ്കൂൾ തലത്തിലെ പഠനത്തിന് ശേഷം മീനാക്ഷി മെഡിസിനും ചേർന്നു. അച്ഛന്റെ ആ​ഗ്രഹപ്രകാരം കഴിഞ്ഞ വർഷം ​ഗ്രാജുവേഷനും പൂർത്തീകരിച്ചു. പിന്നാലെ ഹൗസർജൻസിക്കും ചേർന്നു. ഇപ്പോൾ ഡോക്ടറായി സേനമനുഷ്ഠിച്ചു തുടങ്ങിയിരിക്കുകയാണ് മീനാക്ഷി. ഇതിന്റെ സന്തോഷത്തിലാണ് ദിലീപ്.

3/6
 നടന്റെ പുതിയ സിനിമയായ പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രമോഷനെത്തിയപ്പോഴാണ് മീനാക്ഷിയ്ക്ക് ജോലി കിട്ടിയതിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ എന്തു ചെയ്യുന്നെന്നാണ് അവകതാരക ചോദിച്ചത്.

4/6
 മീനാക്ഷി ആസ്റ്ററിൽ ജോലി ചെയ്യുകയാണെന്നും വീട്ടിലൊരു ഡോക്ടർ ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകാമെന്നും ദിലീപ് പറഞ്ഞു. ആശുപത്രിയിൽ പോയി മകളെ കാണുന്നതിനെ കുറിച്ച വളരെ അഭിമാനത്തോടെയാണ് ദിലീപ് സംസാരിച്ചത്. ‌

5/6
 അഭിമാനമുള്ള കാര്യമെന്താണെന്ന് വെച്ചാൽ ഞങ്ങളുടെ വീട്ടിൽ‌ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്. പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറഞ്ഞത്.

6/6
 ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ദിലീപിന്റെ വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മുന്നൂറ് കോടിക്ക് മുകളിൽ ആസ്തിയുണ്ടായിട്ടും മകളുടെ മാസവരുമാനത്തിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നതെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. മക്കൾക്ക് ജോലിയും വരുമാനവും ലഭിക്കുമ്പോഴുള്ള അച്ഛന്റെ സന്തോഷം ദിലീപിന്റെ മുഖത്തും കാണാമെന്ന തരത്തിലെ കമന്റുകളും നിറയുന്നുണ്ട്.

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement