Weekly Predictions December 8 to 14 | മികച്ച ബന്ധങ്ങൾ നിലനിർത്താൻ സംസാരത്തിലും പെരുമാറ്റത്തിലും മര്യാദ പാലിക്കുക : വാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 8 മുതൽ 14 വരെയുള്ള വാരഫലം അറിയാം
ഈ ആഴ്ച വിവിധ രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് വെല്ലുവിളികളുടെയും അവസരങ്ങളുടെയും ഒരു സമ്മിശ്ര സംഭവങ്ങൾ നിറഞ്ഞതായിരിക്കും. മേടം, മീനം എന്നീ രാശിക്കാർക്ക് നിയമപരമായും വ്യക്തിപരമായും ഉള്ള കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും സമ്മർദ്ദവും ആരോഗ്യവും നിയന്ത്രിക്കുകയും വേണം. ഇടവം, മിഥുനം, മകരം എന്നീ രാശിക്കാർക്ക് അച്ചടക്കം പാലിച്ചാൽ കരിയർ, പ്രശസ്തി, സ്‌നേഹം എന്നിവയിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കർക്കിടകം, കന്നി, വൃശ്ചികം എന്നീ രാശിക്കാർക്ക് വികാരങ്ങളിൽ ചാഞ്ചാട്ടവും ജോലി പുരോഗതിയും അനുഭവപ്പെടാം. ജാഗ്രതയോടെ തീരുമാനമെടുക്കണം.
advertisement
ചിങ്ങം, കുംഭം എന്നീ രാശിക്കാർക്ക് സംഘർഷങ്ങൾ, അപ്രതീക്ഷിത ചെലവുകൾ, ജോലിസ്ഥലത്തെ രാഷ്ട്രീയം എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കണം. എന്നിരുന്നാലും സഖ്യകക്ഷികളിൽ നിന്നുള്ള പിന്തുണ സഹായകരമാകും. തുലാം, ധനു എന്നീ രാശിക്കാർക്ക് പരിശ്രമം, യാത്ര, പിന്തുണയ്ക്കുന്ന ബന്ധങ്ങൾ എന്നിവയിലൂടെ വിജയവും സന്തോഷവും കണ്ടെത്താനാകും. അതേസമയം ആവേശകരമായ മാറ്റങ്ങൾ ഒഴിവാക്കുക. എല്ലാ രാശികളിലും ക്ഷമ, മികച്ച ആശയവിനിമയം, ചിന്താപൂർവമായ പ്രവർത്തനം എന്നിവ പ്രധാനമാണ്.
advertisement
ഏരീസ് (Aries മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ നിങ്ങൾക്ക് ജോലിയിലും വ്യക്തിപരമായ കാരണങ്ങളാലും ധാരാളം ഓടേണ്ടി വരും. ഈ സമയത്ത് ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തർക്കം ഉണ്ടാകാം. അവ പരിഹരിക്കാൻ നിങ്ങൾ കോടതി കേറേണ്ടി വരും. ചെറിയ കാര്യങ്ങൾ നേടാൻ പോലും നിങ്ങൾ വളരെയധികം കഷ്ടപ്പെടേണ്ടി വരും. ബിസിനസിൽ എതിരാളികളുമായി മത്സരിക്കേണ്ടി വരും. ബിസിനസിൽ കുറഞ്ഞ ലാഭം കാരണം മനസ്സ് അസ്വസ്ഥമാകും. നിങ്ങളുടെ കുടുംബത്തിലെ ആശങ്കകളും മനസ്സിനെ അലട്ടും. ഈ സമയത്ത് ബന്ധുക്കളിൽ നിന്നുള്ള സഹകരണക്കുറവും നിങ്ങളെ അലട്ടും. സന്തോഷത്തിലും കുറവുണ്ടാകും. ഈ ആഴ്ച ബന്ധങ്ങളുടെ കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ബന്ധത്തോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണം ക്രമീകരിക്കുക. നിങ്ങൾക്ക് ദഹന പ്രശ്‌നങ്ങൾ ഉണ്ടായേക്കും. ഭാഗ്യ നിറം : മഞ്ഞ ഭാഗ്യ സംഖ്യ : 5
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സമയവും ഊർജ്ജവും വിവേകത്തോടെ ഉപയോഗിച്ചാൽ നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും വിജയം നേടാൻ കഴിയും. എന്നാൽ നിങ്ങളുടെ തീരുമാനങ്ങൾ തെറ്റിയാൽ ലാഭത്തിന്റെ ശതമാനം കുറയും. ഈ ആഴ്ച ആരംഭിക്കുന്നത് വലിയ വെല്ലുവിളികളോടെയായിരിക്കും. നിങ്ങൾക്ക് സുഖസൗകര്യങ്ങൾക്കായി വലിയ തുക ചെലവഴിക്കേണ്ടി വരും. ഭൂമി, കെട്ടിടം, വാഹം എന്നിവയിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താനാകും. നിങ്ങളുടെ ബിസിനസോ കരിയറോ ആയി ബന്ധപ്പെട്ട് ഒരു ചെറുതോ വലുതോ ആയ യാത്ര പോകേണ്ടി വന്നേക്കാം. ആഴ്ചയുടെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതിയിൽ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ മാനസിക ഭയം കുറയും. നിങ്ങളുടെ ഭാഗ്യം വർദ്ധിക്കും. നിങ്ങൾക്ക് ആവശ്യമുള്ള വിജയം നേടാൻ കഴിയും. ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ പദവിയിലും സ്ഥാനത്തിലും പുരോഗതി ഉണ്ടാകും. വീട്ടിലും പുറത്തും ബഹുമാനം വർദ്ധിക്കും. പ്രണയത്തിൽ വിശ്വാസം വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം : ഓറഞ്ച് ഭാഗ്യ സംഖ്യ : 3
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഭാഗ്യം പ്രതീക്ഷിക്കാം. നിങ്ങൾ പൂർണ്ണ സമർപ്പണത്തോടെ ഏത് മേഖലയിൽ പ്രവർത്തിച്ചാലും നിങ്ങൾക്ക് വിജയവും ലാഭവും നേടാനാകും. വീട്ടിലും പുറത്തും നിങ്ങളുടെ ബന്ധുക്കളുടെ സ്‌നേഹവും സഹകരണവും പിന്തുണയും ലഭിക്കും. ആസൂത്രണം ചെയ്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാനാകും. ഇത് നിങ്ങളുടെ ഉത്സാഹം വർദ്ധിപ്പിക്കും. ജോലി ചെയ്യുന്നവരുടെ കാര്യക്ഷമത വർദ്ധിക്കും. ബിസിനസിൽ ലാഭം ലഭിക്കും. ആഴ്ചയുടെ പകുതിയിൽ നിങ്ങളുടെ പെരുമാറ്റത്തിൽ സാത്വികത കാണാനാകും. നിങ്ങളുടെ മനസ്സ് മത-ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകും. ജീവിതത്തിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സഹകരണവും പിന്തുണയും ലഭിക്കുന്നതിനാൽ മനസ്സ് സന്തോഷിക്കും. ആഴ്ചയുടെ അവസാനം സാമൂഹിക പദവിയും അന്തസ്സും ലഭിക്കും. ഒരു പ്രണയത്തിന്റെ കാര്യത്തിലും ഈ ആഴ്ച നിങ്ങൾക്ക് അനുകൂലമാണ്. നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര നടത്താം. ആരോഗ്യം സാധാരണമായിരിക്കും. ഭാഗ്യ നിറം : തവിട്ട്‌നിറം ഭാഗ്യ സംഖ്യ : 4
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച സുഖവും ദുഃഖവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജീവിതം വേഗത്തിൽ നീങ്ങുന്നതായി നിങ്ങൾക്ക് തോന്നും. ചിലപ്പോൾ അനാവശ്യമായ ഇടവേള ലഭിക്കും. ആഴ്ചയുടെ തുടക്കത്തിൽ ബന്ധുക്കളിൽ നിന്ന് പിന്തുണയ ലഭിക്കാത്തതും മോശം ആരോഗ്യവും കാരണം നിങ്ങൾ വിഷമിക്കും. ഈ സമയത്ത് വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നം ഉണ്ടാകാനും സാധ്യതയുണ്ട്. നിങ്ങളുടെ ദിനചര്യയും ഭക്ഷണവും ശരിയായി ക്രമീകരിക്കുക. ബിസിനസ് കാര്യത്തിൽ ഈ ആഴ്ച നിങ്ങൾക്ക് നല്ലതായിരിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഈ ആഴ്ച നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രയിൽ നേട്ടം ലഭിക്കും. ആഴ്ചയുടെ അവസാനം കരിയറിലും ബിസിനസിലും വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ തിടുക്കം കാണിക്കരുത്. പ്രണയ കാര്യങ്ങളിൽ ശ്രദ്ധയോടെ നീങ്ങുക. പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുക. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ഭാഗ്യ നിറം : ക്രീം ഭാഗ്യ സംഖ്യ : 9
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച വളരെ ജാഗ്രത പാലിക്കണം. ഈ ആഴ്ചയുടെ ആദ്യ പകുതിയിൽ നിങ്ങളുടെ പദ്ധതികൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളെക്കുറിച്ച് ജാഗ്രത പുലർത്തുക. ആഴ്ചയുടെ ആദ്യ പകുതിയിൽ, നിങ്ങളുടെ ബന്ധുക്കളുമായി തെറ്റിദ്ധാരണകൾ ഉണ്ടാകാം. ഈ സമയത്ത് ആരുമായും സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. ജോലി ചെയ്യുന്നവർ ഈ ആഴ്ച അവരുടെ ജോലിയിൽ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഒഴിവാക്കണം. മേലുദ്യോഗസ്ഥരുടെ ദേഷ്യം നേരിടേണ്ടി വന്നേക്കാം. സാമൂഹിക സേവനങ്ങളിലോ രാഷ്ട്രീയത്തിലോ ബന്ധപ്പെട്ടിരിക്കുന്നവർക്ക് ആഴ്ചയുടെ രണ്ടാം പകുതി അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ സമയത്ത് അയൽപക്കത്തുള്ള ആളുകളുമായി തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സാമൂഹിക ജീവിതത്തിൽ നിങ്ങൾ പൂർണ്ണമായും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ വീട്ടുചെലവുകൾ പെട്ടെന്ന് വർദ്ധിച്ചേക്കാം. വീട് അലങ്കരിക്കുന്നതിനോ നന്നാക്കുന്നതിനോ കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഈ ആഴ്ച ചൂതാട്ടം, ലോട്ടറി മുതലായവയിൽ നിന്ന് ചിങ്ങം രാശിക്കാർ അകലം പാലിക്കണം. ബന്ധങ്ങളുടെ വീക്ഷണകോണിൽ ഈ ആഴ്ച പരസ്പര ബന്ധങ്ങളിൽ ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ഈ ആഴ്ച നിങ്ങൾക്ക് ആരെയെങ്കിലും കുറിച്ച് പ്രതീക്ഷകൾ ഉണ്ടെങ്കിൽ അവഗണിക്കപ്പെടുമോ എന്ന ഭയം ഉണ്ടാകും. മികച്ച പരസ്പര ബന്ധങ്ങൾ നിലനിർത്താൻ അഹങ്കാരം ഒഴിവാക്കുക. ഭാഗ്യ നിറം : പിങ്ക് ഭാഗ്യ സംഖ്യ : 10
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ആഴ്ചയുടെ ആദ്യ പകുതിയിൽ നിങ്ങളുടെ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. എന്നാൽ രണ്ടാം പകുതിയിൽ അവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ആഴ്ചയുടെ തുടക്കത്തിൽ ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങൾ ഒരുപാട് ഓടേണ്ടി വന്നേക്കാം. നിങ്ങളുടെ മാനസിക സമാധാനം അസ്വസ്ഥമാകും. നിങ്ങളുടെ മനസ്സ് മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കും. ആഴ്ചയുടെ ആദ്യ പകുതിയിൽ ജോലിയിലെ ബുദ്ധിമുട്ടുകൾ കാരണം നിങ്ങൾ അസ്വസ്ഥനാകാം. എന്നാൽ രണ്ടാം പകുതിയിൽ ബന്ധുക്കളുടെയും ഭാഗ്യത്തിന്റെയും പിന്തുണയാൽ നിങ്ങൾക്ക് വലിയ വിജയം ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചെലവുകളുടെ ഭാരം കുറയും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ എന്തെങ്കിലും സംഘർഷം നടക്കുന്നുണ്ടെങ്കിൽ ഒരു മുതിർന്ന വ്യക്തിയുടെ സഹായത്തോടെ തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണയും സഹകരണവും ലഭിക്കും. ഈ ആഴ്ച മുൻകാലങ്ങളിൽ ചെയ്ത കഠിനാധ്വാനത്തിന്റെ മധുരഫലങ്ങൾ ലഭിച്ചേക്കാം. സർക്കാരുമായുള്ള ബന്ധം നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. ഒരു പ്രണയബന്ധം കൂടുതൽ ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം : ചുവപ്പ് ഭാഗ്യ സംഖ്യ : 1
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾ നിങ്ങളെ പ്രശംസിക്കുന്നവരിൽ നിന്നും അകലം പാലിക്കുക. നിങ്ങളുടെ ജോലി മറ്റൊരാളെ ഏൽപ്പിക്കുന്നതിനു പകരം അത് മികച്ച രീതിയിൽ ചെയ്യാൻ ശ്രമിക്കുക. ഈ ആഴ്ച നിങ്ങളുടെ ജോലിയിൽ പലതവണ നിങ്ങൾക്ക് അതൃപ്തി തോന്നിയേക്കാം. നിങ്ങൾക്ക് ജോലി ഉപേക്ഷിച്ച് പുതിയ ഒന്നിൽ ഭാഗ്യം പരീക്ഷിക്കാനും തോന്നിയേക്കാം. എന്നാൽ അത്തരമൊരു ശ്രമം നടത്തുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഉപദേശം തേടണം. ആഴ്ചയുടെ അവസാന പകുതിയിൽ പെട്ടെന്ന് ദീർഘദൂര യാത്ര പോകേണ്ടി വന്നേക്കാം. യാത്ര സുഖകരമായിരിക്കും. കരിയറിലും ബിസിനസിലും അനുകൂല ഫലങ്ങൾ ലഭിക്കും. നിങ്ങൾ വിദേശത്ത് ഒരു കരിയർ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെങ്കിൽ ആഴ്ചാവസാനത്തോടെ നിങ്ങൾക്ക് ശുഭ വാർത്തകൾ ലഭിച്ചേക്കാം. ഈ സമയത്ത് സുഹൃത്തുക്കളുമായും സഹകരണം ഉണ്ടാകും. അവരുടെ ഉപദേശം ജീവിതത്തിൽ ആശ്വാസവും സന്തോഷവും നൽകും. പ്രണയത്തിൽ പരസ്പര വിശ്വാസവും അടുപ്പവും വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ അവസരം ലഭിക്കും. നവദമ്പതികൾക്ക് കുട്ടികളുടെ സന്തോഷം അനുഭവിക്കാൻ കഴിയും. ഭാഗ്യ നിറം : കറുപ്പ് ഭാഗ്യ സംഖ്യ : 1
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ചയുടെ തുടക്കത്തിൽ വൃശ്ചികം രാശിക്കാർക്ക് ജോലിസ്ഥലത്ത് മാത്രമല്ല വ്യക്തിപരമായ ജീവിതത്തിലും അനാവശ്യമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചെലവ് ഭാരം പെട്ടെന്ന് വർദ്ധിക്കുന്നതിനാൽ നിങ്ങൾ അസ്വസ്ഥനാകും. നിങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരോ ഒരു സ്ഥാപനം നടത്തുന്നവരോ ആണെങ്കിൽ നിങ്ങളുടെ ആളുകളിൽ നിന്ന് നിസ്സഹകരണമോ അട്ടിമറിയോ ഉണ്ടാകുമെന്ന് നിങ്ങൾക്ക് ഭയം ഉണ്ടാകും. ഈ സമയത്ത് ഏതെങ്കിലും പേപ്പറിൽ ശരിയായി വായിച്ചതിനുശേഷം മാത്രമേ നിങ്ങൾ ഒപ്പിടാവൂ. ജോലി ചെയ്യുന്ന ആളുകൾ പിന്നീട് അവർക്ക് ഒരു പ്രശ്‌നമായി മാറിയേക്കാവുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ ആഴ്ച അധിക ജോലിഭാരം ഉണ്ടായേക്കാം. വീടും ജോലിയും സന്തുലിതമാക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. നിങ്ങൾ ഏതെങ്കിലും പരീക്ഷയ്‌ക്കോ മത്സരത്തിനോ തയ്യാറെടുക്കുകയാണെങ്കിൽ നിങ്ങൾ അലസത ഉപേക്ഷിച്ച് ആഗ്രഹിച്ച വിജയം നേടാൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. മികച്ച ബന്ധങ്ങൾ നിലനിർത്തുന്നതിന് വൃശ്ചികം രാശിക്കാർക്ക് ചെറിയ കാര്യങ്ങൾ അവഗണിക്കുന്നത് ഉചിതമായിരിക്കും. നിങ്ങളുടെ പ്രണയബന്ധം മെച്ചപ്പെടുത്തുന്നതിന് പങ്കാളിയുടെ വികാരങ്ങൾ അവഗണിക്കരുത്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി നിലനിർത്താൻ ഐക്യം നിലനിർത്തുക. ഭാഗ്യ നിറം : പർപ്പിൾ ഭാഗ്യ സംഖ്യ : 6
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ:ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ ജീവിത്തിൽ പുതിയ അവസരങ്ങൾ ലഭിക്കും. വളരെ കാലമായി ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഴ്ചയുടെ തുടക്കത്തിൽ സന്തോഷകരമായിരിക്കും. ആഴ്ചയുടെ പകുതിയിലും ജോലി കാര്യത്തിൽ ഉത്സാഹം നിലനിൽക്കും. ജോലിക്കാർക്ക് അധിക വരുമാനത്തിന്റെ പുതിയ സ്രോതസ്സുകൾ ഉണ്ടാകും. ജോലിസ്ഥലത്ത് അനുകൂലമായ സാഹചര്യം ഉണ്ടാകും. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. ബിസിനസിൽ നിങ്ങൾക്ക് വലിയ ഇടപാട് നടത്താൻ കഴിയും. ബിസിനസിലെ വളർച്ചയും ലാഭവും കാരണം നിങ്ങളുടെ മനസ്സ് സന്തോഷിക്കും. തീർത്ഥാടന സ്ഥലത്തേക്ക് പെട്ടെന്ന് സന്ദർശനം സാധ്യമാകും. നിങ്ങളുടെ മനസ്സ് ഈ ശമയത്ത് മത ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകും. നിങ്ങൾക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ജോലി സ്ഥലത്ത് നിങ്ങൾക്ക് കഴിവ് പ്രകടിപ്പിക്കാനുള്ള പൂർണ്ണ അവസരം ലഭിക്കും. ഇത് നിങ്ങൾക്ക് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ അവസരം ലഭിക്കും. പ്രണയബന്ധങ്ങൾ ശക്തിപ്പെടും. ഭാഗ്യ നിറം : വെള്ള ഭാഗ്യ സംഖ്യ : 2
advertisement
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഫലപ്രദമാകും. നിങ്ങൾ വളരെക്കാലമായി ഒരു ജോലിയിൽ വിജയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഈ ആഴ്ച അതുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും. ആസൂത്രണം ചെയ്ത ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. നിങ്ങളുടെ ധൈര്യം ഉയർന്ന നിലയിൽ തുടരും. നിങ്ങളുടെ ഉള്ളിൽ പോസിറ്റീവ് ചിന്തകളും ആത്മവിശ്വാസവും വർദ്ധിക്കും. ബിസിനസുകൾക്ക് ആഴ്ചയുടെ പകുതി വളരെ ശുഭകരമായിരിക്കും. വിപണിയിലെ കുതിച്ചുചാട്ടം നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും. വിപണിയിൽ നിങ്ങളുടെ വിശ്വാസ്യത വർദ്ധിക്കും. മതപരവും ശുഭകരവുമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. രോഗങ്ങളെ കുറിച്ച് ആഴ്ചയുടെ അവസാനം ജാഗ്രത പുലർത്തമം. ഭക്ഷണ കാര്യത്തിലും ശ്രദ്ധാലുവായിരിക്കണം. ലഹരിയിൽ നിന്ന് വിട്ടുനിൽക്കുക. അക്ഷമ നിങ്ങൾക്ക് പ്രശ്‌നമായി മാറിയേക്കും. മികച്ച ബന്ധങ്ങൾ നിലനിർത്താൻ സംസാരത്തിലും പെരുമാറ്റത്തിലും മര്യാദ പാലിക്കുക. ഭാഗ്യ നിറം : ഗ്രേ ഭാഗ്യ സംഖ്യ : 11
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച കഠിനമായി പരിശ്രമിച്ചാൽ മാത്രമേ നിങ്ങൾക്ക് വിജയം നേടാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ എതിരാളികൾ ജോലിസ്ഥലത്ത് സജീവമായിരിക്കും. നിങ്ങൾക്ക് ജോലിസ്ഥലത്ത് സീനിയേഴ്‌സിന്റെയും ജൂനിയേഴ്‌സിന്റെയും പിന്തുണ ഉണ്ടാകും. നിങ്ങളുടെ പണമിടപാടുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. അല്ലെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. നിങ്ങൾക്ക് ആഴ്ചയുടെ പകുതിയിൽ ചെറുതോ വലുതോ ആയ ഒരു യാത്ര നടത്തേണ്ടി വന്നേക്കാം. ഇത് നിങ്ങളെ ക്ഷീണിപ്പിക്കും. പക്ഷേ, വലിയ നേട്ടങ്ങളും ബന്ധങ്ങളും ഇതിലൂടെ ഉണ്ടാകും. ആഴ്ചയുടെ അവസാന പകുതി നിങ്ങൾക്ക് ശുഭകരമായിരിക്കും. സർക്കാരുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെ സഹായത്താൽ വലിയ ഒരു പ്രശ്‌നത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാനാകും. നിങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന തരത്തിൽ ആരുമായും സംസാരിക്കുകയോ പെരുമാറുകയോ ചെയ്യരുത്. പ്രണയത്തിലെ തെറ്റിദ്ധാരണകൾ സംസാരിച്ച് പരിഹരിക്കാനാകും. ഭാഗ്യ നിറം : മെറൂൺ ഭാഗ്യ സംഖ്യ : 12
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ആഴ്ചയുടെ ആദ്യ പകുതിയിൽ നിങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. എതിരാളികൾ ജോലിയിൽ സജീവമായിരിക്കും. ജോലിയിൽ തടസങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കും. ആളുകളുടെ ചെറിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകരുത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇപെടാതിരിക്കുക. മനസ്സിൽ എന്തിനെ കുറിച്ചോ ഭയമോ ആശങ്കയോ ഉണ്ടാകും. അനാവശ്യ ചെലവുകൾ കാരണം സാമ്പത്തിക ആശങ്കകളും നിങ്ങളെ അലട്ടും. ഈ ആഴ്ച അബദ്ധത്തിൽ ആരോടും വാഗ്ദാനങ്ങൾ നൽകരുത്. അത് നിറവേറ്റുന്നതിൽ ബുദ്ദിമുട്ട് നേരിട്ടേക്കും. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ജോലിസ്ഥലത്ത് നിങ്ങൾക്ക് നഷ്ടം സംഭവിക്കാം. ബന്ധങ്ങളുടെ കാര്യത്തിൽ ഈ ആഴ്ച അല്പം പ്രതികൂലമായിരിക്കും. ചില കാര്യങ്ങളിൽ സഹോദരങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പ്രണയ ബന്ധത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം പ്രശ്‌നങ്ങളുണ്ടാക്കും. ഇത് നിങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കും. ഭാഗ്യ നിറം : നീല ഭാഗ്യ സംഖ്യ : 15


