നാല് വർഷമായി ശരീരത്തിലെ ഒരേ സ്ഥലത്ത് 750 കുത്തിവയ്പ്പുകൾ...മുടങ്ങാത്ത ഡയാലിസിസ്; സിനിമയെ വെല്ലുന്ന നടൻ്റെ ദുരന്തജീവിതം
- Published by:Sarika N
- news18-malayalam
Last Updated:
നിരവധി വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത നടന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദാരുണമാണ്
വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ മാറിയ നടനാണ് പൊന്നമ്പലം (Ponnambalam). അദ്ദേഹത്തിന്റെ രൂപവും ഭാവുമെല്ലാം തന്നെ ഒരു വില്ലൻ കഥാപത്രത്തിന് ചേരുന്നവയാണ്. അതിനാൽ തന്നെ സ്‌ക്രീനിൽ നടനെ കാണിച്ചാൽ ഒന്ന് പൊട്ടിക്കാൻ തോന്നാത്ത പ്രേക്ഷകർ ഉണ്ടാവില്ല. പ്രധാനമായും തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്ന താരം 1988 ൽ പ്രഭു നായകനായ 'കലിയുഗം' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. കൂടാതെ,'അപൂർവ സഹധരങ്ങൾ', 'വെട്രി വിഴ', 'മിച്ചൽ മദന കാമരാജൻ', 'മാനഗര കാവൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
advertisement
അഭിനയത്തിലേക്ക് കടക്കുന്നതിന് മുൻപ് പൊന്നമ്പലം സിനിമയിൽ ഒരു സ്റ്റണ്ട്മാനായി ജോലി നോക്കിയിട്ടുണ്ട്. ഒരു സ്റ്റണ്ട്മാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന്റെ ഫലമായി ശരീരത്തിന്റെ ഒരു ഭാഗത്തിനും പരിക്കേൽക്കുകയോ ഒടിവുണ്ടാകുകയോ ചെയ്യാത്തതിനാൽ അദ്ദേഹത്തിന് പിന്നീട് "സ്പെയർ പാർട്സ്" എന്ന വിളിപ്പേര് ലഭിച്ചു. ശരത്കുമാറിന്റെ 'നാടമൈ', 'കൂലി', രജനീകാന്തിന്റെ 'മുത്തു' എന്നീ ചിത്രങ്ങളിലെ നടന്റെ വില്ലൻ വേഷം ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. 1999 ൽ മാത്രം താരം 10 ചിത്രങ്ങളിൽ വേഷമിട്ടു. രജനീകാന്ത്, കമൽ, അജിത്ത്, വിജയ്, സത്യരാജ്, വിജയകാന്ത് തുടങ്ങിയ മുൻനിര നടന്മാരുടെ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് വില്ലൻ വേഷങ്ങളിലൂടെ പൊന്നമ്പലം പേരെടുത്തു.
advertisement
തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങി അന്യഭാഷ ചിത്രങ്ങളിലും നടൻ അഭിനയിച്ചിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ 'കാറ്റേരി' എന്ന ചിത്രത്തിലാണ് പൊന്നമ്പലം അവസാനമായി അഭിനയിച്ചത്. 2022 ൽ ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നതിനാൽ പിന്നീട് അദ്ദേഹത്തിന് ക്യാമറക്ക് മുന്നിൽ എത്താൻ കഴിഞ്ഞില്ല.നിലവിൽ രണ്ട് വൃക്കകളും തകരാറിലായ നടൻ ഡയാലിസിസ് ചികിത്സയിലാണ്.
advertisement
"ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ എന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയത് ശരത്കുമാറാണ്. മറ്റുള്ളവരോട് പറഞ്ഞതും സാമ്പത്തിക സഹായം ഒരുക്കിയതും അദ്ദേഹമാണ്. വീട്ടിൽ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോൾ നടൻ ധനുഷ് എന്നെ സഹായിച്ചു. വീട്ടിൽ ഒരു ദുരന്തമുണ്ടായപ്പോഴും നടൻ അർജുൻ എന്നെ സഹായിച്ചു. ഞാൻ ഇനി ഒരു വർഷം കൂടെ മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഡയാലിസിസ് ആണ് ലോകത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷ'. പൊന്നമ്പലം പറഞ്ഞു.
advertisement
"എനിക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കുത്തിവയ്പ്പുകൾ എടുക്കേണ്ടി വരുന്നു. നാല് വർഷമായി ഒരേ സ്ഥലത്ത് 750 കുത്തിവയ്പ്പുകൾ എടുത്തു. ഇത് വളരെ ബുദ്ധിമുട്ടാണ്. ഉപ്പുള്ള ഭക്ഷണം കഴിക്കാൻ കഴിയില്ല. വയർ നിറയെ ആഹാരം കഴിക്കാൻ പറ്റില്ല. എന്റെ ശത്രുക്കൾക്ക് പോലും ഈ അവസ്ഥ ഉണ്ടാകരുത്. ഞാൻ വിവാഹം കഴിച്ചിട്ട് 25 വർഷമായി. പക്ഷേ ഇന്നുവരെ ഞാൻ എന്റെ കുടുംബത്തെ ആശുപത്രിയിലേക്ക് ക്ഷണിക്കുന്നില്ല. വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്," അദ്ദേഹം പറഞ്ഞു.
advertisement
"ഇതുവരെ എന്റെ ചികിത്സയ്ക്കായി 35 ലക്ഷം രൂപ ചെലവായി. നടൻ ചിരഞ്ജീവി എനിക്ക് 1.15 കോടി രൂപ നൽകി സഹായിച്ചു. പക്ഷേ പല നടന്മാരും ഞാൻ എങ്ങനെയാണെന്ന് ജീവിക്കുന്നതെന്ന് ചോദിച്ചതുപോലുമില്ല. ഇതിലൂടെ, ആരാണ് എന്നെ ശ്രദ്ധിക്കുന്നതെന്ന് എനിക്ക് മനസിലായി. ഒരിക്കൽ ഷൂട്ടിംഗിനിടെ ഞാൻ ചിരഞ്ജീവിയുമായി വഴക്കിട്ടു. പക്ഷേ, അദ്ദേഹം എന്നെ സഹായിച്ചു,". നടൻ വ്യക്തമാക്കി.