advertisement

Kerala Gold Rate |സ്വർണവിലയിൽ റെക്കോർഡ് വർധന; ഒറ്റയടിക്ക് കൂടിയത് 3680 രൂപ

Last Updated:

ചൊവ്വാഴ്ച മൂന്ന് തവണയായി വിലയിൽ മാറ്റം വരികയും പവന് മൊത്തം 3,160 രൂപ വരെ വർധിച്ച ശേഷം വൈകുന്നേരത്തോടെ നേരിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു

സ്വർണവില
സ്വർണവില
തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയിൽ ചരിത്രത്തിലിന്നുവരെയില്ലാത്ത റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പവന് 3,680 രൂപയും ഗ്രാമിന് 460 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും വലിയ വിലക്കയറ്റം ഉണ്ടാകുന്നതെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും, ഒരു പവന് 1,13,520 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില. ഇതിൽ ഗ്രാമിന് 375 രൂപയുടെ വർധനവാണുള്ളത്.
ഗ്രാമിന് 5855 രൂപയാണ് വില. വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് ഇന്നത്തെ വില. എന്നാൽ സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്‌ടിയും ഹാൾമാർക്കിങ് ചാർജും ചേർന്ന് ഉയർന്ന വില നൽകേണ്ടി വരും.
advertisement
ചൊവ്വാഴ്ച മൂന്ന് തവണയായി വിലയിൽ മാറ്റം വരികയും പവന് മൊത്തം 3,160 രൂപ വരെ വർധിച്ച ശേഷം വൈകുന്നേരത്തോടെ നേരിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിപണിയിലെ അസ്ഥിരത തുടരുന്നതിനാൽ വില ഇനിയും മാറാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡ‍ൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‍സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate |സ്വർണവിലയിൽ റെക്കോർഡ് വർധന; ഒറ്റയടിക്ക് കൂടിയത് 3680 രൂപ
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement