'100 സിഗരറ്റ് വരെ ഒരു ദിവസം'; ഷാരൂഖ് ഖാന്‍ പുകവലി നിർത്തിയതിന് കാരണം
- Published by:Sarika N
- news18-malayalam
Last Updated:
ദിവസവും നൂറോളം സിഗരറ്റും മുപ്പതിലേറെ കാപ്പിയും കുടിച്ചിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ വെച്ച് ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിരുന്നത്
ഇന്ത്യയിൽ ഒട്ടനവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരമാണ് കിംഗ് ഖാൻ .നവംബർ രണ്ടിന് താരത്തിന്റെ അൻപത്തിഒൻപതാം ജന്മദിനം ആയിരുന്നു.താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിനിടെ താന്‍ ജീവിതത്തിലെടുത്ത പുതിയ ഒരു തീരുമാനത്തെ കുറിച്ച് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തി.തന്റെ സിഗരറ്റ് വലിക്കുന്ന ശീലം ഉപേക്ഷിച്ചതായി ഷാരൂഖ് ഖാൻ പറഞ്ഞു .നേരത്തെ തന്നെ തന്റെ പുകവലി ശീലങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് താരം .
advertisement
advertisement
advertisement
advertisement