ഉർവശി ചോക്ലേറ്റ് വാങ്ങിക്കൊടുത്ത കുട്ടി; മൂത്തമകന്റെ പിറന്നാൾ ആഘോഷിച്ച് സിദ്ധിഖും കുടുംബവും
- Published by:user_57
- news18-malayalam
Last Updated:
ഒരു ഹോട്ടലിൽ ഒത്തുചേർന്നാണ് സാപ്പിയുടെ ജന്മദിനം കുടുംബം ആഘോഷമാക്കിയത്
മൂന്നു മക്കളുടെ പിതാവാണ് നടൻ സിദ്ധിഖ് (Siddique). മൂത്ത രണ്ടുപേരും ആൺകുട്ടികളും ഇളയകുട്ടി മകളുമാണ്. ഇതിൽ രണ്ടാമൻ ഷഹീൻ സിദ്ധിഖിനെ പലരും മലയാള സിനിമയിൽ കണ്ടുകഴിഞ്ഞു. എന്നാൽ നടി ഉർവശിയുടെ കയ്യിൽ നിന്നും ചോക്ലേറ്റ് വാങ്ങിക്കാൻ അവസരം ലഭിച്ച വിരുതൻ മൂത്തയാൾ സാപ്പിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സാപ്പിയുടെ ജന്മദിനം കുടുംബം ആഘോഷമാക്കി മാറ്റിയിരുന്നു
advertisement
കുഞ്ഞായിരുന്നപ്പോൾ അച്ഛന്റെ ഒപ്പം സിനിമാ സെറ്റിൽ എത്തിയ സാപ്പി ഉർവശിയോട് ചോക്ലേറ്റ് എവിടെ എന്ന് നേരിട്ടങ്ങു ചോദിക്കുകയായിരുന്നു. അന്നേരം അവിടെ മിഠായി ഇല്ലാതിരുന്നെങ്കിലും, കുഞ്ഞിനോട് മിഠായി ഇല്ലെന്ന് പറയാൻ ഉർവശിക്ക് മനസ് വന്നില്ല. ഉടനെ സെറ്റിൽ ഉണ്ടായിരുന്ന ഒരാളെ അയച്ച് സാപ്പിക്ക് മിഠായി വാങ്ങി നൽകുകയും ചെയ്തു
advertisement
advertisement
advertisement
advertisement